1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review *** Dilwale - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Dec 19, 2015.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Theatre : Ashoka kdlr
    Time : 12pm
    Status : 70%

    ലോകത്താകമാനം കിട്ടാവുന്ന എല്ലാ ക്ലിഷേകളും ഒത്തുചേർന്ന ഒരു തിരക്കഥയിൽ ഏറ്റവും നല്ല കെമിസ്ട്രിയുള്ള ഒരു താരജോടിയെ ഒരുമിപ്പിച്ചാൽ എങ്ങനെയിരിക്കും?? അതാണ്‌ ദിൽവാലെ..

    ഒരു ശരാശരി നിലവാരമുള്ള ഒന്നാം പകുതിയിലെ തിരക്കഥ, രണ്ടാം പകുതിയിലെത്തുന്നതോടെ ശരാശരിയിലും താഴെ പോകുന്നു, ക്ലൈമാക്സ്‌ ഈ ശരാശരിക്കു താഴെയെക്കാലും ഒരുപാട് താഴെ ആണ്.. എങ്ങനെയെങ്കിലും ചിത്രം ഒന്ന് അവസാനിച്ചു കണ്ടാൽ മതിയെന്ന് സംവിധായകന് പോലും തോന്നിയമട്ടിലുള്ള അന്ത്യം.. ഒരുപക്ഷെ വലിയ ഒരു വിഭാകം പ്രേക്ഷകരും ക്ലൈമാക്സിനോടടുത്തപ്പോൾ അതുതന്നെയാവും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാവുക..

    കഥയിലേക്ക്‌ കടന്നാൽ ബാഷ മുതൽ കഭി ഖുശി കഭി ഖം വരെ ഓർമപ്പെടുത്തുന്ന ഒരു അവിയൽ ആണെന്ന് പറയാതെ വയ്യ.. അധോലോകം, ബാഷ എഫെക്റ്റ്‌, കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യം, വില്ലന്റെ മകളോട് നായകന് സ്നേഹം, K3G എഫെക്റ്റ്‌ എന്നുവേണ്ട ആലോചിച്ചാൽ ഇനിയും കുറെ കണ്ടെത്താവുന്ന ഒരു ഗംഭീരകഥയാണ്‌ ചിത്രം പറയുന്നത്..

    എന്നാൽ ആ കഥ ഒട്ടും ബോറടിയില്ലാതെ സ്ക്രീനിലേക്കെത്തിക്കാൻ പോലും സംവിധായകനായിട്ടില്ല.. മസാല ചിത്രങ്ങളുടെ തലതൊട്ടപ്പനായ രോഹിത് ഷെട്ടിക്ക് ഇത്തവണ കൈ പൊള്ളിയിരിക്കുന്നു..!!

    ഹാസ്യരംഗങ്ങൾ പലതും ചിരിയുനർത്തിയില്ല.. വരുണ്‍ ധവാൻ അടക്കം പലരും സൌണ്ട് മിമിക് ചെയ്തു തമാശയുണ്ടാക്കാൻ ശ്രെമിക്കുന്നത് കണ്ടപ്പോൾ സഹതാപം തോന്നിപ്പോയി.. പഴയ നിലവാരത്തിനു അടുത്തെങ്ങും ഇല്ലെങ്കിലും ജോണി ലിവർ ആയിരുന്നു തമ്മിൽ ഭേദം..

    ഏതു ചിത്രത്തിലും സ്ക്രീനിൽ നിറഞ്ഞു നില്ക്കാരുള്ള ഷാരൂഖ്‌ ഖാൻ പോലും ചിത്രത്തിൽ നിറം മങ്ങി, സംഘട്ടനരംഗങ്ങളും ഗാനങ്ങളും മാത്രമേ ആശ്വസിക്കാനുള്ളു..
    കജോൾ ഒന്നാം പകുതിയിൽ നന്നായിരുന്നെങ്കിലും രണ്ടാം പകുതിയിൽ നിറം മങ്ങി, പ്രായം എടുത്തു കാണിച്ചു തുടങ്ങിയിരിക്കുന്നു, പ്രത്യേകിച്ചും മോഡേണ്‍ വസ്ത്രധാരണത്തിൽ..
    വരുണ്‍ ധവാനും കൃതി സനനും ഒന്നും കാര്യമായി ഒന്നും ചെയ്യാനില്ല.. കൃതി സനൻ കാണാൻ നന്നായിരുന്നു..!!
    ബോമൻ ഇറാനി വില്ലനായി എത്തുന്നുന്ടെലും പുള്ളി ചെയ്യുന്നത് കോമഡിയാണോ വില്ലത്തരമാണോ എന്ന് പുള്ളിക്കുപോലും നിശ്ചയമില്ലാത്ത അവസ്ഥ ആണ്..!!
    ഗാനങ്ങൾ തിയറ്റെറിൽ കണ്ടിരിക്കാൻ കൊള്ളാം.. എല്ലാം രോഹിത് ഷെട്ടി സ്റ്റൈലിൽ കളർഫുൾ തന്നെ..!!

    മൊത്തത്തിൽ പറഞ്ഞാൽ നൂറു രൂപ കളയാൻ ഇല്ലെങ്കിൽ DVDക്കായി കാത്തിരിക്കുന്നതാണ് ഉചിതം.. അതല്ല ഒരു ടൈം പാസ്സിനായി വേണമെങ്കിൽ ചിത്രം കാണാം.. രണ്ടാം പകുതി ബോർ അടിപ്പിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല..!!

    ഞാൻ ഈ ചിത്രത്തെ ഹാപ്പി ന്യൂ ഇയർ ഇന് താഴെ മാത്രമേ റേറ്റ് ചെയ്യുന്നുള്ളൂ.. ഒരു ഷാരൂഖ്‌ ഫാൻ എന്നാ നിലയിൽ ഞാൻ 100% നിരാശനാണ് കാരണം ഷാരൂഖിന് നന്നായി സ്കോർ ചെയ്യാൻ പോലുമുള്ള രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായില്ല..!! 2/5
     
  2. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thank you :Thnku:
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx Macha....
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  6. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks bhai..
     
  7. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
  8. Abhimallu

    Abhimallu Fresh Face

    Joined:
    Dec 4, 2015
    Messages:
    315
    Likes Received:
    107
    Liked:
    627
    Thanks Bhai
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx macha .:)
     
  10. Irshu

    Irshu Star

    Joined:
    Dec 4, 2015
    Messages:
    1,278
    Likes Received:
    2,303
    Liked:
    708
    Thankxxx MAchaaa:victory:
     

Share This Page