1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Drama - My Review!!!

Discussion in 'MTownHub' started by Adhipan, Nov 1, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Watched DRAമാ

    ആദ്യമേ അപേക്ഷിക്കുന്നു ആരാധക സഹോദരങ്ങളേ പൊങ്കാലയിടരുത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറയുന്നത്.

    ലാലേട്ടന്റെ പ്രകടനം മാറ്റി നിർത്തിയാൽ ഒരു രഞ്ജിത്ത് നാടകം.

    പല സിനിമകളിലും ഇടയ്ക്കിടെ ചെറിയ സീനുകളിലായി പറഞ്ഞുപോയൊരു കാര്യത്തെ മെയിൻ തീം ആയി എടുത്ത് പ്രേക്ഷകനെ മുഷിപ്പിക്കും വിധം എടുത്തു വെച്ചൊരു രഞ്ജിത്ത് നാടകം. പറയാൻ ശ്രമിച്ച കാര്യങ്ങളെല്ലാം തന്നെ മികച്ചതായിരുന്നു..... പ്രേക്ഷകന് മുഷിപ്പുളവാക്കാത്ത വിധം കുറച്ചൂടെ ഒരു തമാശ രൂപേണയെടുത്തിരുന്നേൽ ഒരുപക്ഷേ മനോഹരമായ ഒരു അനുഭവമാകുമായിരുന്നു ഡ്രാമ.

    കുറച്ച് സീനുകൾ മാറ്റി നിർത്തിയാൽ ആസ്വദിക്കാൻ പറ്റാതെ പോയൊരു ചിത്രം....
    ഒരു സ്ഥലത്തും കൈയ്യടക്കമില്ലാതെ ആർക്കോ വേണ്ടി എടുത്ത് വെച്ചതുപോലെ തോന്നി. ആദ്യ സീൻ മുതൽ പലരുടേയും ലിപ് ഒരു വഴിക്കും സംഭാഷണം വേറൊരു വഴിക്കും ആയിരുന്നു.... ഇതുപോലുള്ള ഒരുപാട് കുറവുകൾ ചിത്രത്തിലുടനീളം നിഴലിച്ചു നിൽക്കുന്നു. ക്ലൈമാക്സ്‌ ഒക്കെ അടുക്കുമ്പോൾ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു.

    നല്ലൊരു തീമിന് ശരാശരിയിൽ താഴെ നിൽക്കുന്ന രചനയോരുക്കി രഞ്ജിത്ത് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

    രഞ്ജിത്തിന്റെ സംവിധാനമായാലും അഴകപ്പന്റെ ഛായാഗ്രഹണമായാലും ബിജിബാലിന്റെ പശ്ചാത്തല സംഗീതമായാലും സന്ദീപ് നന്ദകുമാറിന്റെ എഡിറ്റിംഗ് ആയാലും എല്ലാം ശരാശരിയിൽ ഒതുങ്ങി.

    കനിഹ, അരുന്ധതി നാഗ്, ആശാ ശരത്, ശ്യാമ പ്രസാദ്, ജോണി ആന്റണി, സുബി സുരേഷ്, നിരഞ്ജ്, ദിലീഷ് പോത്തൻ, സുരേഷ് കൃഷ്ണ,ജാഫർ ഇടുക്കി, ജയരാജ്‌ വാര്യർ,ടിനി ടോം, ശാലിൻ സോയ, രഞ്ജിപണിക്കർ,Etc.... തുടങ്ങിയവരുടെ ശരാശരിയിൽ ഒതുങ്ങിയ പ്രകടനങ്ങൾ. കാസ്റ്റിംഗ് ഒക്കെ നന്നാക്കിയിരുന്നേൽ എന്ന് ഒരുപാട് ആഗ്രഹിച്ചു.

    ലാലേട്ടനും ബൈജുവുമാണ് ചിത്രത്തെ അരോചകമായൊരു അനുഭവമാക്കാതെ മാറ്റാൻ സഹായിച്ചത്. അവര് തമ്മിലുള്ള രംഗങ്ങളെല്ലാം മനോഹരമായിരുന്നു. ഇവരുടെ കോമ്പിനേഷൻ സീനുകളിലായിരുന്നു കുറച്ച് ചിരിക്കാനുണ്ടായിരുന്നത്. രണ്ടാം പകുതിയിലൊന്നും ബൈജുവിനെ കണ്ടതുമില്ല. ചില രംഗങ്ങൾ ലാലേട്ടന്റെ കുറച്ച് കുട്ടിത്തം നിറഞ്ഞ എനെർജെറ്റിക്ക് പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു.

    രഞ്ജിത്ത് പറയാനുദ്ദേശിച്ച കാര്യങ്ങളൊക്കെ മികച്ചത് തന്നെയാണ് പക്ഷേ അത് എടുത്ത് വന്നപ്പോൾ കൈയ്യിൽ നിന്നും പോയി. ഇന്നത്തെ കാലത്ത് പണത്തിനും പ്രശസ്തിക്കും വേണ്ടി ഓടുമ്പോൾ അതിനിടയിൽ വരുന്ന എത്ര വലിയ ബന്ധങ്ങൾ തന്നെയായാലും അതിന്റെ വിലയില്ലായ്മയും എത്ര തന്നെ വിദ്യാഭ്യാസവും വിവരവും ഉള്ളവര് തന്നെയായാലും അവരുടെ ഇടയിലും ജാതി, മതം എന്നീ തീപ്പൊരികൾ ഇട്ടുകൊടുത്താൽ എളുപ്പം അവിടേയും കത്തും എന്നതൊക്കെ അദ്ദേഹം നന്നായിട്ട് പറയാൻ ശ്രമിച്ചിട്ടുണ്ട് പലർക്കുമിട്ട് നല്ല കൊട്ടും കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ ഒന്നും ലക്ഷ്യത്തിൽ എത്തിയില്ലെന്ന് മാത്രം.

    എന്നെ സംബന്ധിച്ച് ലാലേട്ടന്റേയും ബൈജുവിന്റേയും രംഗങ്ങളും അല്ലാതെയുള്ള ഒന്ന് രണ്ട് സീനുകളും ഒഴിച്ച് നിർത്തിയാൽ ഒട്ടും ആസ്വദിക്കാൻ കഴിയാതെ പോയൊരു അനുഭവമാണ് ഡ്രാമ.

    ലാലേട്ടന്റെ കഥാപാത്രം പോലും ചിത്രത്തിൽ നിന്നും വേറിട്ട് നിൽക്കുന്നത് പോലെ തോന്നി ഒരു ചേർച്ചക്കുറവ്. പൂർത്തിയാക്കിയ രചനയിൽ വീണ്ടും കുത്തി തിരുകി ഒരു കഥാപാത്രത്തെ കയറ്റിയത് പോലെ ഒരു ഫീൽ.

    രഞ്ജിത്ത് എന്താണ് ഇപ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നുണ്ടോ ആവോ.... അദ്ദേഹത്തിന്റെ ഒരു ആരാധകൻ എന്ന നിലയ്ക്ക് വിഷമമുള്ള കാര്യമാണ്. എന്തായാലും നല്ലൊരു തിരിച്ചു വരവുണ്ടാകട്ടെ.

    ഡ്രാമ.... കുറച്ച് സീനുകൾ ഒഴിച്ച് നിർത്തിയാൽ ഒട്ടും ആസ്വദിക്കാൻ പറ്റാതെ പോയൊരു ചിത്രം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    manoj, Mayavi 369 and Sadasivan like this.
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Thanks adhipan...
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  4. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Correct...

    പ്രിയദർശൻ ന് സംവിധാനം ചെയ്യാൻ പറ്റിയ ഒരു സാധനം ആയിട്ടാണ് എനിക്കും ഫിലിം കണ്ടപ്പോൾ തോന്നിയത്..
    പിന്നെ ദിലീഷ് പോതൻ നന്നായതായി തോന്നി
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    good review bro.
     

Share This Page