1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review *** Idhu Namma Aalu - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, May 27, 2016.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Theatre : PVR,Kochi
    Showtime : 10.40 am
    Status : 50%

    പസങ്ക, കഥകളി മുതലായ ചിത്രങ്ങൾ ഒരുക്കിയ പാണ്ടിരാജ്.. കഴിഞ്ഞ മൂന്ന് വർഷത്തിൽ വെറും ഒരു ചിത്രത്തിൽ മാത്രം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട സിലംബരശൻ, വാല് എന്ന സമയം തെറ്റി ഇറങ്ങിയ ചിത്രത്തിന്റെ പരാജയത്തിനു ശേഷം ഇറങ്ങുന്ന ചിത്രം.. നയൻതാര ജോടിയായി എത്തുന്നു എന്ന പ്രത്യേകത..

    നന്നായി ഡാൻസ് ചെയ്യുന്ന നടന്മാരോട് പണ്ടേ ഒരിഷ്ടമുണ്ട്, അതുകൊണ്ട് തന്നെ സിമ്പു ചിത്രങ്ങൾ പലതും ആസ്വാദ്യകരം ആയി തോന്നിയിട്ടും ഉണ്ട് (VTVക്ക് മുൻപ് തന്നെ).. ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നതുകൊണ്ട്‌ തന്നെ തലവെച്ചു..

    ശിവ (സിലംബരസൻ) എന്ന IT പ്രഫഷണലിന്റെ കഥയാണ്‌ ചിത്രം പറയുന്നത്.. കൂടെ ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരൻ സൂരിയും ഉണ്ട്.. അച്ഛന്റെ ആഗ്രഹപ്രകാരം പെണ്ണുകാണാൻ അച്ഛന്റെ നാട്ടിൽ എത്തുന്ന ശിവ, മൈലയെ (നയൻ താര) പെണ്ണുകാണൽ ചടങ്ങിൽ കണ്ടുമുട്ടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.. എന്നാൽ ശിവയുടെ പഴയ പ്രണയം അറിയാമായിരുന്ന മൈല, അതേപ്പറ്റി ചോദിക്കുകയും കഥ ഫ്ലാഷ്ബാക്കിൽ പ്രിയയുമായുള്ള (അന്ട്രെയ) പ്രണയബന്ധത്തിലേക്ക് മാറുകയും ചെയ്യുന്നു.. ബ്രേക്ക്‌അപ്പിന്റെ കാരണം മനസ്സിലാക്കുന്ന നൈല വിവാഹത്തിന് സമ്മതിക്കുകയും തുടർന്ന് ശിവയുടെയും മൈലയുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് ചിത്രം പറയുന്നത്..

    ഒരൊറ്റ സംഘട്ടനരംഗം പോലും ചിത്രത്തിൽ ഇല്ല എന്നത് അത്ഭുതപ്പെടുത്തി, അതുപോലെ സിലംബരസന് ഇന്റ്രോ സോങ്ങും ചിത്രത്തിലില്ല.. സിലംബര്സന് സംഘട്ടനരംഗങ്ങൾ ഇല്ലാത്ത മറ്റൊരു പടം ഉണ്ടോ എന്ന് സംശയം ആണ്.. പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ.. സിലംബരസന് ഇതൊരു യുഷ്വൽ കഥാപാത്രം തന്നെയാണ്.. നയൻ താര തൻറെ കഥാപാത്രം ഭംഗിയായി ചെയ്തിട്ടുണ്ട്, കാണാൻ കിടു ലുക്ക്‌ ആയിരുന്നു.. അന്ട്രെയ വളരെ വലിയ റോൾ ഒന്നുമല്ലെങ്കിലും ഉള്ളത് ഓക്കേയായി ചെയ്തുവേചിട്ടുണ്ട്.. ചിത്രത്തിൽ സൂരി - സിമ്പു കെമിസ്ട്രി നന്നായി വർക്ക്‌ഔട്ട്‌ ആയിട്ടുണ്ട്.. ഉള്ളതിൽ 90% വൺലൈനെർസും ക്ലിക്ക് ആയി എന്നുതന്നെ പറയാം.. സിമ്പുവിന്റെ അച്ഛൻ കഥാപാത്രം ചെയ്ത ജയപ്രകാശ് നന്നായിരുന്നു.. സന്താനം ഒരു ചെറിയ കാമിയോ റോളിൽ വരുന്നുണ്ട്.. ജയ്യും അതുപോലെ ഒരു സീനിൽ ഉണ്ട്..

    കുറലരസൻ തന്റെ സംഗീതസംവിധാന അരങ്ങേറ്റം മോശമാക്കിയില്ല.. കാത്താഗ വന്ധ പൊണ്ണ് ഒഴികെ ബാക്കി ഗാനങ്ങളിൽ വലിയ പുതുമ ഒന്നുമില്ലെങ്കിലും..!! ബാലസുബ്രഹ്മണ്യത്തിന്റെ ചായാഗ്രഹണം നന്നായിരുന്നു.. പാണ്ടിരാജ് എന്ന സംവിധായകനെക്കാൾ പാണ്ടിരാജ് എന്ന തിരക്കഥാകൃത്തിന്റെ ഡയലോഗ്സ് ആണ് ചിത്രത്തിൽ മികച്ചു നിന്നത്..

    നെഗറ്റീവ് വശങ്ങൾ പറഞ്ഞാൽ.. പഴയ വൈൻ പുതിയ കുപ്പിയിൽ രീതിയിലുള്ള ഒരു കഥ തന്നെയാണ് ചിത്രതിന്റെത്.. പ്രീ - ക്ലൈമാക്സിൽ ഒരിത്തിരി കഥ കൈവിട്ടുപോവാൻ തുടങ്ങുന്നുന്ടെലും നന്നായി തന്നെ അവസാനിപ്പിച്ചിട്ടുണ്ട്.. രണ്ടാം പകുതിയിൽ വരുന്ന ദീര്ഘമായ സിമ്പു-നയൻ ഫോൺ സംഭാഷണങ്ങൾ പലർക്കും കല്ലുകടിയായെക്കാം.. ( എനിക്ക് അത് പലതും സ്വന്തം അനുഭവം ആയാണ് തോന്നിയത്, ഫോൺ ചെയ്ത് നേരം വെളുക്കുന്നതൊക്കെ റിലേറ്റ് ചെയ്യാൻ പറ്റുന്ന രംഗങ്ങൾ ആയിരുന്നു )

    മൊത്തത്തിൽ പറഞ്ഞാൽ സിലമ്പരസന്റെ അവസാനം പുറത്തിറങ്ങിയ വാലിനെക്കാൾ വളരെയധികം മെച്ചപ്പെട്ട ചിത്രമാണ് ഇദ് നമ്മ ആള്.. ചിത്രം ഒരിക്കലും നമ്മളെ വെറുപ്പിക്കുന്നില്ല.. സിമ്പു ചിത്രം ആയതുകൊണ്ട് ഏതു രീതിയിൽ ബോക്സ്‌ ഓഫീസിൽ പോവും എന്ന് യാതൊരു ഐഡിയയും ഇല്ല..

    ഇദ് നമ്മ ആള്.. 2.75/5
     
    Spunky, Mayavi 369, Janko and 3 others like this.
  2. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Thnx macha....Njanum kandu PVR lu ninnu...1:20pm show...Same opinion...
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Thanks
     
  4. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Thank You MK :)
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx macha..
     
  6. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    Thanks macha
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx bhai
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thank you :Thnku:
     

Share This Page