1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Jallikattu - My Review !!!

Discussion in 'MTownHub' started by Adhipan, Oct 4, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Watched "ജല്ലിക്കട്ട്"

    "ജല്ലിക്കട്ട്" അസാധ്യമായ കഴിവിന്റെ ചലച്ചിത്രഭാഷ്യം

    Lijo Jose Pellissery എന്ന മലയാള സിനിമയുടെ യുവ തലമുറയുടെ അതികായന്റെ സ്വപ്‌നങ്ങളിൽ ഒന്നിന് കാഴ്ച്ചയേറിയ കണ്ണും അതിഭീകരമാം വിധം ഭയാനകമായ ശബ്ദവുമായി Gireesh Gangadharanനും Prasanth Pillaiയും കട്ടയ്ക്ക് കൂടെ നിന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് അഭിമാനിക്കാവുന്ന ഒരു ദൃശ്യാനുഭവം.

    Chemban Vinod Jose, Antony Varghese, Sabumon Abdusamad, Santhy Balachandran, etc തുടങ്ങിയവർ LJPയുടെ ഇരുകാലികളായ മൃഗങ്ങൾക്ക് രൂപം നൽകിയപ്പോൾ ലഭിച്ചത് ഭയാനകമായ കുറച്ച് അഭിനയ മുഹൂർത്തങ്ങളാണ്.

    LJPക്ക് ഒപ്പം തന്നെ ഉയർന്ന് കേൾക്കേണ്ട പേരുകളാണ് ഗിരീഷ് ഗംഗാധരൻ, പ്രശാന്ത് പിള്ളൈ എന്നിവരുടേത്.... ഈയൊരു ത്രയം "സിനിമയെന്നത് വെറുമൊരു വിനോദ ഉപാധിയായി മാത്രം കാണുന്ന സിനിമാ സ്നേഹികൾക്കിടയിൽ" കൊണ്ട് വരാൻ പോകുന്ന മാറ്റങ്ങൾ ചെറുതാവില്ല. അസാമാന്യ കഴിവുകളുള്ള ഒരു കൂട്ടം കലാകാരന്മാരുടെ ഒരു തരം മാജിക് ആണ് ഈ ദൃശ്യാനുഭവം. സാധാരണക്കാർക്കിടയിലും തിയ്യേറ്ററുകളിലും യാതൊരു ചലനവും ഈ സിനിമ സൃഷ്ടിക്കാൻ സാധ്യതയില്ല. പക്ഷേ സിനിമ മേഖലയിൽ വലിയ രീതിയിൽ തന്നെ ഈ അനുഭവം ഓളമുണ്ടാക്കും എന്നത് തീർച്ചയാണ്. വല്ലാത്തൊരു തരം എക്സ്പീരിയൻസ്..... സിനിമയെ സ്നേഹിക്കുന്നവർ ഇതൊക്കെ തിയ്യേറ്ററിൽ നിന്ന് മിസ്സ്‌ ചെയ്‌താൽ അത് വലിയ നഷ്ടം തന്നെയാണ്.

    "ജല്ലിക്കട്ട്" അസാധ്യമായ കഴിവിന്റെ ചലച്ചിത്രഭാഷ്യം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks
     
    Adhipan likes this.
  3. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Adhipan likes this.

Share This Page