ഞാൻ കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്റെ തന്തയെ മഞ്ചേരി ബിവറേജിൻ്റെ ക്യൂവിൽ വെച്ച് കണ്ടു. എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,, പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,, പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,, എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,, മനസില്ലാ മനസോടെ ഞാന്‍ അദ്ദേഹത്തോട് ചോയ്ച്ച് : എന്ന ഓര്‍മയുണ്ടോ ?? ഞാന്‍ ,,,,,,,,,,,,,,,,,,,,ടെ ഒപ്പം പഠി ച്ചതാ ,, അവള്‍ക്ക് സുഖോണാ ??? പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,, പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്റിനെ പോലെ എന്നോട് പറഞ്ഞു: 'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവള ?? ഞാനാകെ പതറിപ്പോയി, പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,, 'അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,, നിന്നെ ഞാനറിഞ്ഞില്ല എന്നൊക്ക പറഞ്ഞ് ,, എനിക്കും ആകെ വെഷമോയി ,, കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,, അദ്ദ്യേഹത്തിന്റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . . തുള്ളി മദ്യത്തിന് ഉപകാരമി ല്ല,, ഒടുവിൽ ഞങ്ങൾ ,,ഒരു ഗോൾഡ് നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . . അപ്പോൾ ,ആ വലിയ മനുഷ്യൻ്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,, വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........ പാവം. . .ല്ലേ,,,?? @David Billa yumai ee kathakku enthelum samyam undel thikachum swabhavikam anu
വീട്ടില്‍ കല്യാണാലോചന ശക്തി ആര്ജിക്കുന്നതിനിടെ വിഷമിച്ചിരിക്കുന്ന അവളെ ഒന്ന് സമാധാനിപ്പിക്കാന്‍ ഞാന്‍ "മൊയ്തീനി" ലെ ആ ഫേമസ് ഡയലോഗ് അടിച്ചു. "എടീ..ഈ ഇരിവഴിഞ്ഞി പുഴ അറബിക്കടലിനുള്ളതാണെങ്കില് നീ എനിക്ക് ഉള്ളതാ.." ☺ സിനിമയില്‍ കാഞ്ചനമാലയുടെ മുഖത്ത് കണ്ട പോലെ ഒരു നൂറ് വോള്‍ട്ടിന്റെ ബള്‍ബ് പ്രതീക്ഷിച്ച് ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ഞെട്ടി. മുഖം ദേഷ്യത്തോടെ ചുവന്ന് നില്ക്കുന്നു. "ആ Example വേണ്ടാ. അത് നിക്ക് ഇഷ്ടല്ല." അവള് അതേ ദേഷ്യത്തില്‍ പറഞ്ഞു.. "എന്തേയ്..? " "അറബിക്കടലില്‍ വേറെയും കുറേ പുഴകള്‍ വന്ന് ചേരുന്നുണ്ട്..." പകച്ചു പോയി എന്റെ പ്രണയം...!!!
ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി ഞാൻ പറഞ്ഞു....... ''എഴുന്നേൽക്കൂ... എന്റെ കൂടെ യോഗ ചെയ്യാൻ വരൂ...?'' ഭാര്യ: ''ഓ... അപ്പൊ എന്റെ തടി കൂടി എന്നാണൊ നിങ്ങൾ പറയുന്നത്...?'' ഞാൻ: ''ഏയ് അല്ല... യോഗ ആരോഗ്യത്തിന് വളരെ നല്ലതാണ്...'' ഭാര്യ: ''അതായത് എനിക്കാരോഗ്യമില്ല, ഞാൻ രോഗിയാണെന്ന് അല്ലെ..?'' ഞാൻ: ''നോ, നോ, ഞാനതല്ല ഉദേശിച്ചത്... നിനക്ക് താൽപര്യമില്ലെങ്കിൽ കിടന്നോളൂ. ...'' ഭാര്യ: ''ഞാൻ മടിച്ചിയാണെന്നല്ലെ ആ പറഞ്ഞതിനർത്ഥം.....?'' ഞാൻ: ''നോക്കൂ. .. നീയെന്നെ തെറ്റിദ്ധരിച്ചു ഞാൻ....'' ഭാര്യ: ''ആഹാ ഇപ്പോൾ ഞാൻ പറഞ്ഞാൽ മനസ്സിലാകാത്തവളുമായി.....'' ഞാൻ: ''ഞാനങ്ങിനെ പറഞ്ഞില്ലല്ലൊ..?'' ഭാര്യ: ''എന്നു വച്ചാൽ ഞാൻ കള്ളിയാണെന്ന്...'' ഞാൻ: ''നീ എഴുതാപ്പുറം വായിക്കുന്നു... എന്തിനാ വെറുതെ നാംതമ്മിൽ ഈ വെളുപ്പാൻ കാലത്ത് വഴക്കടിക്കുന്നത്....'' ഭാര്യ: ''ഹോ... ഞാൻ വഴക്കാളിയുമായി അല്ലെ...." ഞാൻ: ''ശരി ശരി ഞാൻ യോഗക്ക് പോകുന്നില്ല തീർന്നില്ലെ...?'' ഭാര്യ: ''കണ്ടൊ,അപ്പൊ അതാണ് കാര്യം യഥാർത്ഥത്തിൽ നിങ്ങള്‍ക്ക് യോഗക്ക് പോകേണ്ട... അതിന് എന്നെ കുറ്റപ്പെടുത്തുകയും വേണം അല്ലെ....?'' ഞാൻ: ''സമ്മതിച്ചു, എന്നാല്‍ ഞാനൊറ്റക്ക് പൊയ്ക്കോളാം...ഹാപ്പി..?'' ഭാര്യ: ''അല്ലെങ്കിലും നിങ്ങൾ എവിടെയും തനിച്ചു പോയി ജോളിയാക്കാൻ ആഗ്രഹിക്കുന്നു.... സ്വാർത്ഥൻ......'' ഞാൻ: ''ദൈവത്തെയോർത്ത് നിർത്തൂ, എനിക്ക് തല കറങ്ങുന്നു....'' ഭാര്യ: ''ഞാൻ പറഞ്ഞത് ശരിയല്ലെ,നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നു...എന്റെ ആരോഗ്യത്തെ കുറിച്ച് എപ്പൊഴെങ്കിലും നിങ്ങൾ ഓർത്തിട്ടുണ്ടോ....ഹും. .....'' എനിക്കിപ്പോഴും മനസ്സിലാവുന്നില്ല എവിടെയാണെനിക്ക് പിഴച്ചതെന്ന്...........
New word to the dictionary Vellapallied (verb) A word used to describe the action of inviting someone to a party and then requesting not to come for the same. Usage - I was Vellapallied from the house party yesterday.
മോദിജി : യഹ് ദുനിയാ മേം കോയി നഹി സുരേന്ദർ ജി : ഈ ദുനിയാവിൽ കോഴി ഇല്ല .. മോദിജി : യഹ് ദുനിയ മേം കോയി ബാത്ത് നഹിം സുരേന്ദർ ജി : ഈ ദുനിയാവിൽ കോഴി കുളിക്കാറില്ല .. മോദിജി :വോ മുജ് സേ പൂച്ച സുരേന്ദർ ജി : അവൻ എന്നോട് പൂച്ചയെ ചോദിച്ചു മോദിജി : വോ മുജ് സേ ബാർ ..ബാർ പൂച്ച .. സുരേന്ദർ ജി : അവൻ എന്നോട് ബാറിൽ വെച്ചും പൂച്ചയെ ചോദിച്ചു