. "ആനയുടെ ഓർമശക്തി" 11 ക്ലാസ്സിൽ പഠിക്കുമ്പോൾ NCC ക്യാമ്പിനു പോയതായിരുന്നു അജിത്.മൂന്നാറിൽ ആയിരുന്നു ക്യാമ്പ്.വന യാത്രയ്ക്കിടയിൽ നിർഭാഗ്യം എന്ന് പറയട്ടെ അജിത്തിന് കൂട്ടം തെറ്റി. കൂടെ ഉള്ളവരെ കണ്ടെത്താൻ അലയുന്ന അജിത് ഭയവും ദയയും ഉളവാക്കുന്ന ഒരു കാഴ്ച കണ്ടു. കാലിൽ ലോഹകഷ്ണം തറഞ്ഞു കയറി വേദന കൊണ്ട് വിഷമിപ്പിക്കുന്ന ഒരു ആനയെ. ഭയത്തെക്കാൾ സഹജീവിയോടുള്ള സ്നേഹം ആയിരുന്നു അജിത്തിന്റെ മനസ്സിൽ. വളരെ ശ്രദ്ധയോടെ തന്റെ കൈയിൽ ഉള്ള കത്തി ഉപയോഗിച്ച് ലോഹം പുറത്തെടുത്തു. ആന തന്നെ ഇനി ഉപദ്രവിക്കുമോ എന്നു ഭയന്ന് ഓടി ദൂരേക്ക് മാറിയ അജിത് തിരിഞ്ഞു നോക്കുമ്പോൾ നന്ദിയോടെ തന്നെ നോക്കുന്ന ആ സാധുമൃഗത്തെ ആണ് കണ്ടത്. സന്ധ്യ മയങ്ങും മുൻപ് തന്നെ ഈശ്വര കൃപ കൊണ്ട് തന്റെ കൂട്ടുക്കാരെ കണ്ടെത്താൻ അജിത് സാധിച്ചു. 12 വർഷങ്ങൾക്കു ശേഷം. ഓഫീസിലെ കൂട്ടുക്കാരുമൊത്തു മൃഗശാല കാണാൻ എത്തിയതായിരുന്നു അജിത്. പലതരം ജീവികളെ കണ്ടു നടക്കുമ്പോൾ ആയിരുന്നു ആനകളെ അയാൾ കണ്ടത്. "അതിൽ ഒരാന തന്നെ തന്നെ നോക്കുന്നോ? അതോ തന്റെ തോന്നൽ ആണോ ?" അജിത് കൂടിന്റെ അടുത്തേക്ക് ചെന്നു , ആ ആന പതിയെ തന്റെ തുമ്പികൈ നീട്ടി മുന്നിലേക്ക് നടന്നു വന്നു , തന്റെ മുൻകാലുകൾ ഉയർത്തി , അജിത്തിന് സലാം നല്കുന്ന പോലെ. 12 വര്ഷങ്ങള്ക് മുൻപുള്ള NCC ക്യാമ്പും താൻ രക്ഷിച്ച ആനയും അജിത്തിന്റെ മനസ്സിൽ തെളിഞ്ഞു. അവൻ പ്രയാസപ്പെട്ടു ആ കൂട്ടിനുളിലേക്ക് ഉള്ള മതിൽ വലിഞ്ഞു കയറി. പഴയ ചങ്ങാതിയെ കണ്ട പോലെ ഓടി ചെന്ന് ആ ആനയെ കെട്ടി പിടിച്ചു . അപ്പോൾ ആ ആന അജിത്തിനെ തന്റെ തുമ്പികൈ കൊണ്ട് വാരി എടുത്തു നിലത്തു അടിച്ചു കൊന്നു, NB : അന്ന് മുന്നാറിൽ അജിത് കണ്ട ആന അല്ല ഇതെന്ന് തോന്നുന്നു.
ബസ് യാത്രയ്ക്കിടയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി നിങളുടെ സീറ്റിന് അടുത്ത് വന്നിരുന്നാല്‍ അഹങ്ങരിക്കേണ്ട ....നിങ്ങള്‍ക്ക് പ്രായം ആയി വരുകയാണ് എന്നതിന് തെളിവാണ് അത് ... ********* എയര്‍ലൈന്‍സ് ഒരു പുതിയ സ്കീം പ്രഖ്യാപിച്ചു. ടിക്കറ്റെടുക്കുന്ന വിവാഹിതരായ പുരുഷന്മാര്ക്ക് ഭാര്യമാരെയും കൊണ്ടുപോകാം.തികച്ചും ഫ്രീ. സ്കീം വന്‍ വിജയമായതിനെത്തുടര്ന്നു എയര്‍ലൈന്‍സ് ഭാര്യമാര്‍ക്ക് കത്തെഴുതി ചോദിച്ചു :- നിങ്ങളുടെ യാത്ര ആനന്ദകരമായിരുന്നോ ? എല്ലാ മറുപടിയും ഒന്നായിരുന്നു :- ഏതു യാത്ര ?? ************************ ഒരാള്‍ കാറ് വാങ്ങാന്‍ ഷോപ്പില്‍ കയറി. 200,000 രൂപയായിരുന്നു അടയ്ക്കേണ്ട തുക. അയാളുടെ കയ്യില്‍ 199,995 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. കാഷ്യര്‍ സമ്മതിച്ചില്ല. ബില്‍ തുക തികച്ചടയ്ക്കണം എന്ന് വാശി പിടിച്ചു. അപ്പോഴാണ് പുറത്ത് ഒരു ഭിക്ഷക്കാരനിരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഭിക്ഷക്കാരനെ സമീപിച്ച് അയാള്‍ അഞ്ചു രൂപ കടം ചോദിച്ചു. അത് എന്തിനാണ് ചോദിച്ചപ്പോള്‍ ഒരു കാര്‍ വാങ്ങാനാണെന്ന് മറുപടി നല്കി. അപ്പോള്‍ ഭിക്ഷക്കാരന് ചില്ലറ പെറുക്കി എണ്ണിക്കണക്കാക്കി പത്തു രൂപ കൊടുത്തു. എന്നിട്ട് പറഞ്ഞു: ...................... ഒരെണ്ണം എനിക്കും വാങ്ങിക്കൊള്ളൂ. ***************** *************** ഭര്ത്വ് ....ഇന്നലെ ക്ലബ്ബിൽ മദ്യപാന മത്സരം ഉണ്ടായിരുന്നു ഭാര്യ ....അതെയോ ..ആർക്കായിരുന്നു രണ്ടാം സമ്മാനം ??? ********* കുട്ടി അമ്മയോട് :- അമ്മ പറഞ്ഞില്ലേ മാലാഖമാര്‍ക്ക് ചിറകുണ്ട് അവര്‍ പറക്കും എന്ന്.? അമ്മ :- അതെ . കുട്ടി :- ഇന്നലെ അച്ഛന് വേലക്കാരി ജാനുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ' നീയൊരു മാലാഖ ആണെന്ന് '.അപ്പോള്‍ വേലക്കാരി ജാനുവും പറക്കുമോ ? അമ്മ :- നാളെ അവള് പറക്കുന്നത് അമ്മ കാണിച്ചു തരാം. ********* ട്രെയിനിന് തന്റെ കുട്ടിക്കുള്ള ബെര്‍ത്ത് ഒഴിയാന്‍ വിസമ്മതിച്ച യുവതി യെപ്പറ്റി ഒരു ഉത്തരേന്ത്യന്‍ യുവാവ് ടി ടി യോട് പരാതിപ്പെട്ടത് ഇങ്ങനെ :- " THIS LADY IS NOT GIVING BIRTH TO MY CHILD. " ******* ബുഫേ പാര്‍ട്ടിയില്‍ പ്ലേറ്റിനൊപ്പം വച്ചിരുന്ന ടിഷ്യു പേപ്പര്‍ കഴിക്കാനുള്ളതാണെന്നു കരുതി ഒരുവന് അത് വായില്‍ വയ്ക്കവേ അടുത്തു നിന്ന സുഹൃത്ത് വിലക്കി :- അത് കഴിക്കരുത്.. ആദ്യത്തെയാള്‍ :- കാരണം..? സുഹൃത്ത് :- ഒരു രുചിയുമില്ല. ****** ഫ്ലാഷ് ന്യൂസ് ..... രണ്ടു സീറ്റുകളുള്ള ഒരു വിമാനം ലുധിയാനയ്ക്ക് സമീപമുള്ള ഒരു സെമിത്തേ രിയിൽ തകർന്നു വീണു ......നാട്ടുകാരായ ചേട്ടന്മാർ 241 മൃതദെഹങ്ങൽ കുഴിച്ചെടുത്തു തിരച്ചിൽ തുടരുന്നു ***** യുവതി ജ്യോത്സ്യനോട് :- എന്റെ ഭര്‍ത്താവ് എന്നും അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ നിന്ന് പുറത്തു പോകും .നേരം പുലര്‍ന്ന ശേഷമേ തിരിച്ചു വരുകയുള്ളു. ജ്യോത്സ്യന് :- ഇത് നിങ്ങള്‍ നേരിടുന്ന പ്രശ്നമോ അതോ എനിക്കുള്ള ഇന്‍വിറ്റേഷനോ ? ****** ഒരു നീഗ്രോ മരിച്ച ശേഷം സ്വർഗത്തിൽ എത്തി മാലാഖ ... നീ ആരാണ്? നീഗ്രോ..ടൈറ്റാനി ക്കിലെ നായകൻ !! മാലാഖ കണ് ഫ്യുഷനിൽ ആയി ..മറ്റൊരു മാലാഖയോട് ചോദിച്ചു "" ടൈറ്റാനിക് മുങ്ങിയതാണോ അതോ കത്തിയതാണോ....??