1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Jomonte Suvisheshangal REVIEW !!!

Discussion in 'MTownHub' started by Mangalassery Karthikeyan, Jan 19, 2017.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    ജോമോന്റെ സുവിശേഷങ്ങൾ : കുടുംബ ചിത്രങ്ങളുടെ ഉസ്താദ് സത്യൻ അന്തിക്കാട് യൂത്ത് സെൻസേഷൻ ദുൽകർ സൽമാനുമായി ഒന്നിക്കുന്നു എന്നതുതന്നെയാണ് ഈ ചിത്രം നൽകിയ പ്രതീക്ഷ.. ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ നിന്ന് നമ്മൾ എന്ത് പ്രതീക്ഷിക്കണം എന്ന ധാരണയോടെ തന്നെ ചിത്രത്തെ സമീപിച്ചു.. ചിത്രത്തിലേക്ക്..
    ഒരു വലിയ ബിസിനസ്കാരനായ വിൻസെന്റിന്റെ (മുകേഷ്) മക്കളിൽ ഇളയ മകനാണ് ജോമോൻ(ദുൽകർ).. മറ്റു മക്കളും ഭർത്താക്കന്മാരുമെല്ലാം വലിയ നിലയിലുള്ളവർ ആണെങ്കിൽ ജോമോൻ വലിയ ഉത്തരവാദിത്വങ്ങൾ ഒന്നുമേറ്റെടുക്കാതെ നടക്കുന്ന പയ്യനാണ്, അതുകൊണ്ടു തന്നെ കുടുംബത്തിലെ ഒന്നിനും കൊള്ളാത്തവൻ എന്ന രീതിയിലാണ് ജോമോനെ കുടുംബക്കാർ കാണുന്നത്.. ഒരു പ്രത്യേക സാഹചര്യത്തിൽ വിന്സന്റിനു ഒരു പ്രശ്നം നേരിടേണ്ടി വരികയും അതിൽ നിന്ന് ജോമോന്റെ സഹായത്തോടെയുള്ള ഉയർത്തെഴുന്നേൽപ്പും എല്ലാമാണ് ചിത്രം പറയുന്നത്.. കഥാപരമായി ജേക്കബിന്റെ സ്വർഗ്ഗരാജ്യം അടക്കം ചില ചിത്രങ്ങളുമായൊക്കെ സാമ്യം വരുന്നുണ്ടെങ്കിലും, സത്യൻ അന്തിക്കാട് വളരെ നല്ല രീതിയിൽ ചിത്രം എടുത്തുവെച്ചിട്ടുണ്ട്..
    പ്രകടനങ്ങൾ നോക്കിയാൽ ദുൽകർ നല്ല രീതിയിൽ ജോമോനെ അവതരിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ചില സെന്റിമെന്റൽ സീനുകളിൽ നല്ല പ്രകടനം. മുകേഷിൻറെ ഒരു നല്ല കഥാപാത്രമാണ് വിൻസെന്റ്, മുകേഷ് - ദുൽകർ കെമിസ്ട്രി നന്നായി വർക്ക്ഔട്ട് ആയിട്ടുണ്ട്. ഇന്നസെന്റ് ആദ്യ പകുതിയിലെ കാര്യമായി അല്ലെങ്കിലും ചിരിപ്പിക്കുന്നുണ്ട്. അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷിനും വലിയ കാര്യമായി ഒന്നും തന്നെ ചെയ്യാൻ ചിത്രത്തിലില്ല. ഗ്രിഗറി, വിനു മോഹൻ, മുത്തുമണി, ഇർഷാദ് തുടങ്ങിയവർക്കെല്ലാം മിതമായ കഥാപാത്രങ്ങളാണ്. വിദ്യാസാഗറിന്റെ ഗാനങ്ങൾ ചിത്രത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു, എസ് കുമാറിന്റെ ഛായാഗ്രഹണം മികച്ചു നിൽക്കുന്നുണ്ട്, എന്നാൽ കാർ ഇന്റീരിയർ കാണിക്കുമ്പോ ഉള്ള VFX ഇത്തവണയും നല്ല ബോർ ആയിരുന്നു..
    ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ കഥ വളരെ സിമ്പിൾ ആയ ഒന്നാണ്, അതൊരു പോരായ്മയായി പറയാമോ എന്നറിയില്ല.. അത് വളരെ നന്നായി സത്യൻ എടുത്തിട്ടുണ്ട് എന്നത് പോസിറ്റീവ് ആയി പറയാം.. നല്ല രീതിയിൽ ചെറിയ നുറുങ്ങു തമാശകളും കാര്യങ്ങളും എല്ലാമായി പോകുന്ന ഒന്നാം പകുതിക്കു ശേഷം ഒരിത്തിരി സീരിയസായി ചെറിയ നീട്ടിവലിക്കാലോടെ മുന്നോട്ടു പോകുന്ന തികച്ചും ഊഹിച്ചെടുക്കാവുന്ന രണ്ടാം പകുതിയും പെട്ടെന്ന് വരുന്ന ക്ലൈമാക്സും ഇതാണ് ഈ ചിത്രത്തിന്റെ ചട്ടക്കൂട്..
    മൊത്തത്തിൽ പറഞ്ഞാൽ വളരെ സിമ്പിൾ ആയ ഒരു കൊച്ചു കഥ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ, വളരെ വ്യത്യസ്തമായ കഥാസന്നർഭങ്ങളോ ഒരു പതിവ് സത്യൻ അന്തിക്കാട് ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ സംഭവങ്ങളോ ഒന്നും ജോമോനിൽ നിന്ന് പ്രതീക്ഷിക്കരുത്.. കുടുംബ പ്രേക്ഷകർക്കു കണ്ടാസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമായിരിക്കും എന്ന് കരുതുന്നു..
    ജോമോന്റെ സുവിശേഷങ്ങൾ : 2.75/5
     
  2. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Thanks for the review :)
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx Macha..
     
  5. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  6. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Thanks bhai
     
  7. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Thanks..
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx macha hit adikumo ?
     
  9. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    Thank you machan.
     
  10. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946

Share This Page