Watched Kammara Sambhavam ഗംഭീരമായ ആദ്യപകുതിയും അതിനോട് കിടപിടിക്കാൻ സാധിക്കാതെ നിരാശ സമ്മാനിച്ച രണ്ടാം പകുതിയും. ദിലീപിന്റെ മികച്ച പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്. കമ്മാരൻ നമ്പ്യാർ എന്ന നായക കഥാപാത്രം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. മികച്ച പ്രകടനം. സിദ്ധാർത്ഥ് അവതരിപ്പിച്ച ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രവും മികച്ചു നിന്നു. സിദ്ദിഖ്, ശ്വേതാ മേനോൻ, മണിക്കുട്ടൻ, മുരളി ഗോപി, സോനാ നായർ, ഇന്ദ്രൻസ്, വിജയരാഘവൻ, വിനയ് ഫോർട്ട്, ബൈജു, സുധീർ കരമന,നമിത പ്രമോദ്, Etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി. രതീഷ് അമ്പാട്ടിന്റെ മികച്ച സംവിധാനം ചിത്രത്തെ താങ്ങി നിർത്തി. മുരളി ഗോപിയുടെ തിരക്കഥ വ്യത്യസ്ഥമായിരുന്നെങ്കിലും നിലവാരം പുലർത്തിയില്ല. രണ്ടാം പകുതി കൈ വിട്ടു. സുനിൽ ks ഒരുക്കിയ ഛായാഗ്രഹണം അതിഗംഭീരമായിരുന്നു..... ശരിക്കും ഞെട്ടിച്ചു. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ഗോപി സുന്ദറിന്റെ സംഗീതവും ചിത്രത്തെ വലിയ രീതിയിൽ സഹായിച്ചിരിക്കുന്നു. സുരേഷ് urs ന്റെ എഡിറ്റിംഗും നിലവാരം പുലർത്തി. സിനിമയുടെ ട്രെയ്‌ലറും അണിയറക്കാർ പുറത്ത് വിട്ട ചിത്രങ്ങളും ചിത്രത്തിന് വിനയായി. അതെല്ലാം കാണുന്ന ഏതൊരു പ്രേക്ഷകനും മനസ്സിൽ ഒരു മുൻവിധി ഉടലെടുക്കും. ഇനി അതൊന്നും കാണാതെ പോകുന്ന സാധാരണ പ്രേക്ഷകനും ദഹിക്കാൻ..... ഉൾക്കൊള്ളാൻ പ്രയാസമുള്ളൊരു ഇതിവൃത്തമാണ് ചിത്രത്തിന്. ഈയൊരു ഫെസ്റ്റിവൽ സീസണിൽ ദിലീപിനെപ്പോലൊരു ജനപ്രിയതാരത്തിൽ നിന്നും ഇങ്ങനൊരു ഷെയ്ഡിൽ ഉള്ളൊരു സിനിമ സാധാരണക്കാരൻ പ്രതീക്ഷിക്കില്ല. പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനത്തേയും ഗംഭീരമായ ഛായാഗ്രഹണത്തേയും മികവാർന്ന ശബ്ദമിശ്രണത്തേയും മനോഹരമായ സംഗീതത്തേയും വിഫലമാക്കിയ തിരക്കഥ. അതാണ് എനിക്ക് തോന്നിയ കമ്മാരസംഭവം. (അഭിപ്രായം തികച്ചും വ്യക്തിപരം )
Thanks macha. Eniku valare adhikam ishtapetu. Marketing maati pidikaayirunnu. Athupole 2aam pakuthi aadhyavum real story 2nd halfilum aayirunnel report maari marinjene. Heavy impact aayene !