1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Kammarasambhavam- My Views !!!

Discussion in 'MTownHub' started by Adhipan, Apr 15, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Watched Kammara Sambhavam

    ഗംഭീരമായ ആദ്യപകുതിയും അതിനോട് കിടപിടിക്കാൻ സാധിക്കാതെ നിരാശ സമ്മാനിച്ച രണ്ടാം പകുതിയും.

    ദിലീപിന്റെ മികച്ച പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്. കമ്മാരൻ നമ്പ്യാർ എന്ന നായക കഥാപാത്രം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. മികച്ച പ്രകടനം.

    സിദ്ധാർത്ഥ് അവതരിപ്പിച്ച ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രവും മികച്ചു നിന്നു.

    സിദ്ദിഖ്, ശ്വേതാ മേനോൻ, മണിക്കുട്ടൻ, മുരളി ഗോപി, സോനാ നായർ, ഇന്ദ്രൻസ്, വിജയരാഘവൻ, വിനയ് ഫോർട്ട്‌, ബൈജു, സുധീർ കരമന,നമിത പ്രമോദ്, Etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി.

    രതീഷ് അമ്പാട്ടിന്റെ മികച്ച സംവിധാനം ചിത്രത്തെ താങ്ങി നിർത്തി.

    മുരളി ഗോപിയുടെ തിരക്കഥ വ്യത്യസ്ഥമായിരുന്നെങ്കിലും നിലവാരം പുലർത്തിയില്ല. രണ്ടാം പകുതി കൈ വിട്ടു.

    സുനിൽ ks ഒരുക്കിയ ഛായാഗ്രഹണം അതിഗംഭീരമായിരുന്നു..... ശരിക്കും ഞെട്ടിച്ചു.

    റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ഗോപി സുന്ദറിന്റെ സംഗീതവും ചിത്രത്തെ വലിയ രീതിയിൽ സഹായിച്ചിരിക്കുന്നു.

    സുരേഷ് urs ന്റെ എഡിറ്റിംഗും നിലവാരം പുലർത്തി.

    സിനിമയുടെ ട്രെയ്‌ലറും അണിയറക്കാർ പുറത്ത് വിട്ട ചിത്രങ്ങളും ചിത്രത്തിന് വിനയായി. അതെല്ലാം കാണുന്ന ഏതൊരു പ്രേക്ഷകനും മനസ്സിൽ ഒരു മുൻവിധി ഉടലെടുക്കും. ഇനി അതൊന്നും കാണാതെ പോകുന്ന സാധാരണ പ്രേക്ഷകനും ദഹിക്കാൻ..... ഉൾക്കൊള്ളാൻ പ്രയാസമുള്ളൊരു ഇതിവൃത്തമാണ് ചിത്രത്തിന്.

    ഈയൊരു ഫെസ്റ്റിവൽ സീസണിൽ ദിലീപിനെപ്പോലൊരു ജനപ്രിയതാരത്തിൽ നിന്നും ഇങ്ങനൊരു ഷെയ്ഡിൽ ഉള്ളൊരു സിനിമ സാധാരണക്കാരൻ പ്രതീക്ഷിക്കില്ല.

    പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനത്തേയും ഗംഭീരമായ ഛായാഗ്രഹണത്തേയും മികവാർന്ന ശബ്ദമിശ്രണത്തേയും മനോഹരമായ സംഗീതത്തേയും വിഫലമാക്കിയ തിരക്കഥ. അതാണ് എനിക്ക് തോന്നിയ കമ്മാരസംഭവം.

    (അഭിപ്രായം തികച്ചും വ്യക്തിപരം )
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanks macha. Eniku valare adhikam ishtapetu. Marketing maati pidikaayirunnu. Athupole 2aam pakuthi aadhyavum real story 2nd halfilum aayirunnel report maari marinjene. Heavy impact aayene !
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Thanks
     
  5. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Thanks for the review
     
  6. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Thanks

    Sent from my LG-H860 using Tapatalk
     

Share This Page