1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review *** Lens - opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Jun 20, 2016.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Theatre : PVR Kochi
    Show Time : 10.30 am
    Status : 8 persons

    സംവിധായകൻ ലാൽ ജോസിന്റെ എൽ ജെ ഫിലിംസ് വിതരണത്തിനെടുത്തതോടെയാണ് ഈ ചിത്രത്തെ ശ്രെദ്ധിക്കുന്നത്.. തുടർന്നു വന്ന ട്രെയ്‌ലറും ഒരു നല്ല ത്രില്ലെർ ആണെന്നുള്ള സൂചന തന്നു, അതുകൊണ്ടു തന്നെയാണ് ഒഴിവു ദിവസത്തെ കളിക്ക് മുകളിൽ ഈ ചിത്രം ആദ്യം കാണാൻ ഞാൻ തല്പരനായതും.. ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജയപ്രകാശ് രാധാകൃഷ്ണനാണ്, പ്രധാന വേഷം അഭിനയിച്ചിരിക്കുന്നതും ജയപ്രകാശ് തന്നെ..

    ഇന്നത്തെ യുവജനത ഉറപ്പായും കണ്ടിരിക്കേണ്ട, മനസ്സിലാക്കേണ്ട ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടു മുറികളിൽ കമ്പ്യൂട്ടറുകൾക്ക് മുന്നിൽ നടക്കുന്ന കാര്യങ്ങൾ ആണ് സിനിമയുടെ 70 ശതമാനവും, ഇന്റര്നെറ് അശ്ലീലതയിൽ അഡിക്ട് ആയ അശോക് എന്ന യുവ കംപ്യൂട്ടർ എഞ്ചിനിയർ.. US ക്ലയന്റ്സ് എന്ന വ്യാജേന ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു രാത്രിയുടെ സ്വകാര്യതയിൽ സ്കൈപ്പിൽ ആനന്ദം കണ്ടെത്തുന്നയാൾ.. ഒരു ദിവസം അവിചാരിതമായി അയാൾക്ക്‌ ഒരു ഫേസ്ബുക് ഫ്രണ്ട്‌ റിക്വസ്ററ് വരുന്നു, സ്കൈപ്പ് സംഭാഷണത്തിന് ക്ഷണിക്കപ്പെടുന്നു.. എന്നാൽ അയാളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.. സ്വന്തം കണ്മുന്നിൽ ഒരു ആത്മഹത്യ കാണാൻ അയാൾ ക്ഷണിക്കപ്പെടുന്നു.. പിന്നീട് നടക്കുന്ന ത്രില്ലിംഗ് ആയ സംഭവവികാസങ്ങൾ ആണ് ഒന്നേമുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യം ഉള്ള ലെൻസ് എന്ന ചിത്രം..

    പ്രധാന കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ച സംവിധായകൻ ജയപ്രകാശ് രാധാകൃഷ്ണൻ മികച്ച സ്വാഭാവിക അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.. ഒരു പുതുമുഖം എന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാത്ത പ്രകടനം.. യോഹാൻ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആനന്ദ് സ്വാമിയും മികച്ച പ്രകടനമാണ് ചിത്രത്തിൽ.. മിഷ ഘോഷാൽ,വിനുത ലാൽ എന്നിവരും സഹതാരങ്ങളായി ചിത്രത്തിലുണ്ട്.

    ജയപ്രകാശ് രാധാകൃഷ്ണന്റെ തിരക്കഥ തന്നെയാണ് ഇവിടെ താരം.. ഒരു മികച്ച സാമൂഹിക പ്രതിബദ്ധമായ വിഷയം കൈകാര്യം ചെയ്യുന്നതോടൊപ്പം, രണ്ടു മുറികളിൽ കമ്പ്യൂട്ടറുകൾക്ക് മുന്നിൽ നടക്കുന്ന സംഭാഷണങ്ങളായിട്ടുകൂടി പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ ത്രില്ലോടെ പിടിച്ചിരുത്താൻ ജയപ്രകാശിന്റെ തിരക്കഥക്കായിട്ടുണ്ട് എന്നുള്ളത് പ്രശംസനീയം തന്നെയാണ്.. തിരക്കഥയിൽ മലയാളത്തിന് പുറമെ ഹിന്ദിയും തമിഴും ഇംഗ്ലീഷും എല്ലാം ചേർന്നു ഒരു യൂണിവേഴ്സൽ അപ്രോച് കാണാം.. 'സുബ്രമണ്യപുരത്തിലൂടെ' ശ്രദ്ധേയനായ എസ് ആർ കതിരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, ചിത്രത്തിന്റെ സ്വാഭാവികതക്ക് ചേരുന്ന ഫ്രെയിമുകൾ ഛായാഗ്രാഹകൻ ഒരുക്കിയിട്ടുണ്ട്.. 'ഇഥർക്കുതാനേ ആസപെടൈ ബാലകുമാര'യിലൂടെ ശ്രദ്ധേയനായ സിദ്ധാർഥ് വിപിന്റെ പശ്ചാത്തലസംഗീതം ഒരു ത്രില്ലറിന് ചേർന്നത് തന്നെ..

    ഒരു ത്രില്ലെർ മൂഡിൽ മുന്നോട്ടു പോയി പര്യവസാനത്തിൽ നമ്മുടെ ഹൃദയത്തിൽ ഒരു നുള്ളു വേദന സമ്മാനിക്കുന്നുണ്ട് ചിത്രം, അവിടെയാണ് ചിത്രത്തിന് ഇന്നത്തെ സമൂഹത്തിൽ ഉള്ള സ്ഥാനം വ്യക്തമാവുന്നത്. സസ്പെൻസ് എലിമന്റ്‌സ് കുറിച് ത്രില്ല് കളയുന്നില്ല, ഇന്നത്തെ ഏതൊരു യുവാവും ഏതൊരു മധ്യവയസ്കനും പ്രായബേദമന്യേ കണ്ടിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒരു മികച്ച സന്ദേശം ആണ് ചിത്രം തരുന്നത് എന്നു മാത്രം പറയാം.. ഈ ചിത്രം ഒരു നിറഞ്ഞ സദസ്സ് അർഹിക്കുന്നുണ്ട്, എന്നാൽ ഞാൻ അടക്കം ഏഴ് പേരാണ് ചിത്രം കാണാൻ ഉണ്ടായത്, അതുകൊണ്ടു ഡി വി ഡി ക്കു കാത്തിരിക്കാതെ ലെൻസ് തീയേറ്ററിൽ നിന്നു തന്നെ കാണുക..

    ലെൻസ് : 3.5/5
     
    Spunky, Malayali, Jacob and 3 others like this.
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks macha.. Good one.

    Kodungallur film kalikunille !!???
     
  3. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    yes kaleeswariyil und 2 shows..!!
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx bhai
     
  5. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270

Share This Page