1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review *** Maheshinte Prathikaaram - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Feb 12, 2016.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Theatre : SreeKalesswary Cinemas
    Show : 8.45pm
    Status : HF

    ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അല്ല നായകൻ, അത് മഹേഷാണ്.. ഫഹദിനെ ഈ ചിത്രത്തിലെവിടെയും നമുക്ക് കണ്ടെത്താൻ കഴിയില്ല നോക്കിലും വാക്കിലും മഹേഷായി മാറിയിരിക്കുന്നു ഫഹദ്, അതുതന്നെയാണ് ഈ നടനെ മറ്റു യുവതാരങ്ങളിൽ നിന്നും വെത്യസ്തനാക്കുന്നത്..

    ഭാവന എന്ന സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫെറാണ് മഹേഷ്‌.. മഹേഷിന്റെ ചാച്ചനെ കാണാതാവുന്നതോടെ തുടങ്ങുന്ന ചിത്രം പിന്നീട് മഹേഷിന്റെ ബാല്യകാലം മുതലുള്ള പ്രണയം, പ്രണയനൈരാശ്യം, അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ഒരു പ്രശ്നം, പ്രതികാരം എന്നിങ്ങനെ മഹേഷിന്റെ പല ജീവിതസാഹചര്യങ്ങളിലൂടെ നമ്മെ കോണ്ടുപോവുന്നു.. വളരെ റിയലിസ്റ്റിക് ആയുള്ള ആഖ്യാനരീതിയും വളരെ നാച്ചുറൽ ആയുള്ള നർമ്മരംഗങ്ങളുമാണ് ചിത്രത്തെ മികവുറ്റതാക്കുന്നത്. ഒരു ചെറിയ ത്രെഡിനെ ഒട്ടും ബോറടിപ്പിക്കാത്ത രീതിയിൽ അവതരിപ്പിച്ചു കയ്യടി നേടാൻ ദിലീഷ് പോത്തന് കഴിഞ്ഞിട്ടുണ്ട്, ഒരു അഭിനേതാവായി ക്യാമറക്ക് മുന്നില് കണ്ടിട്ടുള്ള ദിലീഷ് പോത്തന്റെ സംവിധായകനിലെക്കുള്ള ചുവടുവെപ്പ്‌ പിഴച്ചില്ല..!!

    ഫഹദ് ഫാസിലിന്റെ അസാമാന്യ പ്രകടനം എന്നൊന്നും ഇതിനെ വിലയിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ യുവതാരങ്ങളും ഏറ്റവും പ്രതിഭയുള്ള ഒരു താരമാണ് ഫഹദ്, കോമഡിയും സീരിയസ് രംഗങ്ങളും ദേഷ്യവും വെറുപ്പും എല്ലാം ഒരേപോലെ ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ചു കണ്ടിട്ടുള്ള യുവതാരങ്ങൾ ചുരുക്കം. അതുകൊണ്ട് തന്നെ മഹേഷ്‌ ഫഹദിനു ഒരു വെല്ലുവിളി അല്ല,പക്ഷെ വളരെ മികച്ച രീതിയിൽ ആ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റു രണ്ടുപേർ സൌബിനും അലൻസിയർ ലെയും, രണ്ടുപേരും തകർത്താടി എന്നുതന്നെ പറയാം, അതും തികച്ചും സ്വാഭാവികമായ അഭിനയത്തിലൂടെ..

    സൌബിന്റെ കാര്യം പറയുമ്പോൾ വളരെ വിവാദമായ ആ മമ്മുക്ക - ലാലേട്ടൻ കമ്പാരിസൺ രംഗത്തിലൂടെ ആണ് സൌബിന്റെ ഇന്റ്രോ.. തുറന്നു പറഞ്ഞാൽ ആ സീൻ ചിത്രത്തിൽ കാണുമ്പോൾ ഈ പറയുന്ന വലിയ കളിയാക്കലോ ഒന്നും എനിക്ക് ഫീൽ ചെയ്തില്ല.. എനിക്ക് തോന്നിയത് അത് ലാലെട്ടനെക്കാൾ ലാലേട്ടനെ തമ്പുരാനായും ഉന്നതകുലജാതരായ കഥാപാത്രങ്ങളായി കാണാനുള്ള നമ്മൾ ലാൽഫാൻസിന്റെ ഇഷ്ടത്തെയാണ് അതിൽ ഉന്നം വച്ചത്, മുന്പ് അലിഭായ് റിലീസിന് ശേഷം ഷാജി കൈലാസ് കൊടുത്ത ഒരു ഇന്റർവ്യൂ ആണ് ഓര്മ വരുന്നത്.. ഏകദേശം ഇതേ കാര്യം അന്ന് ഷാജി അതിൽ പറഞ്ഞിരുന്നത് ഓർക്കുന്നു, ഇതൊക്കെ ഇത്ര വലിയ പുകിലൊന്നും ആക്കാനില്ല എന്നതാണ് എന്റെ പക്ഷം..

    അലൻസിയർ ലെയിലൂടെ നമുക്കൊരു മികച്ച സ്വഭാവനടനെ കിട്ടിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം, എന്ത് നാച്ചുറൽ ആയിട്ടാണ് കക്ഷി അഭിനയിക്കുന്നത്.. അനുശ്രീ സൗമ്യ എന്ന കഥാപാത്രം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.. മറ്റൊരു നായിക ആയി വരുന്ന അപർണ ബാലമുരളി ഒരു പുതുമുഖത്തിന്റെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ അഹ്ഹ് കഥപത്യം അവതരിപ്പിച്ചിട്ടും ഉണ്ട്.. മറ്റു സഹതാരങ്ങൾ മിക്കവരും പുതുമുഖങ്ങൾ, ആരും മോശമാക്കിയില്ല.. ഒരു മികച്ച കാസ്റ്റിംഗ് എന്ന് തന്നെ വിശേഷിപ്പിക്കണം.. ഷൈജു ഖാലിദിന്റെ മികച്ച ഫ്രെയിംസ് ഇടുക്കിയുടെ ദ്രിശ്യഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുതിട്ടുണ്ട്.. എന്നിരുന്നാലും ശ്യാം പുഷ്കരിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.. രണ്ടു മണിക്കൂറിൽ പുറത്തു മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ എഡിറ്ററും ഉറങ്ങാതെ നന്നായി പണിയെടുത്തിട്ടുണ്ട്.

    എടുത്തു പറയേണ്ട മറ്റൊരാൾ ബിജിബാലാണ്, എങ്ങനെയാണ് ഇത്ര സ്വാഭാവികമായ രീതിയിൽ മനോഹരമായ ഗാനങ്ങൾ ഉണ്ടാക്കുന്നതെന്നത് ഒരു അത്ഭുതം തന്നെയാണ്, രഫീഖ് അഹമ്മദിന്റെ വരികൾ ഗാനങ്ങളുടെ സൗന്ദര്യം കൂട്ടിയെന്നു പറയാതെ വയ്യ.. ഗാനങ്ങൾ മനോഹരം!!

    മൊത്തത്തിൽ പറഞ്ഞാൽ സ്വാഭാവികതയുടെ പച്ചപ്പ്‌ നിറഞ്ഞു നില്ക്കുന്ന ഹാസ്യത്തിന്റെ മേമ്പോടിയുള്ള ഒരു കൊച്ചു ചിത്രമാണ് മഹേഷിന്റെ പ്രതികാരം, അഷിഖ് അബുവിന് നിർമാതാവെന്ന നിലയിൽ അഭിമാനിക്കാം.. എന്നിരുന്നാലും എനിക്കേറ്റവും സന്തോഷം തരുന്നത് ഫഹദിന്റെ തിരിച്ചു വരവ് തന്നെയാണ്.. വിജയപാതയിലേക്കുള്ള മടങ്ങി വരവ്.. സൂപ്പറാ.. ഈ ചേട്ടൻ സൂപ്പറാ..!!
    മഹേഷിന്റെ പ്രതികാരം.. 3.5/ 5
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    thanx macha..
     
  3. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  5. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    kidu writeup...thanks bhai....:Cheers:
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks macha ....

    Njan eath show kandalum avide ningalun undavumallo :Cheers:
     

Share This Page