1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Maheshinte Prathikaram |National Star|

Discussion in 'MTownHub' started by National Star, Feb 6, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    ആഷിക്ക് അബു നിര്‍മ്മിച്ച് ആഷിക്കിന്റെ സംവിധാന സഹായി ആയിരുന്ന ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ശ്യാം പുഷ്ക്കര്‍ ആണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, അനുമോള്‍, അപര്‍ണ, അലെന്‍സയര്‍, സോബിന്‍ ഷാബിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    കഥ

    മഹേഷ് ഭാവന ഇടുക്കിക്കാരനാണ്. ഇടുക്കിയില്‍ ഭാവന എന്ന പേരില്‍ ഒരു സ്റ്റുഡിയോ നടത്തുന്നു. അപ്പന്‍ വിന്‍സന്റ് ഭാവന. അമ്മ മരിച്ചു പോയി. മഹേഷ് ആളൊരു ലോലനാണ്. നാട്ടുകാരോടൊക്കെ വളരെ മര്യാദയോടെ ജീവിച്ചു പോകുന്ന ചെറുപ്പക്കാരന്‍. വീടിനടുത്തുള്ള സൗമ്യയുമായി മഹേഷ് പ്രണയത്തിലാണ്. സൗമ്യ നഴ്സ് ആയി ജോലി നോക്കുന്നു. മഹേഷിന്റെ കടയുടെ അടുത്ത് തന്നെ ബേബിച്ചന്റെ ഒരു ഫോട്ടോ ഫ്രയിം വര്‍ക്ക്സ് കൂടി ഉണ്ട്. ബേബിച്ചന്‍ മഹേഷിന്റെ അപ്പന്റെ കൂട്ടുക്കാരനായിരുന്നു ഇപ്പോ മഹേഷിന്റെയും. അങ്ങനെ പോകുമ്പോള്‍ ഒരു

    ദിവസം ബേബിച്ചനും ഒരാളും തമ്മില്‍ വഴക്കുണ്ടാകുന്നു. വഴക്ക് പിടിച്ച് മാറ്റാന്‍ ചെല്ലുന്ന മഹേഷിനെ അയാളും കൂട്ടുകാരും പൊതിരെ തല്ലുന്നു. തല്ല് കൊണ്ട മഹേഷ് ഇനി അയാളെ തിരിച്ച് തല്ലാതെ താന്‍ ചെരിപ്പിടില്ലെന്ന് പ്രതിജ്ഞ എടുക്കുന്നു. മഹേഷിന്റെ പ്രതികാരം നടക്കുമോ..!!!!

    വിശകലനം.

    വെല്‍ഡണ്‍ ആഷിക്ക് അബു വെല്‍ഡണ്‍..രണ്ട് കാര്യങ്ങള്‍ക്കാണ് ആഷിക്ക് അബുവിനെ അഭിനന്ദിക്കേണ്ടത്. ഒന്ന് ഇത്തരമൊരു പ്രമേയത്തെ സിനിമയാക്കാന്‍ കാണിച്ച ചങ്കൂറ്റം. രണ്ട് അത് തന്റെ തന്നെ സംവിധാന സഹായിയെ ഏല്പ്പിക്കാന്‍ കാണിച്ച സന്മനസ്സ്. വേണമെങ്കില്‍ ആഷിക്ക് അബുവിനു ഈ സിനിമ സംവിധാനം ചെയ്യാമായിരുന്നു. അങ്ങനെയെങ്കില്‍ ഈ സിനിമയുടെ മുഴുവന്‍ ക്രെഡിറ്റും ഒറ്റയ്ക്ക് അടിച്ചെടുക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ ആഷിക്ക് അബു അത് ചെയ്തില്ല. ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭം തന്നെ ഒരു അവിസ്മരണീയ ചിത്രമായി മാറി. അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ റിയലിസ്റ്റിക് സിനിമകളില്‍ ഒന്നാം സ്ഥാനത്താണ് ഈ സിനിമ. ഈ സിനിമയുടെ മേന്മമകള്‍


    വിവരിക്കുന്നതിനു മുന്‍പ് അഭിനേതാക്കളെ കുറിച്ച് ഒരല്പം..! മഹേഷ് ആയി ഫഹദ് ഫാസില്‍ തകര്‍ത്തു എന്ന ക്ലീഷേ പദപ്രയോഗം ഉപയോഗിക്കുന്നില്ല. തന്നെ ഏല്പിച്ച ഏത് വേഷവും അതി മനോഹരമാക്കുന്ന ഫഹദിനു മഹേഷ് ഒരു മുതല്കൂട്ടാവും തീര്‍ച്ച. ഡയമണ്ട് നെക്ലേസിനു ശേഷം അനുമോള്‍ വീണ്ടും കസറി. അലെന്‍സയര്‍ എന്ന നടന്‍ മലയാളികളുടെ ഉള്ളിലേക്ക് വീണ്ടും വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. മറ്റൊരു നായികയായ അപര്‍ണ്ണയും ഭംഗിയായി തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. മലയാളത്തില്‍ ഒരു കോമഡി താരം കൂടി എസ്റ്റാബ്ലിഷ് ചെയ്യാപ്പെടുന്ന

    സിനിമയാണു മഹേഷിന്റെ പ്രതികാരം. അതെ സോബിന്‍ ഷാബിറിനു ഇനി ഒരു സിനിമയുടെയും മേല്‍വിലാസം ആവശ്യമില്ല മലയാള സിനിമയില്‍ അറിയപ്പെടാന്‍. അത്രയ്ക്കും ഗംഭീരമായി ഈ നടന്‍ സിനിമയില്‍ തന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറയില്‍ വിരിഞ്ഞ മനോഹര ദൃശ്യങ്ങള്‍ക്ക് പിന്നിലെ സംവിധായകന്റെയും തിരകഥാകൃത്തിന്റെയും പ്രതിഭാസ്പര്‍ശം കൂടിയാവുമ്പോള്‍ മഹേഷിന്റെ പ്രതികാരം ഒരു അനുഭൂതിയായി മാറുന്നു. ഈ സിനിമയിലെ ഓരോ സീനുകളും ഉണര്‍ത്തുന്ന നൊസ്റ്റാള്‍ജിയ പ്രേക്ഷകരെ വേറെ ഒരു തലത്തില്‍ ചെന്നെത്തിക്കും. ആദ്യം പറഞ്ഞ വാചകം വീണ്ടും ആവര്‍ത്തിക്കട്ടെ മലയാളസിനിമകളില്‍ സമീപകാലത്ത് ഇറങ്ങിയ റിയലസ്റ്റിക് സിനിമകളില്‍ നമ്പര്‍ വണ്‍. മഹേഷിന്റെ പ്രതികാരം..!! മമ്മൂട്ടി ഏത് വേഷവും ചെയ്യും ചട്ടുകാലനായും കണ്ണു പൊട്ടനായുമൊക്കെ. എന്നാല്‍ ലാലേട്ടന്‍ മേനോന്‍, വര്‍മ്മ , നായര്‍ വിട്ടൊരു കളിയുമില്ല എന്ന സംഭാഷണത്തില്‍ ഒളിഞ്ഞിരിക്കുന്ന കറുത്ത ഹാസ്യം കണ്ണുള്ളവര്‍ കാണട്ടെ..!!


    പ്രേക്ഷക പ്രതികരണം.

    സമീപകാല ഫഹദ് സിനിമകള്‍ മോശമായത് കൊണ്ട് വലിയ തോതില്‍ പ്രേക്ഷകരിലായിരുന്നെങ്കിലും ഉള്ളവരുടെയെല്ലാം മനസ്സ് നിറയ്ക്കാന്‍ മഹേഷിനായി..

    ബോക്സോഫീസ് സാധ്യത.

    ഇത്തരം സിനിമകളുടെ ബോക്സോഫീസ് പ്രകടനങ്ങളില്‍ വെച്ച് ഏറ്റവും മികച്ചത് കാഴ്ച്ച വെക്കാന്‍ സാധ്യത.

    റേറ്റിംഗ് : 4 / 5

    അടിക്കുറിപ്പ്:റിയലസ്റ്റിക് മൂവി എന്ന് പറഞ്ഞ് റിയാലിറ്റി ഷോ കാണിക്കുന്ന സിനിമകള്‍ കാണാന്‍ വിധിക്കപ്പെട്ട മലയാളികള്‍ക്ക് മുന്നിലേക്ക് ഇതാ ഒരു സൊയമ്പന്‍ കപ്പ് ബിരിയാണി..! നൂഡില്‍സേ കഴിക്കു എന്ന് വാശി പിടിക്കുന്നവര്‍ പ്ലീസ് ഈ വഴി വന്നേക്കരുത്..!!
     
    #1 National Star, Feb 6, 2016
    Last edited by a moderator: Feb 6, 2016
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx NS :Giveup:
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks :Drum:
     
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Vishannaal kappa enkil kappa thanne Anna
    Sure megahit
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx NS..!!:Cheers:
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    thanks..............
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    നൂഡില്‍സേ കഴിക്കു എന്ന് വാശി പിടിക്കുന്നവര്‍ പ്ലീസ് ഈ വഴി വന്നേക്കരുത്..!!

    Athu chilarkkoru kottanallooo
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  9. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ath angane aanallo oru sathyam alle :D
     

Share This Page