1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review *** Monsoon Mangoes - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Jan 15, 2016.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Theatre : Menaka Kodungallur
    ShowTime : 6pm
    Status : 10-12 per

    ഫഹദ് ഫാസിൽ എന്ന യുവനിരയിൽ ഏറ്റവും പ്രതിഭയുള്ള താരത്തിന്റെ തിരിച്ചുവരവ് ഒരുപാട് ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ ട്രൈലെർ അത്ര ഇമ്പ്രെസ്സ് ചെയ്തില്ലെങ്കിലും ചിത്രം കാണാതിരിക്കാൻ തോന്നിയില്ല.. അക്കരക്കാഴ്ചകൾ ആസ്വദിച്ചു കണ്ടിട്ടുണ്ടെങ്കിലും ആ സ്റ്റൈലിൽ ഒരു ചിത്രം ആണെങ്കിൽ അത് സ്വീകരിക്കപ്പെടുമോ എന്നൊക്കെ ഉള്ള സംശയങ്ങളുമായാണ് തീയറ്ററിലേക്ക് പോയത്.. വെറും പത്ത് പേരുമായി ഷോ തുടങ്ങി, ഒരു ഫഹദ് ചിത്രത്തിന് ഇത്ര കുറവ് പ്രേക്ഷകർ എന്നത് വേദനാജനകം തന്നെയാണ്.. ഡയറക്ടർ അഭി വർഗീസ് ഇത്തിരി ഔട്ട്* ഓഫ് ദി ബോക്സ്* ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, അക്കരക്കാഴ്ചകൾ മോഡൽ അടുത്തടുത്ത കോമഡി രംഗങ്ങളോ ഒന്നും ഇതിൽ നിന്നും പ്രതീക്ഷിക്കരുത്.. സ്വാഭാവികമായ ചിരിയുണർത്തുന്ന ചില രംഗങ്ങൾ അവിടവിടെ ഉണ്ടെന്നു മാത്രം..

    സിനിമാമോഹവുമായി നടക്കുന്ന ഏതൊരാൾക്കും പ്രചോദനമാകുന്ന ഒരു തീമാണ് ചിത്രതിന്റെത്, ഡി പി പള്ളിക്കൽ എന്ന ഫഹദ് കഥാപാത്രം അത്തരത്തിൽ ഒരു സിനിമാമോഹിയാണ്, സ്വന്തമായി ഒരു തിരക്കഥയെഴുതി അത് സിനിമയാക്കാൻ ആഗ്രഹിക്കുന്ന ഒരാൾ.. കുടുംബക്കാർ അടക്കം അതിനു പിന്തുണ നൽകുന്നില്ലെങ്കിലും പള്ളിക്കൽ മുന്നോട്ടു പോവുന്നു. പഴയകാല ബോളിവുഡ് എവർഗ്രീൻ ഹീറോ പ്രേം കുമാറിനെ (വിജയ്* റാസ്ക) കണ്ടുമുട്ടുന്ന പള്ളിക്കൽ, മദ്യത്തിനടിമപ്പെട്ട അദ്ധേഹത്തെ വീണ്ടും സ്വന്തം തിരക്കഥയിലൂടെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രെമികുന്നു.. അതിനു പള്ളിക്കൽ നടത്തുന്ന ശ്രമങ്ങളും കാര്യങ്ങളും എല്ലാമാണ് ചിത്രത്തിന്റെ കഥ..!! ജീവിതത്തെക്കാൾ വലുതല്ല സിനിമ,സിനിമയേക്കാൾ വലുതാണ്* ജീവിതം.. ജീവിക്കണം എന്ന മോഹം നിലനിർത്തണമെങ്കിൽ മനസ്സിനിസ്ടപ്പെട്ടത്* ചെയ്യാൻ കഴിയണം തുടങ്ങി ഒരുപിടി സന്ദേശങ്ങൾ ചിത്രം നല്കുന്നുണ്ട്..

    പ്രകടനങ്ങൾ വിലയിരുത്തിയാൽ ഫഹദ് ഫാസിൽ എന്ന താരത്തിന്റെ ചില മികച്ച നാച്ചുറൽ എക്സ്പ്രെഷൻസ് മൻസൂൺ മാൻഗോസിലും കാണാം.. ചിലതൊക്കെ ഫഹദ് കിടുക്കി എന്ന് തന്നെ പറയാം.. വിജയ്* രാസും പ്രേംകുമാർ എന്ന കഥാപാത്രം നന്നായി ചെയ്തു, പുള്ളി രഘുവരനെ ഓർമിപ്പിച്ചു..!! വിനയ് ഫോർട്ട്*,റ്റൊവിനൊ തോമസ്*,നന്ദു തുടങ്ങി ഒരുപിടി സഹതാരങ്ങളും ചിത്രത്തിലുണ്ട്..!!

    മൊത്തത്തിൽ പറഞ്ഞാൽ ഇത് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാവില്ല, ഇത്തരം ചിത്രങ്ങൾ ബോക്സ്* ഓഫീസിൽ പിടിച്ചു നില്ക്കാനുള്ള സാധ്യതയും വിരളമാണ്.. വാണിജ്യ സിനിമകൾ കൂടുതൽ ഇഷ്ടപ്പെടുന്ന എന്റെ ടേസ്റ്റിനു യോജിച്ച ഒരു ചിത്രമല്ല മൺസൂൺ മാൻഗോസ്.. അതുകൊണ്ട് തന്നെ റേറ്റ് ചെയ്തു കഷ്ടപ്പെടുന്നില്ല..!! ഈ ചിത്രത്തിന് നാളെ ഹോം വീഡിയോ ഇറങ്ങുമ്പോ കൂടുതൽ ആസ്വാദകർ ഉണ്ടായാലും അത്ഭുതപ്പെടാനില്ല..!! ഫഹദ് ഫാസിൽ മഹേഷിന്റെ പ്രതികാരത്തിലൂടെ ശക്തമായി തിരിച്ചു വരും എന്ന പ്രതീക്ഷയോടെ..
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Njan fdfs menaka..

    Thanks macha good writing..
     
  3. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    thanks ....status pretheekshichathilum moshamanallo...:Vandivittu:
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx macha..
     
  5. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    thnx macha..rating?
     
  7. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    rate cheyyanjath.. ente tasteinu anusarichulla movie alla.. commercial films kaanan mathram thalapryam ullavar ahh vazhiye thanne ponda..
     
    Idivettu Shamsu likes this.
  8. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks bhai...
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx Macha
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thank you :Thnku:
     

Share This Page