1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Oppam - My review

Discussion in 'MTownHub' started by Rohith LLB, Sep 8, 2016.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    ഒപ്പം : ഒരു തവണ ആസ്വദിക്കാവുന്ന ത്രില്ലർ.
    കൂട്ടത്തിൽ പ്രിയദർശന്റെ തിരിച്ചുവരവും ...!
    =========================================
    ഏതൊരു മലയാളിയെയും പോലെ പ്രിയ ദര്ശന്റെയും മോഹൻലാലിന്റേയും സിനിമകൾ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. ഇവരുടെ തിരിച്ചുവരവ് ഏറെ നാളായി ആഗ്രഹിച്ചിരുന്നു.
    ട്രെയ്‌ലറും പരസ്യങ്ങളും സൂചിപ്പിച്ച പോലെ തമാശ നിറഞ്ഞ ഒരു കഥാ സന്ദർഭം അല്ല ഒപ്പത്തിന്റേത്. പ്രിയനും മോഹൻലാലും ഈ തവണ വന്നിരിക്കുന്നത് ഒരു ത്രില്ലറുമായിട്ടാണ്.(ഗീതാഞ്ജലി പോലെ അല്ല കേട്ടോ )
    ജയരാമൻ എന്ന അന്ധന്റെ കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത് . അന്ധൻ മോഹൻലാൽ ആയതുകൊണ്ട് മാത്രം എന്ന് പറയാൻ കഴിയില്ലെങ്കിലും കുറെയൊക്കെ കഥയ്ക്ക് ആവശ്യമുള്ളതിനാൽ ഈ അന്ധൻ നന്നായി പാട്ടുപാടും,കളരി പഠിച്ചിട്ടുണ്ട് ..അതുകൊണ്ട് നന്നായി ഇടിക്കാനും അറിയാം, പിന്നെ ആവശ്യത്തിന് മണക്കാൻ ഉള്ള കഴിവും കേൾവിശക്തിയും.
    ഒരു ഫ്‌ലാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്ന ജയരാമന് അവിടുത്തെ താമസക്കാരുമായി നല്ല ബന്ധമാണ് . ഫ്ളാറ്റിലെ താമസക്കാരൻ ആയ റിട്ട.സുപ്രീം കോടതി ജഡ്ജി മേനോൻ സാറുമായുള്ള ജയരാമന്റെ ബന്ധവും അയാൾ ഏൽപ്പിക്കുന്ന കുറച്ചു കാര്യങ്ങളും ജയറാമിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുന്നു
    ...
    ^^^^^^^^^^^ ഗുണങ്ങൾ ^^^^^^^^^^^^^^^^^^^^^
    # നല്ല കഥയുണ്ട് സിനിമയ്ക്ക് ... വളരെ വൃത്തിയായും ചടുലമായും ചിത്രീകരിച്ചിരിക്കുന്നു ...
    # മോഹൻലാൽ,സമുദ്രക്കനി,ചെമ്പൻ വിനോദ്,മാമുക്കോയ,മീനാക്ഷി എന്നിവരുടെ നല്ല പ്രകടനങ്ങൾ ..
    # കുറച്ചേ ഉള്ളുവെങ്കിലും നിലവാരമുള്ള തമാശകൾ ...
    # നല്ല ഗാനങ്ങൾ .. എംജി ശ്രീകുമാറിന്റെ തിരിച്ചുവരവ് ...
    # ത്രില്ലടിപ്പിക്കുന്ന സന്ദർഭങ്ങൾ ... നല്ല വിഷ്വൽസ് കൂടെ ബിജിഎമ്മും ...
    ^^^^^^^^^^^^^^^ദോഷങ്ങൾ^^^^^^^^^^^^^^^^^^^^^^^^
    # നായകന്റെ സകല കലാ-കായിക കഴിവുകളും ചില സ്ഥലങ്ങളിൽ നിന്നുള്ള narrow escape ഉം യുക്തിഹീനമായി തോന്നിയേക്കാം .....
    # ആദ്യപകുതിയിലെ ഒരു വിവാഹ സൽക്കാരം കാണിക്കുന്ന ഗാനം ... വധൂ വരന്മാരുടെ എല്ലാ ബന്ധുക്കൾക്കും ഓരോ വാരി വീതം പാടാൻ കൊടുത്ത് അലമ്പാക്കിയ പോലെ തോന്നി ...
    # അവസാന രംഗങ്ങൾക്ക് കുറച്ചു നീളക്കൂടുതൽ അനുഭവപ്പെട്ടു ....
    # അവസാനം മോഹൻലാലും മീനാക്ഷിയും പറയുന്ന ഡയലോഗുകൾ എത്രയോ സിനിമകളിൽ കേട്ടു മടുത്തതാണ് .. പ്രതീക്ഷിച്ച പോലെത്തന്നെ മറുപടി തുടങ്ങുന്നത് ''എടി.. കാന്താരി '' എന്നും ...

    *************അവസാന വാക്ക് ...*********************
    ദൃശ്യത്തിന് ശേഷം റിലീസ് ചെയ്ത മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമയാണ് ഒപ്പം ... പക്ഷെ ദൃശ്യവുമായി ഒരു താരദമ്യത്തിന് പറ്റില്ലതാനും ...
    പ്രിയദർശൻ എന്ന മികച്ച ഫിലിം മേക്കറുടെ ഒരു നല്ല തിരിച്ചുവരവായി കണക്കാക്കാം ഈ സിനിമയെ ...
    ഓണക്കാലത്ത് ത്രില്ലടിച്ച് ആസ്വദിക്കാൻ ഉള്ള എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ സിനിമയാണ് ഒപ്പം ..
     
  2. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
  3. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    thanks rohith
     
  4. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Thanks Rohith...
     
  5. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks Rohith...
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx Machaa
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx megastar RKP :kiki:
     
    Rohith LLB likes this.
  8. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    thanks....
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx Megastar :Yes:
     
  10. Teegy

    Teegy Debutant

    Joined:
    Dec 10, 2015
    Messages:
    44
    Likes Received:
    15
    Liked:
    0

Share This Page