1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Petta - My Review !!!

Discussion in 'MTownHub' started by Rohith LLB, Jan 10, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    2007 ൽ പുറത്തിറങ്ങിയ ശിവാജി എന്ന സിനിമയ്ക്ക് ശേഷം വരുന്ന ഒരു പക്കാ മാസ്സ് രജനി സിനിമയാണ് പേട്ട .ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കഥയും കഥാ സന്ദർഭങ്ങളും പിന്നെ രജനി ഷോയും ചേർത്ത് ഉന്നം വെയ്ക്കുന്ന പ്രേക്ഷകരെ നല്ല രീതിയിൽ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ.
    കോളേജ് ഹോസ്റ്റൽ വാർഡനായ കാളി എന്ന കഥാപാത്രമായിട്ടാണ് ആദ്യ പകുതിയിൽ രജനി എത്തുന്നത് . കോളേജും അവിടുത്ത പ്രശ്നങ്ങളും അടിയും പുകയുമായി ആദ്യ പകുതി അവസാനിക്കുമ്പോഴാണ് കാളി എന്ന കഥാപാത്രം ആ ഹോസ്റ്റലിലെ വാർഡനായി എത്തിയതിൽ മറ്റൊരു ഉദ്ധേശ്യം കൂടി ഉണ്ടെന്ന് ആ കോളേജിലുള്ളവർ (പ്രേക്ഷകരും) അറിയുന്നത് .

    നവാസുദ്ധീൻ സിദ്ധിക്കി ,വിജയ് സേതുപതി ,ശശി കുമാർ ,ബോബി സിംഹ ,സിമ്രാൻ ,തൃഷ എന്നിങ്ങനെയുള്ള വൻ താരങ്ങളുടെ സാന്നിധ്യമുണ്ട് സിനിമയിൽ . എല്ലാവരും അവരവരുടെ വേഷങ്ങൾ മികവുറ്റതാക്കി . അതിൽ സിമ്രാന്റെ കഥാപാത്രം ആവശ്യമില്ലാതെ ചേർത്ത് വെച്ചതായി തോന്നി . പക്കാ രജനി മാസ്സ് മസാലയോടൊപ്പം ഉത്തർ പ്രദേശ് രാഷ്ട്രീയം , ബീഫ് കൊലപാതകം തുടങ്ങിയവ സിനിമയിൽ ചെറുതായി പ്രതിപാദിക്കുന്നുണ്ട് .
    ബാക്ഗ്രൗണ്ട് മ്യൂസിക്ക് ,പാട്ടുകൾ എന്നിവ എടുത്തു പറയത്തക്ക നിലവാരം പുലർത്തി . നൂറാളെ വായുവിൽ പറത്തിക്കുന്ന സംഘട്ടന രംഗങ്ങൾക്ക് പകരം കുറേകൂടി റിയലിസ്റ്റിക്കായിട്ടുള്ളതും സ്റ്റൈലായിട്ടുള്ളതുമായ സംഘട്ടന രംഗങ്ങളാണ് സിനിമയിലുള്ളത് .
    നിങ്ങൾ പഴയ രജനി സിനിമകൾ ആസ്വദിച്ചിരുന്ന ഒരാളാണെങ്കിൽ വലിയ പുതുമയൊന്നുമില്ലാത്ത ഒരു സാധാരണ കഥയെ സൂപ്പർ താര പരിവേഷത്തിൽ ചാലിച്ച് അവതരിപ്പിച്ചത് കണ്ടിരിക്കാൻ ഇഷ്ടമാണെങ്കിൽ ധൈര്യമായി പേട്ടയ്ക്ക് ടിക്കറ്റെടുക്കാം . ഇത് ഒരു പൈസ വസൂൽ രജനി മൂവി ....
     
  2. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Thanks for the review RKP
     

Share This Page