Watched പൂമരം വളത്തിന്റെ കുറവ് മൂലം പൂക്കാതെ പോയൊരു പൂമരം ലൈവായി പറയാൻ ശ്രമിച്ച് ആത്മാവ് ഇല്ലാതെ പോയൊരു സിനിമ. പൂമരം എന്നിലെ പ്രേക്ഷകനെ ഒരു തരത്തിലും ത്രിപ്പ്തിപ്പെടുത്താതെ പോയൊരു സിനിമയാണ്. MG യൂണിവേഴ്സിറ്റിയുടെ കലോത്സവത്തിന് നടുവിൽ ക്യാമറ സെറ്റ് ചെയ്ത് എടുത്തൊരു ഡോക്യൂമെന്ററി പോലെയാണ് തോന്നിയത്. യുവജനോത്സവം കാണാൻ പോയി കുച്ചുപ്പിടിയും മോഹിനിയാട്ടവും കണ്ട് ബോറടിച്ച് വായ് നോക്കി തെക്ക് വടക്ക് നടക്കുന്നൊരു അവസ്ഥ. ഒരു സിനിമയ്ക്ക് വേണ്ട ആത്മാവ് തൊട്ട് തീണ്ടാതെ പോയി എന്ന് വേണം പറയാൻ. റിയലിസ്റ്റിക്ക് ആയി എടുത്തോട്ടെ പക്ഷേ അതൊരു സിനിമ അല്ലെങ്കിൽ ഒരു അനുഭവം ആക്കി തീർക്കാൻ കഴിയാതെ പോയി അബ്രിഡ് ഷൈൻ എന്ന സംവിധായകന്. ചിത്രത്തിലെ ഗാനങ്ങളും കവിതകളും എല്ലാം വളരെയധികം മികവുറ്റതായിരുന്നു. ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അതിന് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഛായാഗ്രഹണവും നന്നായിരുന്നു. കാളിദാസ് ജയറാമിന് പ്രത്യേകിച്ചൊന്നും എന്നല്ല ഒന്നും തന്നെ ചെയ്യാനില്ല ഈ സിനിമയിൽ. പ്രധാനമായും ഫോക്കസ് ചെയ്ത കഥാപാത്രങ്ങൾ എല്ലാവരും തന്നെ മികച്ചു നിന്നു പ്രത്യേകിച്ചും ഫീമെയിൽ ലീഡ് ചെയ്ത പെൺകുട്ടി. കുറേ മികച്ച കവിതകളും ഗാനങ്ങളും ചേർത്ത് ആദ്യാവസാനം വരെ അനാവശ്യമായി വലിച്ചിഴച്ച് യുവജനോത്സവ വേദിയിലെ മത്സരങ്ങൾ റിയലിസ്റ്റിക്ക് ആയി കാണിച്ച ഒരു ഡോക്യൂമെന്ററി. റിയലസ്റ്റിക്ക് ആണ്..... യുവജനോത്സവം അങ്ങനെ കാണിച്ചതാണ് എന്നൊക്കെ എത്രയേറെ വാദിച്ചാലും ഇതൊരു സിനിമ എന്ന ലേബലിൽ പുറത്ത് വന്ന ഒന്നാണ് അപ്പോൾ എത്ര തന്നെ റിയലസ്റ്റിക്ക് ആക്കിയാലും അത് ഒരു സിനിമ അല്ലെങ്കിൽ ഒരു അനുഭവം ആക്കി പ്രേക്ഷകന് മുൻപിൽ അവതരിപ്പിക്കാൻ അണിയറക്കാർ ബാധ്യസ്ഥരാണ്. ഒരു അർത്ഥത്തിലും ഇതിനെ ഒരു കലാസൃഷ്ടി എന്ന് വിളിക്കാൻ കഴിയില്ല. യുവജനോത്സവം ഇത്ര ലൈവ് ആയി കാണണം എന്നുണ്ടേൽ പല കോളേജുകളിലും നടന്നതിന്റെ റെക്കോർഡ് ചെയ്ത ക്യാസറ്റ് ഇട്ട് കണ്ടാൽ പോരേ..... ? റിയലിസ്റ്റിക്ക് ആയി അവസാനം വരെ കൊണ്ട് പോയിട്ട് അവസാനം കാണിച്ച ഒരു പോലീസ് സ്റ്റേഷൻ രംഗം വെറും നാടകവുമാക്കി കളഞ്ഞു. ക്ലൈമാക്സ്സിൽ പറയാൻ ശ്രമിച്ച കാര്യം മികച്ചത് തന്നെയായിരുന്നു പക്ഷേ അത് അതിന്റെ ഒരു പൂർണ്ണതയോടെ ആ ഒരു ഫീലിൽ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കുന്നതിലും സംവിധായകൻ പരാജയപ്പെട്ടു. ഒരു സിനിമയ്ക്ക് വേണ്ട ആത്മാവ് എന്നൊരു സാധനം അടുത്തൂടെ പോകാത്തൊരു വിഭവം. അബ്രിഡ് ഷൈൻ നിരാശപ്പെടുത്തി. പൂക്കാതെ പോയ പൂമരം ആത്മാവില്ലാത്ത സിനിമ അതാണ് എന്നിലെ പ്രേക്ഷകന് പൂമരം. (അഭിപ്രായം തികച്ചും വ്യക്തിപരം )
Thnkz bhai...good one...ith thannanu enikum thoniyath...ithine palarum classic ennu vilikuna kanumbo vishamam thonunu.. Sent from my SM-A300F using Tapatalk