1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Swathantryam Ardharathriyil - My Review !!!

Discussion in 'MTownHub' started by Adhipan, Apr 1, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Swathandryam Ardharathriyil

    മലയാളത്തിലെ മികച്ച റിയലസ്റ്റിക്ക് ചിത്രങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ സ്ഥാനം ഉറപ്പിച്ച ചിത്രം.

    ലിജോ ജോസ് പെല്ലിശ്ശേരി എന്ന അതികായന്റെ ഉത്തമ ശിഷ്യൻ തന്നെയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് Tinu Pappachan. തന്റെ ആദ്യ സംവിധാന സംരഭം അദ്ദേഹം ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ ഓർമ്മിപ്പിക്കും വിധം എടുത്ത് വെച്ചിരിക്കുന്നു. എടുത്ത് പറയത്തക്ക കഥയോ തിരക്കഥയോ ഇല്ലാത്തൊരു ചിത്രത്തെ തന്റെ സംവിധാന മികവുകൊണ്ട് മികവുറ്റൊരു സിനിമയാക്കി മാറ്റിയിരിക്കുന്നു ടിനു. മലയാള സിനിമയ്ക്ക് ജോലി അറിയാവുന്ന ഒരു മികച്ച സംവിധായകനെക്കൂടെ കിട്ടിയിരിക്കുന്നു.

    Jakes Bejoy ഒരുക്കിയ സംഗീതം സിനിമയോട് ചേർന്ന് നിന്നു.

    ദീപക് അലക്‌സാണ്ടർ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയെ ത്രില്ലിംഗ് ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നു. മികച്ചു നിന്നു ദീപക്കിന്റെ bgm.

    Shameer Muhammedന്റെ എഡിറ്റിംഗും സിനിമയുടെ മാറ്റ് കൂട്ടി.

    സുപ്രീം സുന്ദറിന്റെ സംഘട്ടനം അതിഗംഭീരമായിരുന്നു.

    Antony Varghese അങ്കമാലി ഡയറീസിന് ശേഷം ഒരു വർഷം ഗ്യാപ്പ് എടുത്തത് വെറുതെയായില്ല മികച്ചൊരു ചിത്രത്തിൽ മികച്ച പ്രകടനത്തിലൂടെ അദ്ദേഹം തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുന്നു. എന്ത് അനായാസമായാണ് ആന്റണി ആക്ഷൻ കൈകാര്യം ചെയ്യുന്നത്. തീർച്ചയായും ഈ ചെറുപ്പക്കാരനിലൂടെ മലയാളികൾക്ക് മികവുറ്റ സിനിമകൾ പ്രതീക്ഷിക്കാം.

    ചെമ്പൻ വിനോദ്, വിനായകൻ,Tito Wilson,അങ്കമാലിയിലെ കുഞ്ഞൂട്ടി,etc അഭിനയിച്ച എല്ലാവരും തന്നെ അസാധ്യ പ്രകടനങ്ങളായിരുന്നു കാഴ്ച്ച വെച്ചത്.

    പക്ഷേ ഈ സിനിമയിലെ എന്റെ ഹീറോ Gireesh Gangadharan എന്ന വിസ്മയമാണ് അങ്കമാലി ഡയറീസിൽ തന്റെ ക്യാമറ കൊണ്ട് വിസ്മയിപ്പിച്ചത് പോലെ ഈ ചിത്രത്തിലും ഗിരീഷ് പ്രേക്ഷകനെ തന്റെ ഛായാഗ്രഹണം കൊണ്ട് അത്ഭുതപ്പെടുത്തുന്നു. ശരിക്കും നമിച്ചു പോകുന്നു ഇദ്ദേഹത്തെ എവിടെയൊക്കെയാണ് ക്യാമറ വെച്ചിരിക്കുന്നത് എന്നാലോചിച്ചാൽ കിളി പറക്കും. ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു വ്യക്തി. ഇദ്ദേഹമാണ് ഈ ചിത്രത്തിന്റെ ഹീറോ.

    കുറച്ച് ചെറുപ്പക്കാർ ജയിൽ ചാടാൻ ശ്രമിക്കുന്നതും പിന്നീട് സംഭവിക്കുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളത്തിന്റെ Shawshank Redemption എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ (ഒരിക്കലും ഒരു താരതമ്യമല്ല )

    Lijo Jose Pellisseryക്ക് അഭിമാനിക്കാം തന്റെ ശിഷ്യനെയോർത്ത്.

    എല്ലാവർക്കും ദഹിക്കുന്നൊരു ചിത്രമാവില്ല സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. എന്നിലെ പ്രേക്ഷകനിൽ മികച്ചൊരു റിയലസ്റ്റിക്ക് സിനിമ കണ്ടെന്ന പ്രതീതിയുണർത്താൻ ഈ സിനിമയ്ക്കായി.

    (അഭിപ്രായം തികച്ചും വ്യക്തിപരം )
     
    Sadasivan, Mark Twain and Mayavi 369 like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks bro...
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    thanks...
     

Share This Page