1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Thattinpurathu Achuthan - My Review !!!

Discussion in 'MTownHub' started by Adhipan, Dec 23, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Watched Thattumpurathu Achuthan

    ക്ഷമയുടെ നെല്ലിപ്പലക തകർത്ത തട്ടിക്കൂട്ടിയ അച്ചുതൻ.....

    ലാൽജോസ് എന്ന മികച്ച സംവിധായകന്റെ അധഃപതനം..... അതാണ് തട്ടുംപുറത്ത് അച്ചുതൻ എന്ന സിനിമ. രണ്ട് രണ്ടര മണിക്കൂർ പ്രേക്ഷകനോട് ചെയ്ത കൊല്ലാക്കൊല. ശരിക്കും ലാൽജോസ് തന്നെയാണോ ഈ സിനിമ സംവിധാനം ചെയ്തത്..... അയാളും ഞാനും തമ്മിലും, മീശമാധവനും, രണ്ടാംഭാവവും എല്ലാം എടുത്ത ലാൽജോസ് തന്നെയാണ് ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥയിൽ എന്ന് ആലോചിക്കാൻ വയ്യ.

    സിന്ധുരാജിന്റെ ഏറ്റവും മോശം സ്ക്രിപ്റ്റ് ആണ് തട്ടുംപുറത്ത് അച്ചുതൻ. 1980കളിൽ ഈ ചിത്രം ഇറങ്ങിയിരുന്നേൽ പോലും ഏറ്റവും വലിയ പരാജയം തന്നായേനേ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    ഗുരുവായൂരപ്പന്റെ മ്യൂസിക്കൽ വീഡിയോ ആൽബമാണ് ആദ്യപകുതി.... അതായിരുന്നു ഉദ്ദേശമെങ്കിൽ ഇവർക്ക് അങ്ങനൊരു ആൽബം എടുത്താൽ പോരായിരുന്നോ.... രണ്ടാം പകുതി വേറെ തരത്തിലാണ് ആളെ വെറുപ്പിക്കുന്നത്.

    റോബി വർഗ്ഗീസ് രാജിന്റെ ഛായാഗ്രഹണം മാത്രമായിരുന്നു മെച്ചം.

    ദീപാങ്കുരൻ ഒരുക്കിയ ഗാനങ്ങളിൽ രണ്ടെണ്ണം കേൾക്കാൻ ഇമ്പമുള്ളവയായിരുന്നു. പശ്ചാത്തല സംഗീതം നല്ല രീതിയിൽ വെറുപ്പിച്ചു.

    രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗിനും ചിത്രത്തിനെ ഒരു തരത്തിലും സഹായിക്കാനായില്ല.

    കുഞ്ചാക്കോ ബോബൻ,ശ്രാവണ,കലാഭവൻ ഷാജോൺ,ഹരീഷ് കണാരൻ,ബിജു സോപാനം,കൊച്ചുപ്രേമൻ,അനിൽ മുരളി,
    സന്തോഷ്‌ കീഴാറ്റൂർ,
    ജോണി ആന്റണി,താര കല്യാൺ,സീമ.ജി.നായർ,നെടുമുടി വേണു,ബിന്ദു പണിക്കർ,R.വിശ്വ,തേജസ്സ് ജ്യോതി, വെങ്കിടേഷ്.വി.പി,റോഷൻ ഉല്ലാസ്,സിദ്ധി വിനായക്,മാളവിക കൃഷ്ണദാസ്,മീനാക്ഷി,ആമിന,വിജയരാഘവൻ,സേതുലക്ഷ്മി അമ്മ,വീണാ നായർ,മാസ്റ്റർ ആദിഷ് പ്രവീൺ, Etc തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു പക്ഷേ ആർക്കും വലുതായൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്ന് മാത്രമല്ല പലരും നന്നായി വെറുപ്പിച്ചു.

    ഈ സ്ക്രിപ്റ്റ് ഒക്കെ ഒരു സിനിമയാക്കാൻ പണം മുടക്കിയ ഷെബിൻ ബക്കറിന്റെ ധൈര്യം സമ്മതിക്കണം.

    തട്ടുംപുറത്ത് അച്ചുതൻ ഈയടുത്ത കാലത്ത് കണ്ട ഏറ്റവും മോശം സിനിമാനുഭവം.

    ക്ഷമയുടെ നെല്ലിപ്പലക തകർത്ത തട്ടിക്കൂട്ടിയ അച്ചുതൻ

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Johnson Master likes this.
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    ഇതെന്റെ റിവ്യൂ പോലെ തന്നെ
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx machaa..Laljose veendum thechu !
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863

Share This Page