1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Trance - My Review !!!

Discussion in 'MTownHub' started by Rohith LLB, Feb 20, 2020.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    കൃപാസന പത്രം പോലുള്ള സാധനങ്ങൾ കണ്ണുമടച്ച് വിശ്വസിച്ച് ആളുകൾ വാങ്ങുന്ന ഈ കാലത്ത് അത്ഭുത രോഗ ശാന്തി ശുശ്രൂഷ നടത്തുന്ന പാസ്റ്റർമാരെയും അതിന്റെ പിന്നിൽ നിൽക്കുന്ന ബിസിനസ്സ് ഭീമന്മാരെയും തുറന്നു കാണിക്കുന്ന ട്രാൻസ് എന്ന സിനിമ ഈ കാലഘട്ടത്തിൽ ഉറക്കെ വിളിച്ചു പറയേണ്ട വിഷയം തന്നെയാണ് പറഞ്ഞിരിക്കുന്നത് .ഈ സിനിമയിൽ എന്നെ ഏറ്റവും ആകര്ഷിച്ചതും ഈ ഘടകമാണ് .(സാധാരണ ഗതിയിൽ സിനിമാക്കാർ തൊടാൻ പേടിക്കുന്ന ഒരു ഏരിയ ആണല്ലോ മതവും ദൈവവും .)

    അനൗൺസ് ചെയ്ത അന്ന് മുതൽ മൂന്ന് വർഷത്തോളമായി ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഈ സിനിമയ്ക്ക് വേണ്ടി .എന്നാൽ പ്രതീക്ഷയുടെ അമിതഭാരം ഈ സിനിമ താങ്ങുമോ എന്ന കാര്യം സംശയമാണ് .വളരെ ചടുലമായതും രസകരവുമായിരുന്നു സിനിമയുടെ ആദ്യപകുതി .എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളും ഇഴച്ചിൽ അനുഭവപ്പെടുത്തി . അവിടെയൊക്കെ സിനിമയ്ക്ക് രക്ഷയായത് അമൽ നീരദിന്റെ ക്യാമറയും ഫഹദ് എന്ന നടന്റെ ഗംഭീര പ്രകടനവും പിന്നെ ആ പശ്ചാത്തല സംഗീതവുമാണ് .ആദ്യ പകുതി പോലെ മുൻപോട്ട് പോയിരുന്നെകിൽ ഒരുപക്ഷെ ബോക്സ് ഓഫീസിൽ റിക്കാർഡുകൾ സൃഷ്ടിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞേനെ എന്ന് തോന്നുന്നു .

    ഒരുപാട് അർത്ഥങ്ങളും ഡയറക്ടർ ബ്രില്യൻസുകളും കണ്ടുപിടിച്ച് വിലയിരുത്തുന്നവർക്ക് സിനിമയെക്കുറിച്ച് ഒരുപക്ഷേ അതി ഗംഭീര അഭിപ്രായം പറയാൻ സാധിച്ചേക്കും .
    മേക്കിങ്ങിന്റെ മേന്മകൊണ്ടും പറഞ്ഞ വിഷയത്തിന്റെ പ്രസക്തികൊണ്ടും ഒരു തവണ കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു സിനിമയായിട്ടാണ് എനിക്ക് ട്രാൻസ് അനുഭവപ്പെട്ടത് . എന്നാൽ എല്ലാ തരം പ്രേക്ഷകർക്കും ഞാൻ suggest ചെയ്യുകയും ഇല്ല ..

    നബി : ആ ഡയലോഗ് ഗംഭീരമായിരുന്നു ... ''The most powerful drug in the world is Religion ''
     
    Mayavi 369 and David John like this.
  2. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Thanks bro
     
  3. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270

Share This Page