1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Virus Review

Discussion in 'MTownHub' started by Sanal BigB, Jun 8, 2019.

  1. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    വൈറസ് കണ്ടു !!
    മലയാളികൾ കണ്ടിരിക്കേണ്ട അതിജീവനത്തിന്റെ ദൃശ്യവിഷ്കാരം.. ഒറ്റവാക്കിൽ മികച്ച സിനിമ !!

    കേരളത്തെ ഭീതിയിലാഴ്ത്തിയ ദുരന്തത്തിന്റെ നേർക്കാഴ്ച വളരെ മികച്ച രീതിയിൽ ആഷിഖ് അബു പുനരാവിഷ്കരിച്ചിരിക്കുന്നു.. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി സിനിമ ചെയ്യുമ്പോൾ സിനിമാറ്റിക് ആയി ഒരു ചേരുവയും ചേർക്കാതെ ഗാനങ്ങളോ ത്രസിപ്പിക്കുന്ന സീനുകളോ ഇല്ലാതെ രണ്ടര മണിക്കൂർ ഒട്ടും ബോർ അടിപിക്കാതെ സ്ക്രീനിൽ നോക്കി ഇരിക്കാൻ സാധിക്കുന്ന അവതരണമായിരുന്നു..

    രണ്ടാം പകുതി നല്ല ലാഗ് ആണെന്ന് പലരും പറയുന്ന കണ്ടെങ്കിലും എനിക്ക് engaging ആയിട്ടാണ് തോന്നിയത് സ്ലോ ആണെങ്കിൽ പോലും ഒരുതരത്തിൽ ഇഴച്ചിൽ ഫീൽ ചെയ്തില്ല.. BGM സാഹചര്യത്തിനു അനുസരിച്ച് മികച്ചു നിന്നു..

    അഭിനയത്തിൽ ഓരോരുതരും അവരുടെ ഭാഗം മികച്ചതാക്കി.. ശ്രീനാഥ് ഭാസിക് കിട്ടിയ മികച്ച വേഷം അതിഗംഭീരമാക്കി.. ടോവിനോ കുചാക്കോ ആസിഫ് ഇന്ദ്രൻ സൗബിൻ ഇന്ദ്രൻസ് റഹ്മാൻ പാർവതി രേവതി റീമ എല്ലാരും നന്നായി ചെയ്തു..

    ഓരോരുത്തരുടെയും Introduction സീനുകളിൽ ഏറ്റവും കൈയടി നേടിയത് രേവതിയായിരുന്നു

    പത്രത്തിലും ടിവിയിലും മാത്രം വായിച്ചു കണ്ട ആ ദുരന്ധമുഖം നേരിട്ടു അറിഞ്ഞ ഒരു അനുഭവം സമ്മാനിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്കു സാധിച്ചു എന്നത് തന്നെയാണ് ഏറ്റവും വലിയ വിജയം
     
    TWIST likes this.
  2. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270

Share This Page