1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Virus - Review!!!

Discussion in 'MTownHub' started by Rohith LLB, Jun 8, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    വൈറസ് ....
    ആദ്യ ദിനം കാണണമെന്നുണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് 1 ദിവസം കാത്തിരിക്കേണ്ടി വന്നു എനിക്ക് . കഴിഞ്ഞ വർഷം ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ എല്ലാവരുടെയും ഓര്മ്മയിലുള്ള ഒരു സംഭവത്തെ പുനരാവിഷ്‌ക്കരിക്കുക എന്ന പ്രയാസമേറിയ ദൗത്യമാണ് ആഷിഖ് അബുവും കൂട്ടരും ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ളത്. അനാവശ്യമായ സംഭാഷണങ്ങളോ രംഗങ്ങളോ ഈ സിനിമയിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല നടന്ന സംഭവങ്ങളുടെ പുനരാവിഷ്കാരം ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ ആഷിഖ് അബുവിന് കഴിഞ്ഞിട്ടുമുണ്ട് .

    രേവതി ,ഇന്ദ്രജിത് ,ആസിഫ് അലി ,ടോവിനോ ,പാർവതി ,റിമ കല്ലിങ്ങൽ തുടങ്ങി ഒരു സീനിൽ വന്നു പോകുന്ന റഹ്മാൻ വരെ തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട് . എങ്ങനെ നിപ്പ വൈറസ് പടരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ മന്ത്രിയും കളക്ടറുമടങ്ങുന്ന സംഘത്തിന്റെ ശ്രമങ്ങൾക്കും നിപ്പ ബാധിതരുടെ സെന്റിമെൻസിനും പ്രാധാന്യം കൊടുത്ത രണ്ടാം പകുതി ഒന്നാം പകുതിയുടെ അത്ര വേഗമേറിയതായിരുന്നില്ല . മോഹനൻ വൈദ്യരെപ്പോലുള്ള കപട ചികിത്സകന്മാർക്കെതിരെയുള്ള രംഗത്തിന് വേണ്ടത്ര effect ഉണ്ടാക്കാൻ സാധിച്ചിട്ടില്ല .(കപട ചികിത്സകന്മാരുടെ വ്യാജ പ്രചാരണത്തിനെതിരെ ഒരു ശക്തമായ ഡയലോഗ് പ്രതീക്ഷിച്ചിരുന്ന എന്നെ അത് നിരാശപ്പെടുത്തി .).കേരള സർക്കാറിന്റെ പ്രവർത്തനങ്ങൾ വെറും മന്ത്രിയുടെ റോളിൽ മാത്രമൊതുക്കിയതിനോടും എനിക്ക് വിയോജിപ്പുണ്ട് .

    എന്തായാലും അനാവശ്യമായ പ്രാർത്ഥനാ രംഗങ്ങളോ കൂട്ടക്കരച്ചിൽ രംഗങ്ങളോ ഉൾപ്പെടുത്തി സിനിമ വഷളാക്കാതെയിരുന്ന സംവിധായകൻ കുറച്ച് അധികം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് . സൈബറിടങ്ങളിൽ വലിയ ഒരു കൂട്ടം ആളുകളുടെ സംഘടിതമായ ആക്രമണങ്ങളെ നേരിട്ട ആളാണ് ആഷിക്കും ഭാര്യ റിമയും നടി പാർവ്വതിയും . എന്നാൽ സ്വന്തം കഴിവിനാൽ കൂവാൻ വന്നവരെക്കൊണ്ട് പോലും ഇവർ കയ്യടിപ്പിക്കുന്ന കാഴ്ച്ച കാണുമ്പോൾ സന്തോഷം തോന്നുന്നു ...

    വേറൊരു കാര്യം :
    സിനിമ ഡോക്യൂമെന്ററി പോലെയാണ് എന്നാണ് ഒരു പോരായ്മയായി കുറെ പേര് ഉന്നയിക്കുന്നത് ..ഒരു നടന്ന സംഭവത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുമ്പോൾ entertaining ഘടകങ്ങൾ കുറഞ്ഞെന്ന് വന്നേക്കാം . അത് തീർത്തും ന്യായമാണ് ,സ്വാഭാവികവുമാണ് . അല്ലാതെ ഒരു വവ്വാലിന്റെ ഫോട്ടോ പിടിച്ച് ''കുലമിത് മുടിയാൻ ഒരുവൻ '' എന്ന പാട്ടും ഇട്ട് ബാർ ഡാൻസ് കാണിച്ച് ആളുകൾ പിടിച്ചിരുത്താൻ ഇതിൽ സ്കോപ്പില്ല.അതുകൊണ്ടാണ് ... ക്ഷമിക്കുക .
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Thanks......
     
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    /അല്ലാതെ ഒരു വവ്വാലിന്റെ ഫോട്ടോ പിടിച്ച് ''കുലമിത് മുടിയാൻ ഒരുവൻ '' എന്ന പാട്ടും ഇട്ട് ബാർ ഡാൻസ് കാണിച്ച് ആളുകൾ പിടിച്ചിരുത്താൻ ഇതിൽ സ്കോപ്പില്ല/
    Kidu!!
     
  4. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270

Share This Page