1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review FORENSIC - @ n a n d

Discussion in 'MTownHub' started by Anand Jay Kay, Feb 29, 2020.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    കുറ്റാന്വേഷണ സിനിമ എന്ന് പറയുമ്പോൾ പൊതുവെ പോലീസ് അല്ലെങ്കിൽ സിബിഐ ആണ് ഇന്ത്യൻ സിനിമകളുടെ കഥാപശ്ചാത്തലം. എന്നാൽ പൂർണമായും ഫോറൻസിക് ഡിപ്പാർട്മെന്റിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ ഇതുവരെ ഇന്ത്യൻ സിനിമയിൽ പോലും വന്നിട്ടില്ല എന്നാണ് എന്റെ അറിവ്. ഫോറൻസിക് എന്ന സിനിമയുടെ ഏറ്റവും വല്യ സെല്ലിങ് പോയിന്റും അതാണ്.
    തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ഒരു കൂട്ടം കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ സ്രെമിക്കുന്ന ഒരു ഫോറൻസിക് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത്. 7th ഡേ ക്കു ശേഷം അഖിൽ പോൾ തിരക്കഥയെഴുതി അദ്ദേഹവും അനസ് ഖാനും ചേർന്നു സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒറ്റ വാക്കിൽ പറഞ്ഞാൽ വളരെ എന്റർടൈനിംഗ് ആയിട്ടുള്ള ഒരു സീരിയൽ കില്ലർ ചിത്രം. ചിത്രത്തിന്റെ ഏറ്റവും വല്യ ശക്തി അതിന്റെ തിരക്കഥയാണ്. ഓപ്പണിങ് ആക്ട് , മിഡിൽ ആക്ട്, ഫൈനൽ ആക്ട് എന്ന ഒരു തിരക്കഥയുടെ മെയിൻ പോയിന്റ്‌സിൽ എല്ലാം ഫോറൻസിക് സ്കോർ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തുടക്കം വളരെ നന്നായപ്പോൾ ഇന്റർവെൽ ബ്ലോക്ക് സെരിക്കും ഞെട്ടിച്ചു കളഞ്ഞു. കില്ലറുടെ ഐഡന്റിറ്റിയും ഒരു രീതിയിലും ഗസ് ചെയ്യാൻ പറ്റിയില്ല. ഒരു തിരക്കഥാകൃത് എന്ന നിലയിൽ അഖിൽ പോൾ 7TH ഡേ യെക്കാൾ ഒരുപാട് മുന്നിലോട്ടു പോയി കഴിഞ്ഞു.
    അമിതമായ നാടകീയതയുടെ പേരിൽ 7TH ഡേ വിമർശിക്കാറുണ്ടെങ്കിലും മികച്ച ഡിറക്ഷൻ ആയിരിന്നു ആ ചിത്രത്തിന്റേത്. എന്നാൽ ഫോറൻസിക് തിരക്കഥാപരമായി മികവ് പുലർത്തുമ്പോളും അതിന്റെ POTENTIAL അചീവ് ചെയ്തോ എന്നത് സംശയമാണ്.
    ടെക്‌നിക്കലി ഫോറൻസിക് മികവ് പുലർത്തി. ജാക്സ് ബിജോയുടെ ബി.ജി.എം. മികച്ചത് ആയിരുന്നെങ്കിലും ചിലയിടത്തു അല്പം ലൌദ് ആയി തോന്നി. ക്ലൈമാക്സിലെ ആ ഹൈവേ സീനു കല്ലുകടിയായി തോന്നി.
    മലയാള സിനിമ റിയലിസം വിട്ടു ത്രില്ലെർ ജനറേയിലേക്ക് കുറേശ്ശേയായി ചുവടു മാറിയ വർഷമാണ് 2020 . ഒരു മാസം മുൻപ് ഇറങ്ങിയ അഞ്ചാം പാതിരാ ഒരു ടൈപ്പിക്കൽ സീരിയൽ കില്ലർ ഫോർമാറ്റിൽ ഇറങ്ങിയ പടമാണ്. അഞ്ചാം പാതിരയായി താരതമ്യം ചെയ്യുമ്പോൾ സി.സ്.ഐ , ഡസ്റ്റർ തുടങ്ങിയ സീരീസുകളോടാണ് ഫോറെൻസിസിനു കൂടുതൽ സാമ്യം. ഒരു ക്രൈമിന് പിന്നിൽ ഉള്ള സയന്സണ് ആണ് ഇവിടെ കൂടുതൽ പ്രാധാന്യം. കളർ ഗ്രേഡിംഗ്, ഡിറക്ഷൻ എന്നിവയിൽ അഞ്ചാം പാതിരാ മുന്നിൽ ആണ്. എന്നാൽ സീരിയൽ കില്ലറുടെ മോട്ടീവ്, അയാളെ കണ്ടെത്തുന്ന രീതി, ഡീറ്റൈലിംഗ് തുടങ്ങിയ മേഖലകളിൽ ഫോറൻസിക് അഞ്ചാം പാതിരയേക്കാൾ കോൺവിൻസിങ് ആണ്. ആ രീതിയിൽ, വ്യക്തിപരമായി ഫോറൻസിക് അഞ്ചാം പാതിരയേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതായി തോന്നി.
     
    manoj likes this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanx Bro!
     
    Anand Jay Kay likes this.

Share This Page