ജെയിംസ് ആൻഡ് ആലീസ് .... ചായാഗ്രഹകനായ സുജിത്ത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ജെയിംസ് ആൻഡ് ആലിസ്. ഇതിൽ ജയിംസ് ആയി പ്രിഥ്വിരാജും ആലീസായി വേദികയും അഭിനയിക്കുന്നു . കഥയിലേക്ക് : ജെയിംസും ആലീസും പ്രണയിച്ച് വിവാഹം കഴിച്ചവരാണ് . ഇവര്ക്ക് പിങ്കി എന്ന് പേരുള്ള ഒരു മകളും ഉണ്ട് (നല്ല പ്രകടനം കാഴ്ച വെച്ച ആ ബാലികയുടെ പേര് ഓർക്കുന്നില്ല). ജയിംസ് ഒരു പരസ്യ സംവിധായകനാണ്. ആലിസ് ഒരു ബാങ്ക് ഉദ്യോഗസ്ഥയും. ജീവിതത്തിലെ ഇവരുടെ തിരക്കുകളും ജെയിംസിന്റെ പെരുമാറ്റങ്ങളും ആ കുടുംബത്തെ കുടുംബ കോടതിയിൽ എത്തിക്കുന്നു. ആ കുടുംബത്തിൽ ശേഷം സംഭവിക്കുന്ന കാര്യങ്ങളും ജെയിംസിന് സംഭവിക്കുന്ന മാറ്റങ്ങളും പിന്നീട് സിനിമ ചർച്ച ചെയ്യുന്നു ... സവിശേഷതകൾ : ഒരുപാട് നല്ല സന്ദേശങ്ങൾ നൽകാൻ ഈ സിനിമയ്ക്ക് ആകുന്നുണ്ട്.കൂടാതെ വ്യത്യസ്തമായ ഒരു ഫാന്റസി കോൺസെപ്റ്റിലൂടെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത് ... പ്രിഥ്വിരാജും വേദികയും - രണ്ടു പേർക്കും അഭിനയിക്കേണ്ടിയിരുന്നത് പക്വത എത്തിയ കഥാപാത്രങ്ങളായിരുന്നു. കരച്ചിൽ സീനുകളിൽ രണ്ടു പേരും മികച്ചു നിന്നു. ക്യാമറ :- സുജിത്ത് വാസുദേവിന്റെ ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു ഇന്റെർവൽ സീൻ :- ഒരു കാർ മറിയുന്ന രംഗം മലയാള സിനിമയിൽ ഏറ്റവും നന്നായി എടുത്തിരിക്കുന്നത് ഈ സിനിമയിൽ ആണെന്ന് തോന്നുന്നു . പോരായ്മകൾ : ദൈർഖ്യം : 2 മണികൂർ 48 മിനുട്ട് ഈ സിനിമയ്ക്ക് ഒരു അധികപറ്റാണ് . ആളുകളെ ആലോസരപ്പെടുത്താനല്ലാതെ വളരെ അധികം നീളം കൂടിയ രംഗങ്ങൾ സഹായിച്ചില്ല. മെലോഡ്രാമയുടെ അതിപ്രസരവും കല്ലുകടി ഉണ്ടാക്കി എന്ന് പറയാതെ വയ്യ .. പാട്ടുകൾ : ശരാശരിയായി അനുഭവപ്പെട്ടു അവസാനവാക്ക് : എല്ലാവർക്കും തൃപ്തികരമായിരിക്കില്ല ഈ സിനിമ. ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഒന്നുമില്ലെങ്കിലും കുടുംബത്തോടെ ഒന്നിച്ചിരുന്നു DVD കണ്ടാസ്വടിക്കാവുന്ന സിനിമയാണ് ഇത് .. മനസ്സിലായില്ലെന്ന് തോന്നുന്നു ...?? ശാരശരിയാണെന്ന് ...