Theatre : Kaleeswary Cinemas, Screen 2 Status : HF Showtime : 9pm പുതുമുഖസംവിധായകൻ ഋഷി ശിവകുമാർ എഴുതി സംവിധാനം ചെയ്യ്ത ചിത്രം.. സൂരജ് എസ് കുറുപ്പ് എന്ന പുതുമുഖസംഗീതസംവിധായകന്റെ വ്യത്യസ്തഗാനങ്ങൾ പുറത്തിറങ്ങിയപ്പോൾ മുതലാണ്* ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്.. ട്രൈലെരിലെ വിഷ്വൽസും ഗാനചിത്രീകരണവും പ്രതീക്ഷ കൂട്ടി.. മറ്റൊരു ചാക്കോച്ചൻ ചിത്രത്തിന് വേണ്ടിയും ഇത്ര പ്രതീക്ഷ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.. എന്നാൽ രാവിലെ മുതൽ കേട്ട ഒരുപാട് മോശം അഭിപ്രായങ്ങൾ ആ പ്രതീക്ഷ ഉടച്ചുകളഞ്ഞു എന്നുതന്നെ പറയാം.. ഇനി ചിത്രത്തിലേക്ക്.. ഒരു സി ക്ലാസ്സ്* തിയേറ്റർ ആയ ശ്രീദേവി ടാക്കീസിന്റെയും ഗ്രാമത്തിലെ 10 നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെയും പശ്ചാത്തലത്തിൽ 90'സിൽ നടക്കുന്ന കഥയാണ്* ചിത്രതിന്റെത്.. 2 ഗ്രാമങ്ങൾ തമ്മിൽ ശത്രുതയും ഒരു ഗ്രാമത്തിലെ നായകൻ ശത്രുഗ്രാമത്തിലെ നായികയെ പ്രണയിക്കുകയും നായികയുടെ അച്ഛൻ വില്ലനായി അവതരിക്കുകയും ചെയ്യുന്ന ഒരു സ്ഥിരം കഥ എന്ന പറയാവുന്ന ഉള്ളടക്കം തന്നെയാണ് ചിത്രത്തിന്റെ പോരായ്മ.. ഒറ്റപ്പെട്ട ഹാസ്യരംഗങ്ങൾ അങ്ങിങ്ങ് ഉണ്ടെങ്കിലും അതൊരു എന്റർറ്റൈനെർ എന്ന നിലയിൽ കണക്ട് ചെയ്യാൻ സംവിധായകനിലെ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല.. ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയം കുഞ്ഞുണ്ണി എസ് കുമാറിന്റെ മികച്ച ഛായാഗ്രഹണം തന്നെ, മികച്ച ഫ്രയിമുകളാൽ സമ്പുഷ്ടമാണ് ചിത്രം.. അതുപോലെ സൂരജ് എസ് കുറുപ്പിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും, രണ്ടും മിന്നിച്ചു എന്ന് പറയാതെ വയ്യ.. പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ചാക്കോച്ചനു ചേരുന്ന റോൾ തന്നെയായിരുന്നു പ്രേം നസീർ എന്ന വിനയൻ.. അത് പുള്ളി നന്നായി അവതരിപ്പിച്ചിട്ടും ഉണ്ട്.. ശാമിലിക്ക് കാര്യമായ റോൾ തന്നെ ചിത്രത്തിൽ ഇല്ല.. മറ്റൊരാൾ ഡബ്ബ് ചെയ്തിരിക്കുന്നതുകൊണ്ടും കാര്യമായി ഒരു റോളും ഇല്ലാത്തതുകൊണ്ടും മോശമായി വിലയിരുത്തുന്നില്ല.. മനോജ്* കെ ജയന് വെറുപ്പിച്ചു എന്നൊക്കെ കുറെ റിവ്യൂകളിൽ കണ്ടിരുന്നു, എനിക്ക് അങ്ങനെ തോന്നിയതെയില്ല.. പുള്ളിയുടെ ശൈലിയിൽ ആ റോൾ ഭംഗിയാക്കിയിട്ടുണ്ട്.. രെന്ജി പണിക്കെർക്ക് ഇത്തവണ അത്ര ഷൈൻ ചെയ്യാനുള്ള സ്ക്രീൻ സ്പേസ് ഉണ്ടായില്ല.. എല്ലാവരും വാതോരാതെ പ്രശംസിച്ച കൃഷ്ണ ശങ്കർ, പ്രേമത്തിലെ കോയ, പക്ഷെ എനിക്ക് വലിയ സംഭവം ആയൊന്നും തോന്നിയില്ല.. നന്നായി ഷൈൻ ചെയ്യാനുള്ള സ്പേസ് ഉള്ള ഒരു കഥാപാത്രം ആയിരുന്നു, പക്ഷെ ഡയലോഗ് ഡെലിവറി അത്രകണ്ട് പോരാത്തതുകൊണ്ട് പലതും ഏറ്റില്ല എന്നുതന്നെ പറയാം.. സുധീര് കരമന സ്വതസിദ്ധമായ ശൈലിയിൽ ചെയ്തിട്ടുണ്ട്, ക്ലൈമാക്സിൽ പുള്ളിക്ക് കുറച്ചു കൈയ്യടിയും കിട്ടുന്നുണ്ട്.. സൈജു കുറുപ്പ് - ശ്രീജിത്ത്* രവി ഗാങ്ങ് ആദ്യമൊക്കെ രസം ആയിരുന്നെങ്കിലും റിപീറ്റ് ആയി വന്നപ്പോ ലേശം മുഷിപ്പുണ്ടാക്കി.. മൊത്തത്തിൽ പറഞ്ഞാൽ ടെക്നിക്കലി വളരെയധികം മികച്ചു നില്ക്കുന്ന ഒരു ചിത്രമാണ് ഇത്, ഛായാഗ്രഹണവും കോറിയോഗ്രഫിയും ആർട്ടും ഒന്നിനൊന്നു മെച്ചം.. എന്നാൽ കെട്ടുറപ്പില്ലാത്ത തിരക്കഥ ഒരു പോരായ്മയായി നിഴലിക്കുന്നു എന്ന് മാത്രം.. ചിത്രത്തിൽ വന്ന അമിത പ്രതീക്ഷ തന്നെയാവണം ഇത്ര മോശം പ്രതികരണങ്ങൾ ആദ്യ ഷോയ്ക്ക് ചിത്രത്തിന് നേടിക്കൊടുത്തത്.. ബോക്സ്* ഓഫീസിൽ ചിത്രം നിലനില്ക്കുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം.. മികച്ച വിഷ്വൽസിനും ഗാനങ്ങൾക്കും അങ്ങിങ്ങ് വരുന്ന ചെറിയ തമാശകൾക്കും വേണ്ടി ചിത്രം ഒരുതവണ കണ്ടിരിക്കാം.. തീരെ മോശം എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല ,പ്രത്യേകിച്ച് ആട് ഒക്കെ ക്ലാസ്സിക്* ആയി കാണുന്ന നമ്മുടെ യുവാക്കളുടെ ടേസ്റ്റ് വെച്ച്.. ഒരു സാധാരണ ചാകൊച്ചൻ ചിത്രം എന്ന ലെവലിൽ പ്രതീക്ഷകൾ വെച്ചാൽ വലിയ തെറ്റില്ലാതെ കണ്ടിരിക്കാം.. വള്ളീം തെറ്റി പുള്ളീം തെറ്റി.. 2.25/ 5