അന്നയും റസൂലും , ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ വ്യതസ്തങ്ങളായ 2 സിനിമകൾ സമ്മാനിക്കുകയും അവതരണത്തിൽ തന്റേതായ ഒരു സ്റ്റൈൽ പരിചയപ്പെടുത്തുകയും ചെയ്ത സംവിധായകനാണ് രാജീവ് രവി. അദ്ധേഹത്തിന്റെ പുതിയ സിനിമയിലെ നായകൻ യുവ സൂപ്പര്താരം ദുൽക്കർ സല്മാൻ ആണെന്ന് അറിയുമ്പോൾ പ്രതീക്ഷകൾ ഉയരുക സ്വാഭാവികം.സിനിമാ നടനായ ബാലചന്ദ്രൻ തിരക്കഥ ഒരുക്കുന്നു,വിനായകൻ സംഗീത സംവിധായകരിൽ ഒരാളായി എത്തുന്നു തുടങ്ങിയവയും ഈ സിനിമയുടെ പ്രത്യേകതകളാണ് . 2012 ൽ റിലീസ് ചെയ്ത സെക്കന്റ് ഷോ എന്ന സിനിമയിലേതിനു സമാനമായ ഒരു വേഷമാണ് ദുൽക്കറിനു ഈ സിനിമയിൽ ചെയ്യാൻ ഉണ്ടായിരുന്നത്. കൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബാല്യത്തിൽ വീട്ടുകാരോടൊപ്പം കമ്മട്ടിപാടത്തിൽ എത്തിയതാണ് കൃഷ്ണൻ.ആ സ്ഥലവും അവിടുള്ള ആൾക്കാരും അയാളുടെ ജീവിതത്തെ വളരെ അധികം സ്വാധീനിക്കുന്നു . മധ്യ വയസ്കനായ കൃഷ്ണൻ മുബൈയിലെ ബോഡി ഗാര്ടാണ് . തന്റെ ചങ്ങാതി ഗംഗനെ തിരഞ്ഞു അയാൾ നാട്ടിൽ എത്തുന്നിടതാണ് കഥ ആരംഭിക്കുന്നത് . ഗുണ്ടകൾ എങ്ങനെ ഉണ്ടാകുന്നു, അവരുടെ ജീവിതം ആരു നിയന്ത്രിക്കുന്നു തുടങ്ങിയവ സിനിമ ചർച്ച ചെയ്തു പോരുന്നുണ്ട് കൃഷ്ണന്റെ ഭൂതകാലത്തിലൂടെ. സവിശേതകൾ : സവിശേഷതകൾ ഒരുപാട് ഉള്ളതിനാൽ ഓരോന്നും എടുത്തു പറയുക ബുദ്ധിമുട്ടുള്ളതാകുന്നു. മധു നീലകണ്ടന്റെ ക്യാമറയും കൂടാതെ പശ്ചാത്തല സംഗീതവുമാണ് പലയിടങ്ങളിലും പ്രേഷകനെ പിടിച്ചിരുത്തുന്നത്. അഭിനയിച്ച എലാവരും ഏറ്റവും ഗംഭീര പ്രകടനം കാഴ്ച വെക്കാറുള്ള അപൂർവ്വം സിനിമകളിൽ ഉൾപ്പെടും ഇത് . ദുൽക്കർ സൽമാൻ,വിനായകൻ,ഷൈൻ ടോം,സുരാജ് എന്നിവരെ കൂടാതെ അനു ,ബാലൻ ,മജീദ്,സുരേന്ദ്രൻ ആശാൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും കയ്യടികൾ കയ്യടി നേടി. ഗംഭീരമായ എഡിറ്റിംഗ് സിനിമയുടെ ഒഴുക്കിന് ഗുണം ചെയ്തു ... പോരായ്മകൾ : realistic making ആണ് ഗംഭീരമാണ് എന്നൊക്കെ പറഞ്ഞു വിലയിരുത്തുന്ന പ്രേഷകർ ന്യൂനപക്ഷമായ സാഹചര്യത്തിൽ സിനിമയുടെ ബോക്സ് ഓഫീസ് പ്രവചനാതീതമാണ് . 3 മണിക്കൂറിനോട് അടുത്ത് നീളമുള്ള സിനിമയിലെ പല ഭാഗങ്ങളും വലിച്ചു നീട്ടേണ്ടിയിരുന്നില്ല എന്ന് തോന്നി. കഥയ്ക്ക് ആവശ്യമുള്ളതാണെങ്കിലും വയലൻസ് സീനുകളുടെ അതിപ്രസരം കുടുംബ പ്രേഷകരെ അകറ്റി നിറുത്തും . അവസാന വാക്ക് : 1)അവതരണത്തിൽ പുതുമയുള്ള,യാഥാർത്യങ്ങളോട് കുറെയൊക്കെ നീതി പുലർത്തുന്ന ഒരു സിനിമ കാണാൻ ആഗ്രഹിക്കുവെങ്കിൽ കാണുക . 2)മെയ് മാസമോക്കെയല്ലേ പിള്ളേരുടെ വെക്കേഷൻ തീരാൻ പോവുകയല്ലേ അതിനാൽ ദുല്ക്കരിന്റെ ഒരു അടിപൊളി ആക്ഷൻ ചിത്രം കണ്ടു കളയാം എന്നു കരുതി വെറുതെ തിയേറ്ററിൽ പോകാൻ നിൽക്കണ്ട.ഇതൊരു ആഘോഷ ചിത്രമല്ല...