Theatre : Sreekaaleeswary Cinemas Showtime : 11.30am Status : HF റിയലിസ്റ്റിക് സിനിമകളുടെ ഉസ്താദ് രാജിവ് രവി, ഓരോ ചിത്രത്തിലൂടെയും ഇംപ്രുവ് ചെയ്തു കൊണ്ടിരിക്കുന്ന ദുൽകർ സൽമാൻ.. ഒരു പക്ഷെ ചാർലിക്കു ശേഷം കലിയെക്കാൾ കൂടുതൽ ഞാൻ കാത്തിരുന്നത് ഈ ചിത്രത്തെയായിരുന്നു.. രാജീവ് രവിയുടെ പല കാഴ്ച്ചപ്പാടുകളോടും യോജിപ്പില്ലെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ധേഹത്തിന്റെ കഴിഞ്ഞ രണ്ടുചിത്രങ്ങളും ഇഷ്ടപ്പെട്ടിരുന്നു.. അതേ തരത്തിൽ പെടുത്താം ഈ കമ്മട്ടിപ്പാടത്തെയും.. കൃഷ്ണൻ (ദുൽകർ) എന്ന കഥാപാത്രത്തിന്റെ പഴയകാല ഓർമകളിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.. വിവിധ കാലഘട്ടങ്ങൾ പറഞ്ഞുപോവുന്ന ഒരു നോൺലീനിയർ ശൈലിയാണ് ചിത്രത്തിൻറെ ആഖ്യാനത്തിലുള്ളത്.. കൃഷ്ണന്റെ കഥ എന്ന് പറയുന്നതിനേക്കാൾ ഇത് ബാലന്റെയും (മണികണ്ഠൻ) ഗംഗയുടെയും (വിനായകൻ) കഥയാണ്.. കമ്മട്ടിപ്പാടം എന്ന പഴയകാല കൊച്ചി നഗരപ്രദേശത്തെ ചിലരുടെ അതിജീവനത്തിന്റെ കഥ.. അവരാൽ കെട്ടിപ്പടുക്കപ്പെട്ട ഇന്നത്തെ കൊച്ചി എന്ന വലിയ നഗരത്തിലേക്കുള്ള സഞ്ചാരം.. രാജീവ് രവിയുടെ കാരക്ടർ കാസ്ടിങ്ങിനെ അഭിനന്ദിക്കാതെ വയ്യ.. ബാലൻ എന്ന കഥാപാത്രം ചെയ്ത മണികണ്ഠൻ ഒരു കണ്ടുപിടുത്തം തന്നെയാണ്.. അസാധ്യ പ്രകടനമാണ് പുള്ളി കാഴ്ചവെച്ചിരിക്കുന്നത്.. അതുപോലെ തന്നെ ഗംഗയായ വിനായകൻ.. കൃഷ്ണന് ഫോൺ ചെയ്യുന്ന സീനും കൃഷ്ണനോട് അനിതയെപ്പറ്റി പറയുന്ന സീനും എല്ലാം വിനായകൻ പൊളിച്ചടുക്കി എന്നുതന്നെ പറയണം.. അതുപോലെ തന്നെ കൃഷ്ണന്റെയും ഗംഗയുടെയും ചെറുപ്പകാലം ചെയ്ത നടന്മാര്.. രണ്ടുപേരും ഏക്സാക്റ്റ് ആയിരുന്നു.. പ്രകടനങ്ങൾ വിലയിരുത്തിയാൽ മണികണ്ഠൻ തന്നെ താരം.. എല്ലാരെയും ഔട്ട്ഷൈൻ ചെയ്തുകളഞ്ഞു പുള്ളി.. പിന്നീട് വരുന്നത് വിനായകനാണ്.. ഒരു മികച്ച അഭിനേതാവാണ് താനെന്നു വീണ്ടും വിനായകൻ തെളിയിക്കുന്നു.. ദുല്കരിനു ഒരു നായകന്റെ വേഷം എന്ന് പറയുന്നതിനേക്കാൾ കഥ മുന്നോട്ടു കൊണ്ടുപോകുന്ന കഥാപാത്രം എന്ന് പറയുന്നതാവും യോജിക്കുക.. ദുല്കരിന്റെ കാഴ്ചപ്പാടുകളിൽ ഓർമകളിലൂടെ കഥ പറഞ്ഞു പോകുന്നു ചിത്രം.. നായികയായി വന്ന ഷോൺ റോമി തന്റെ റോൾ ഭംഗിയായി ചെയ്തിട്ടുണ്ട്, അത്ര സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും.. ഷൈൻ ടോമിന് താരതമ്യേന പ്രാധാന്യമുള്ള കഥാപാത്രം ആണെങ്കിലും അതിനൊത്ത സ്ക്രീൻ സ്പേസ് ഉണ്ടായില്ല, കിട്ടിയ റോൾ പുള്ളി മോശമാക്കിയിട്ടുമില്ല.. കൂടാതെ വിനയ് ഫോർട്ട്, സൌബിൻ, അമല്ട, അലന്സിയർ,സുരാജ്, മുത്തുമണി തുടങ്ങി ഒരുപിടി സഹതാരങ്ങളും ചിത്രത്തിലുണ്ട്.. ഇതിൽ സൗബിന്റെ ഒരു വ്യത്യസ്ത വേഷം ആണ്.. ചിത്രത്തിന്റെ ഛായാഗ്രഹണം മികച്ചു നിന്നു, മധു നീലകണ്ഠൻ അഭിനന്ദനമർഹിക്കുന്നു.. അജിത് കുമാറിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ജോണറിനോട് ചേർന്ന് നില്ക്കുന്നുണ്ട്.. മികച്ചു നിന്ന മറ്റൊരു വിഭാഗം ആണ് പശ്ചാത്തലസംഗീതം.. ചിലയിടത്തൊക്കെ കിടുക്കിയിട്ടുണ്ട്.. സംഗീത വിഭാഗത്തിൽ കെ, ജോൺ പി വർക്കി, വിനായകൻ എന്നീ മൂന്നു പേരുകൾ കണ്ടതുകൊണ്ടു ആരാണ് പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമല്ല.. ചിത്രത്തിന്റെ മേക്അപ്പ് എല്ലാ കഥാപാത്രങ്ങല്ക്കും കൺവിന്സിംഗ് ആയപ്പോൾ ദുൽക്കരിന്റെ പ്രായമായ ലുക്ക് ആണ് കുറച്ചെങ്കിലും ആ ഒരു നിലവാരത്തിലേക്ക് എത്താഞ്ഞത്.. നെഗറ്റീവ് വശം നോക്കുകയാണെങ്കിൽ ചിത്രത്തിന്റെ മൂന്നു മണിക്കൂർ ദൈര്ഘ്യം ഒരു 2.30 മണിക്കൂർ ശൈലിയിൽ ഒരുക്കിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു എന്നൊരു വെറും അഭിപ്രായം എനിക്കുണ്ട് (അതൊക്കെ സംവിധായകന്റെ ഇഷ്ടം എന്നുള്ളത് വേറെ കാര്യം).. പിന്നെയുള്ള മറ്റൊന്ന് ദുൽകറിന്റെ ജയിൽ സംഘട്ടനം അനാവശ്യകുത്തിക്കയറ്റൽ ആയി തോന്നി, ചിലപ്പോ ദുല്കർ ഫാൻസിനെ മുന്നില് കണ്ട് ചെയ്തതാവാം.. മൊത്തത്തിൽ പറഞ്ഞാൽ മികച്ച പ്രകടനങ്ങളുള്ള ഒരു രാജീവ് രവി ചിത്രമാണ് കമ്മട്ടിപ്പാടം.. ദുൽകർ എന്ന താരത്തെ പ്രതീക്ഷിച്ചു ദുൽകർ ഫാൻസ് ചിത്രത്തിന് കയറണ്ട.. ഒരു രാജീവ് രവി സ്റ്റൈൽ റിയലിസ്റ്റിക് ചിത്രം എന്ന നിലയിൽ തന്നെ സമീപിക്കേണ്ട ഒരു ചിത്രമാണ് ഇത്.. ഒരു മസ്റ്റ് വാച്ച് എന്നൊക്കെ പറയേണ്ടതുണ്ടോ എന്നെനിക്കു അറിയില്ല പക്ഷെ ഗംഗയുടെയും ബാലന്റെയും ജീവിതം നിങ്ങളെ നിരാശരാക്കില്ല എന്നാണ് എന്റെ പക്ഷം.. . കമ്മട്ടിപ്പാടം 3.5/5 *Not everyone's cup of Tea..!!