'തെങ്കാശിപ്പട്ടണം' പളനിയിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു അർദ്ധരാത്രി ദിലീലും, കാവ്യയും, ലാലും അഭിനയിക്കുന്ന ഒരു സീൻ റാഫിയുടെയും, മെക്കാർട്ടിന്റെയും അഭാവത്തിൽ ഷൂട്ട് ചെയ്തത് ഷാഫിയാണ്. എഡിറ്റിങ് ടേബിളിൽ ആ സീൻ കണ്ട സമയ്ം റാഫി പറഞ്ഞു, തന്റെ അടുത്ത സ്ക്രിപ്റ്റ് അനുജനു വേണ്ടിയായിരിക്കുമെന്ന്. അങ്ങനെയാണ് 'വണ്മാൻഷോ'യുടെ പിറവി.
'കുങ്കുമച്ചെപ്പ്' സിനിമയുടെ ലൊക്കേഷൻ. മാരുതി 800 ഓടിച്ച് നായിക വരുന്ന സീനാണ്. പ്രിയാരാമനോട് ഡ്രൈവിങ് അറിയാമല്ലോ എന്ന് സംവിധായകൻ തുളസീദാസ് ചോദിച്ചു. ഓക്കേ സാർ എന്ന് പ്രിയ. ഒരു തെങ്ങും ചാരി നിന്ന് സീൻ വാച്ച് ചെയ്യുകയാണ് തുളസീദാസ്. കാർ നേരേ വരേണ്ടത് അവിടേയ്ക്കാണ്. പക്ഷേ, ലക്കും, ലഗാനുമില്ലാതെ പാഞ്ഞു വന്ന കാർ ബ്രേക്ക് പിടിക്കാതെ നേരേ തെങ്ങിലിടിച്ചു. തൊട്ടടുത്തു നിന്ന മനോജ് കെ ജയൻ പിടിച്ചു മാറ്റിയതു കൊണ്ടാണ് അപകടത്തിൽ നിന്ന് തുളസീദാസ് രക്ഷപെട്ടത്. യഥാർത്ഥത്തിൽ പ്രിയാരാമന് അന്ന് കാർ ഓടിക്കാൻ അറിയില്ലായിരുന്നു.
4 പാട്ടുകളുള്ളൊരു സിനിമ. രവീന്ദ്രനാണ് സംഗീതം. 3 പാട്ടുകൾ റെക്കോർഡ് ചെയ്തു. അതിനിടെ മറ്റൊരു സിനിമയുടെ തിരക്ക് വന്നതിനാൽ രവീന്ദ്രൻ അങ്ങോട്ട് പോയി. അവിടെ വച്ച് നേരത്തെ പാട്ടെടുത്തു കൊണ്ടിരുന്ന സിനിമയിലെ റെക്കോർഡിങ് ബാക്കി വച്ച ഗാനം രവീന്ദ്രൻ മൂളി. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. അതിനൊപ്പിച്ച് ബിച്ചു തിരുമല വരികളെഴുതി. അതാണ് 'ചിരിയോ ചിരി' എന്ന സിനിമയിലെ ''7 സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം'' എന്ന പാട്ട്. ആദ്യം റെക്കോർഡ് ചെയ്ത പാട്ടുകൾ ഉൾപ്പെട്ട സിനിമ പിന്നീട് പിറക്കാതെ പോവുകയും ചെയ്തു.
Action Hero Biju Idakk Attingal DYSP ( Shajahan aanenn thonunn name ) Nivine vilichu Karate Rajesh angottu vannittundenn parayunnu ( iyale aanu Climax il pokkunath ) ,, Climax scene il ivare pidikkan pokumbol ivarudethenn paranju 2 bike kaanikkunund , athil orennam KL - 16 regn ( Attingal ) , ithivaru manapoorvam vechathano
പ്രണയം ഞാന്‍ ലാലേട്ടനുവേണ്ടി ആലോചിച്ച ചിത്രമേ ആയിരുന്നില്ല. ആ സിനിമയിലെ പ്രധാന കഥാപാത്രം അച്യുതമേനോനാണ്. രണ്ടാം സ്ഥാനമേ മാത്യൂസിനുള്ളൂ. മമ്മുക്കയ്ക്കുവേണ്ടിയാണ് അച്യുതമേനോനെ കഥാപാത്രമാക്കി ഞാന്‍ പ്രണയം എഴുതിത്തുടങ്ങിയത്. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം ആലോചിച്ച് ആ പ്രോജക്ട് തന്നെ ഉപേക്ഷിക്കുകയായിരുന്നു. മമ്മുക്കയെപ്പോലെ വളരെ ചിരപരിചിതനായ ഒരാളുടെ യൗവ്വനകാലം ആര് അവതരിപ്പിക്കും എന്നതിനെചൊല്ലിയായിരുന്നു ആശയക്കുഴപ്പങ്ങള്‍. ആ കാസ്റ്റിംഗില്‍ വീഴ്ച വന്നാല്‍ സിനിമയെ അത് കാര്യമായി ബാധിക്കാനിടയുണ്ട്. ആ സാഹചര്യത്തില്‍ അത് ഒഴിവാക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. ആയിടയ്ക്കാണ് ഏറെ സ്വകാര്യമായ ഒരു ആവശ്യത്തിനായി ഞാന്‍ ദുബായിലെത്തിയത്. ആ സമയത്ത് ലാലേട്ടനും അവിടെയുണ്ടായിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ലാലേട്ടനെ പോയി ഒന്നു കണ്ടുവരാം എന്നുമാത്രം ഉദ്ദേശിച്ച് അവിടെയെത്തിയതാണ്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. പുതിയ പ്രോജക്ടിനെക്കുറിച്ച് ആരാഞ്ഞു. അപ്പോള്‍ തീര്‍ത്തും കാഷ്വലായിട്ടാണ് ഒഴിവാക്കപ്പെട്ട പ്രണയത്തെക്കുറിച്ച് പറഞ്ഞത്. അത് മുഴുവനും കേട്ടുകഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ ആദ്യത്തെ പ്രതികരണമിങ്ങനെയായിരുന്നു. 'മാത്യൂസിനെ ഞാന്‍ ചെയ്‌തോട്ടെ.' ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. ആ കഥയിലെവിടെയും ലാലേട്ടനുണ്ടായിരുന്നില്ല. അവിടേയ്ക്കാണ് ഒരു മാത്യൂസ് വളരെ വേഗത്തില്‍ കടന്നെത്തിയിരിക്കുന്നത്. പിന്നെ എന്റെ ചിന്തകളിലേയ്ക്കും മാത്യൂസിന്റെ വളര്‍ച്ച പെട്ടെന്നുണ്ടായി. തിരക്കഥയെഴുതി പൂര്‍ത്തിയാക്കാനുണ്ടായിരുന്ന അനിശ്ചിതത്വങ്ങളൊക്കെ അതോടെ മാറിക്കിട്ടി. ശരീരം കൊണ്ടല്ല ആ സിനിമയില്‍ ലാലേട്ടന്‍ അഭിനയിച്ചിരിക്കുന്നത്, മുഖം കൊണ്ടാണ്. മുഖം കൊണ്ട് അഭിനയിക്കാമെന്ന് അദ്ദേഹം കാട്ടിത്തന്ന ചിത്രം കൂടിയാണ് പ്രണയം