Theatre : Pvr Kochi Show : 10 am Status : 10% അനുരാഗ് കശ്യപിനെ പോലൊരു സംവിധായകൻ നവാസുദീൻ സിദ്ദിഖിയെപോലൊരു മികച്ച അഭിനേതാവിനൊപ്പം ചേരുമ്പോൾ ഒരു മികച്ച ചിത്രത്തിൽ കുറഞ്ഞതൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല.. ചിത്രത്തിന്റെ ട്രൈലെറീലൂടെ തന്നെ നവാസുദീൻ നിറഞ്ഞാടിയിരിക്കുന്നു എന്നൊരു സൂചനയും കശ്യപ് തന്നിരുന്നു.. ചിത്രത്തിലേക്ക്.. 1960കളിൽ ജീവിച്ചിരുന്ന സൈക്കോ കില്ലർ രമൺ രാഘവിന്റെ ബയോഗ്രഫിയല്ല ചിത്രം എന്നാദ്യമേ പറയട്ടെ.. കുഞ്ഞുനാളിൽ കേട്ടറിഞ്ഞ രമൺ രാഘവിന്റെ രീതി മാതൃകയാക്കുന്ന പുതിയ തലമുറയിലെ ഇന്നത്തെ രമണയുടെ കഥയാണ് ചിത്രം.. ഒരു സൈക്കോ കില്ലർക്ക് കൊല നടത്താനുള്ള വാസന ഒരു പ്രേരണയും കൂടാതെ താനേ വരുന്നതാണെന്ന് ചിത്രം സമർത്ഥിക്കുന്നു.. രമൺ രാഘവിന്റെ രീതി പിന്തുടരുന്ന രമണ, തനിക്ക് രാഘവ് എന്ന ഒരു പാർട്ണർ എവിടോ ഉണ്ടെന്നു കരുതുകയും കഥയുടെ പര്യവസാനത്തിൽ ആ രാഘവിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു.. അനുരാഗ് കശ്യപിന്റെ മികച്ച മേക്കിങ്ങും ചിത്രത്തിന്റെ രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയും തന്നെ താരങ്ങൾ, കൂടാതെ രമണയായി സ്ക്രീനിൽ ജീവിച്ച നവാസുദീൻ സിദ്ദിഖിയും.. റാം സമ്പത്തിന്റെ പശ്ചാത്തല സംഗീതം മികച്ചുനിന്നു.. ഹോണ്ടിങ് മ്യൂസിക്.. മൊത്തത്തിൽ പറഞ്ഞാൽ നവസുദീന്റെ മികച്ച പ്രകടനം കാണാൻ ചിത്രം കാണുക.. ഒരു ഡാർക് ത്രില്ലെർ ശൈലിയിൽ ഉള്ള ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല.. എന്നാൽ ഇത്തരം ജോണറുകൾ ഇഷ്ടപ്പെടുന്നവർക്ക് കുറച്ച് ക്ലിഷെകൾ ഒക്കെ ഉണ്ടെങ്കിലും ഒരു മസ്റ്റ് വാച്ച് തന്നെയാണ് ചിത്രം എന്നു പറയാം.. രമൺ രാഘവ് 2.0 : 3.5/ 5