thalassery fortil ninnum edutha oru click.. kadaloram chernu kidakkuna church and school kaanam.. thalassery governmnt hosptlinu chernu sthithi cheyunu..
Muhammed Shereeftoസഞ്ചാരി 5 hrs · ഇടുക്കിയിലെ കോടമഞ്ഞിറങ്ങുന്ന കുളമാവ് താഴ്വരയിലെ നാടൻ ഭക്ഷണ ശാലയാണ് ശിവമയം. തൊടുപുഴ–പുളിയന്മല സംസ്ഥാന പാതയിൽ കുളമാവ് ഡാമിനടുത്ത് വീടിനോട് ചേർന്ന് എട്ട് വർഷം മുമ്പാണ് മുത്തിയിരുണ്ടയിൽ പിള്ളച്ചേട്ടനും ഭാര്യ രമയും ഒരു കൊച്ചു ഭക്ഷണ പീടിക തുറക്കുന്നത്. ഇടുക്കി ഡാം കാണാനെത്തുന്ന സഞ്ചാരികളിലായിരുന്നു പ്രതീക്ഷ. ചൂട് പറക്കുന്ന കാപ്പിയും വടയുമായി ഇവർ കാത്തിരുന്നു. പ്രതീക്ഷ തെറ്റിയില്ല. മലയിറങ്ങിയ പലരും രുചിപിടിച്ച് വീണ്ടും മല കയറി. കട്ടൻ കാപ്പിയിൽനിന്ന് കപ്പ പുഴുക്കിലേക്കും മീനച്ചാറിലേക്കും രുചി വൈവിധ്യം വളർന്നു. അങ്ങനെ ഇന്ന് കാണുന്ന ശിവമയം രുചിമയമായി നാടറിഞ്ഞു. കാന്താരി മുളകും തേങ്ങയും ചേർത്തരച്ച് കുഴമ്പ് രൂപത്തിലാക്കിയ നാടൻ കപ്പപ്പുഴുക്ക്... നാവിനെ രുചിയിലാറാടിക്കുന്ന മീൻ അച്ചാർ... ചേമ്പുപുഴുക്കും കാന്താരിയും, യാത്രാ ക്ഷീണമകറ്റാൻ പ്രകൃതിദത്തമായ കടുംകാപ്പി... ഇവിടെ രുചി തേടി എത്തുന്നവരിൽ ചലച്ചിത്ര താരങ്ങൾ മുതൽ വിദേശികൾ വരെയുണ്ട്. എന്താണ് രുചിയുടെ രഹസ്യം എന്ന് ചോദിച്ചാൽ കടയുടെ ഉടമയായ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പിള്ളേച്ചൻ ചേട്ടൻ എന്ന സോമൻപിള്ള പറയും... ‘ഒക്കെ ഒരു പ്രത്യേക കൂട്ടാ...’ പിള്ളേച്ചൻ ചേട്ടനും ഭാര്യ രമച്ചേച്ചിയുമാണ് കടയുടെ ജീവാത്മാവും പരമാത്മാവും. കട തുടങ്ങി ആദ്യ സമയത്തുണ്ടായിരുന്ന അമ്മായിപ്പുഴുക്ക് ഇപ്പോൾ ലഭ്യമല്ലാത്ത സങ്കടത്തിലാണ് പലരും... കപ്പയും ചേമ്പും ചേനയും കാച്ചിലും തുടങ്ങി എട്ടോളം കിഴങ്ങുകൾ ചേർത്തായിരുന്നു ഇവ പാകം ചെയ്തിരുന്നത്. എന്നാൽ, ഇവയുടെ ലഭ്യതക്കുറവ് ഈ രുചിക്കൂട്ടിനെ ശിവമയത്തിൽ നിന്ന് അന്യമാക്കി. ഇപ്പോഴും അമ്മായിപ്പുഴുക്ക് തേടി പലരും എത്താറുണ്ടെന്ന് പിള്ളേച്ചൻ ചേട്ടൻ പറയുന്നു. മീനച്ചാർ പാഴ്സൽ വാങ്ങിപ്പോകുന്നവരുടെ എണ്ണവും കുറവല്ല