Theatre : Pvr Kochi ShowTime : 10.30am Status : 50% ടാർസൺ എന്ന കഥാപാത്രം നമ്മിൽ എന്നും ആകാംഷ ജനിപ്പിച്ചിട്ടുള്ള ഒന്നാണ്.. മൗഗ്ലിയെപോലെ നാമിഷ്ടപ്പെട്ട മറ്റൊരു കാടുമായി ബന്ധപ്പെട്ട കഥാപാത്രം.. ടാർസൺ.. കാട്ടിലെ രാജാവ്.. പുതിയ പതിപ്പിലേക്കെത്തുമ്പോൾ ടാർസൺ എന്ന ജോൺ ക്ലെയ്ട്ടൻ രണ്ടാമൻ, ഭാര്യ ജെയിനുമൊത്ത് കാടുപേക്ഷിച്ചു നാട്ടിൽ ജീവിതമാരംഭിച്ചിരിക്കുന്നു.. 1889ൽ ആഫ്രിക്കൻ കോംഗോ വിഭജിക്കപ്പെടുകയും കാടിന്റെ ധാതുസമ്പത്ത് കിംഗ് ലെപ്പോൾഡ് കൈവശപ്പെടുത്തികയും ചെയ്യുന്നു.. ക്രമേണ ധാതുസമ്പത്ത് കുറയുകയും കൂടുതൽ കണ്ടെത്തേണ്ടത് ഗവണ്മെന്റിന്റെ ആവശ്യമായിത്തീരുകയും ചെയ്യുന്നു.. ആ സാഹചര്യത്തിൽ ക്യാപ്റ്റൻ ലിയോൺ റോമിനെ അതിനായി കിംഗ് കാട്ടിലേക്കയക്കുന്നു.. കാട്ടിൽ വെച്ച് ചീഫ് മ്ബോങ്ക റോമിനെ കാണുകയും വജ്രശേഖരങ്ങൾക്ക് പകരമായി ഒരു ആവശ്യം അറിയിക്കുന്നു.. ടാർസനെ തിരികെ കാട്ടിലെത്തിക്കുക്ക.. ടാർസനോട് പ്രതികാരം ചെയ്യുക.. ശേഷം നടക്കുന്ന കാര്യങ്ങൾ ആണ് ചിത്രം.. ശക്തമായ ഒരു കഥയുടെ അഭാവമാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.. ടാർസൺ എല്ലാവര്ക്കും മേലെ ശക്തനാണ് ചിത്രത്തിൽ.. അയാളെ വെല്ലുവിളിക്കാൻ പോന്ന പ്രശ്നങ്ങൾ ചിത്രത്തിൽ ഒരുക്കുന്നതിൽ സംവിധായകൻ അമ്പേ പരാജയപ്പെട്ടു പോയിരിക്കുന്നത് കാണാം.. സ്റ്റീവൻ സ്പിൽബർഗ് 1991ൽ അവതരിപ്പിച്ച പീറ്റർ പാൻ ചിത്രം ഹുക്കിൽ വിജയകരമായി പരീക്ഷിക്കപ്പെട്ട അതെ ചേരുവകൾ ആണ് വികലമായി ഇവിടെ പരീക്ഷിക്കപ്പെട്ടത്.. പ്രധാനകഥയിൽ നിന്ന് മാറി വരുന്ന പല രംഗങ്ങളും ബോറടിപ്പിക്കുന്നുണ്ട്.. vfx പലയിടത്തും ശരാശരിയായപ്പോൾ പ്രീ-ക്ലൈമാക്സിലെ ചില രംഗങ്ങളിൽ മികച്ചു നിന്നു.. മൊത്തത്തിൽ പറഞ്ഞാൽ.. പ്രതീക്ഷക്കൊത്ത് ഉയർന്നില്ല ടാർസൺ എന്ന ചിത്രം.. കുറെ നല്ല ഐഡിയകൾ വർക്ക് ഔട്ട് ചെയ്തിട്ടുണ്ടെങ്കിലും സാധാരണമായ ഒരു ക്ലിഷേ കഥയും സന്ദർഭങ്ങളും ചിത്രത്തെ ബാധിച്ചു എന്നു തന്നെ പറയാം.. വെറുതെ വേണമെങ്കിൽ ഒരുതവണ കാണാം അല്ലെങ്കിൽ dvdക്ക് വെയിറ്റ് ചെയ്യാം.. ദി ലെജൻഡ് ഓഫ് ടാർസൺ : 2.5/5