കോമഡിയിൽ ചാലിച്ച ഒരു ത്രികോണ പ്രണയ കഥ പ്രതീക്ഷിച്ചു പോകുന്നവർക്ക് ഒരുപാട് നല്ല തമാശകളും കുറെ ട്വിസ്റ്റുകളും നൽകി തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ഷാജഹാനും പരീക്കുട്ടിയും. വളരെ ചെറിയ ഒരു ഉള്ളടക്കം രസകരമായ മുഹൂർത്തങ്ങളിലൂടെ ഇതിൽ സാമാന്യം വേഗത്തിൽ അവതരിപ്പിക്കുന്നു. ജയസൂര്യ,കുഞ്ചാക്കോ ബോബൻ,അമല പോൾ,അജു വർഗ്ഗീസ് തുടങ്ങിയവരുടെ പ്രകടനമാണ് ഏറ്റവും പ്ലസ് പോയന്റായി തോന്നിയത് . എങ്കിലും .... ഒരു രംഗത്തിൽ ഉപയോഗിച്ച റേപ്പ് കോമഡി ഒന്നു ഒഴിവാക്കാമായിരുന്നു എന്നു തോന്നി. പേര് വായിച്ചിട്ട് അനശ്വര പ്രണയകഥ പ്രതീക്ഷിച്ച് വരുന്നവർ നിരാശരാകേണ്ടി വരും ... സുരാജ് വെഞ്ഞാറമൂടിന്റെ തമാശകൾ ചിലയിടത്ത് ചിരിപ്പിച്ചെങ്കിലും ചിലയിടത്ത് ചിരി വരുത്തിയില്ല. ഒട്ടും ബോറടിക്കാത്ത രീതിയിൽ വേണ്ടിടത്ത് പാട്ടും അവസാനത്തേയ്ക്ക് കുറെ ട്വിസ്റ്റുകളും നൽകുന്ന ഒരു entertainer സിനിമയുടെ എല്ലാ ചേരുവകളും നിറഞ്ഞ ഒരു ശരാശരിയിലോ അതിനും മുകളിലോ നിൽക്കുന്ന സിനിമ ആയി എനിക്ക് അനുഭവപ്പെട്ടു ഈ സിനിമ. (ഞാൻ തമാശ സിനിമകൾ കൂടുതൽ ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ ആണ് . ഞാൻ ചിരിച്ച തമാശകൾ നിങ്ങൾക് ചളി ആയി തോന്നിയേക്കാം . അതുകൊണ്ട് കണ്ടിട്ട് ഇഷ്ടമായില്ലെങ്കിൽ എന്നെ വെറുപ്പിക്കാൻ വരരുത് പ്ലീസ്)