Theatre : Pvr Kochi Status : 80% Showtime : 1.30pm ക്രേസി ഗോപാലൻ മുതലുള്ള ദീപു കരുണാകരൻ ചിത്രങ്ങൾ എല്ലാം തന്നെ വലിയ സംഭവങ്ങളല്ലെങ്കിലും മുഷിവില്ലാതെ കണ്ടിരിക്കാവുന്ന ചെറിയ ചിത്രങ്ങളായാണ് തോന്നിയിട്ടുള്ളത്.. ആ ഒരു ശ്രേണിയിലേക്കു ഒരു ചിത്രം കൂടി കരിങ്കുന്നം സിക്സസ്.. ഒരു പ്രത്യേക സാഹചര്യത്തിൽ കുറ്റവാളികളുടെ ഒരു വോളിബോൾ ടീമിനെ പരിശീലിപ്പിച്ചു പ്രീമിയർ ലീഗിൽ മത്സരിപ്പിക്കാൻ ജയിലിൽ എത്തുന്ന കോച്ച് വന്ദനയുടെയും കരിങ്കുന്നം സിക്സസ് എന്ന ടീമിന്റെയും കഥയാണ് ചിത്രം.. വന്ദനയായി മഞ്ജു വാരിയർ എത്തുമ്പോൾ ഭർത്താവായി അഭിനയിക്കുന്നത് അനൂപ് മേനോനാണ്.. മണിക്കുട്ടൻ,ബാബു ആന്റണി,ബൈജു,സുധീർ കരമന,ഷാജി നടേശൻ,ഗ്രിഗറി,സുരാജ് എന്നിങ്ങനെ ഒരുപറ്റം സഹതാരങ്ങളും ചിത്രത്തിലുണ്ട്.. അതിഥി താരമായി സമുദ്രക്കനിയും.. പ്രകടനങ്ങൾ ആരും മോശമാക്കിയിട്ടില്ല.. ചിത്രത്തിൽ എനിക്ക് തോന്നിയ ഒരു പോരായ്മ, ഇങ്ങനെ ഒരു സ്പോർട്സ് ചിത്രമാവുമ്പോൾ ഉണ്ടാവേണ്ട ഒരു സ്പിരിറ്റോ ഫീലോ ചിത്രത്തിൽ വളരെ കുറവാണ്.. നായകൻ/നായിക കോച്ച് ചെയ്യുന്ന ടീം ജയിക്കണം എന്ന് പ്രേക്ഷകർ ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോഴാണ് ഒരു ചിത്രം പ്രേക്ഷകഹൃദങ്ങൾ കീഴടക്കുന്നത്,എന്നാൽ ഇവിടെ അങ്ങനെ ഒരു സംഭവം ക്ലിക്ക് ആയിട്ടില്ല എന്നതാണ് സത്യം.. കൂടാതെ തോന്നിയ മറ്റൊരു കാര്യം കമന്റേറ്റർ ആയി എത്തുന്ന ജഗതീഷ് ബ്ലോക്കിന് പോലും 'സ്മാഷ്' എന്നാണ് കമന്ററി പറയുന്നത്, അതൊക്കെ കുറച്ച് ശ്രെദ്ധിക്കാമായിരുന്നു എന്ന് തോന്നി.. പ്രേക്ഷകരെ കൈയടിപ്പിക്കുന്ന ചില രംഗങ്ങൾ ഒരുക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്, അതിൽ പ്രധാനമാണ് സുരാജ് കരിങ്കുന്നം ടീമിന്റെ കൈയിലെ വിലങ്ങഴിച്ചു കൊടുക്കുന്ന രംഗം.. രാഹുൽ രാജിന്റെ ഗാനങ്ങൾ ചിത്രത്തോട് ചേർന്ന് നിന്നപ്പോൾ പശ്ചാത്തലസംഗീതം മികച്ചു നിന്നു.. മൊത്തത്തിൽ പറഞ്ഞാൽ അമിതപ്രതീക്ഷയില്ലാതെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് കരിങ്കുന്നം സിക്സസ്.. പോരായ്മ ആയി തോന്നിയ കാര്യങ്ങൾ പരിഹരിച്ചിരുന്നെങ്കിൽ വളരെ മികച്ചതായെക്കാവുന്ന ഒരു നല്ല പ്ലോട്ട് ആയിരുന്നു ചിത്രത്തിന്റേത്.. കരിങ്കുന്നം സിക്സസ് : 2.5/5