RATING: 2/5 കബാലി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ. തലൈവർ. രജനികാന്ത്. ഞാനും ഒരു രജനി ഫാൻ ആണ്. ഇന്നലത്തെ പ്രീമിയർ റിവ്യൂ എല്ലാം കണ്ടിട്ടാണ് സിനിമ കാണാൻ പോയത്. ആദ്യം തന്നെ പറയട്ടെ...സിനിമ തീയേറ്ററിൽ ഇത്രയും വലിയ ഒരു ഓളം സൃഷ്ഠിക്കാൻ ലോക സിനിമയിൽ രജനിയെ കഴിഞ്ഞേ ആരും ഉള്ളു. മാസ്സ് പടം അല്ലെങ്കിലും കുഴപ്പം ഇല്ല..ഒരു ഗോഡ്ഫാദർ സെറ്റപ്പ്'ൽ ഉള്ള പടം ആണെങ്കിലും മതി. പടം കണ്ടതോടെ എല്ലാം പോയി. ഇതു അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന പോലത്തെ ഒരു പടം ആണ്. കോടി കണക്കിന് രജനി ഫാൻസ്;നെ ഇതൊന്നും പോരാ എന്നുറപ്പാണ്. ആദ്യം തന്നെ സിനിമയിലെ നല്ല വശങ്ങൾ പറയാം. തലൈവർ പൊളിച്ചു. രജനികാന്ത് എന്ന മനുഷ്യൻ...എന്തോ ഒന്ന് ഉണ്ട്...ഇങ്ങേരെ സ്ക്രീൻ'ൽ കാണുമ്പോൾ എന്തോ ഒരു മാജിക് നമുക്ക് തോന്നും. രജനികാന്തിനെ കുറിച്ച് ഇനി ഇപ്പൊ കൊറേ പറയണ്ട അക്കാര്യമൊന്നും ഇല്ല. അതുകൊണ്ടു അധികം പറയുന്നില്ല. മരണ മാസ്സ് ഇൻട്രോ തന്നെ ആയിരുന്നു...ഒരു രക്ഷയും ഇല്ല....പൊളിച്ചടുക്കി!! രണ്ടു സ്ത്രീ കഥാപാത്രങ്ങളും വളരെ നന്നായി. രാധിക അപ്ടെയും ധന്സികയും അസ്സലായി പെർഫോം ചെയ്തു. ധൻസിക ചെറിയ റോൾ ആണെങ്കിലും അപാര പെർഫോമൻസ് ആയിരുന്നു. രാധിക സ്‌ക്രീനിൽ വരുമ്പോൾ എല്ലാം ഒരു നല്ല ഫീൽ കിട്ടി. നല്ല കഥാപാത്ര സൃഷ്ടി ആണ് രാധിക ആപ്‌തെയുടെ. സന്തോഷ് നാരായണന്റെ സംഗീതം പൊളിച്ചടുക്കി. നേര്പ്പു ഡാ ഒക്കെ രോമാഞ്ചം ഉണ്ടാക്കി. ഇനി സിനിമയുടെ മോശം വശം. കൊറേ ഉണ്ട് പറയാൻ, രഞ്ജിത്ത് എന്ന സംവിധായന്റെ മദ്രാസ് എന്ന സിനിമ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടതാണ്. നല്ല ഒരു സംവിധയകന്റെ എല്ലാ പാടവങ്ങളും അതിൽ കാണാം. മദ്രാസിൽ നിന്ന് മലേഷ്യയിൽ എത്തിയപ്പോൾ രഞ്ജിത്തിന് പിഴച്ചു. റിയലിസ്റ്റിക് റിയലിസ്റ്റിക് എന്നൊക്കെ പറഞ്ഞതു അവസാനം നായകൻ വില്ലന്മാരെ എല്ലാം വേദി വെച്ച് കൊള്ളുന്ന സ്ഥിരം ക്ലൈമാക്സ് ചെയ്തത് എന്തിനാണ്? എന്നാൽ പിന്നെ പടം മുഴുവൻ ഒരു എന്റെർറ്റൈനെർ ആയി എടുത്തു കൂടായിരുന്നോ? ഇതു ആദ്യത്തെ ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ ബോർ അടിച്ചു മടുക്കും. വില്ലൈന്മാർ ഒക്കെ വൻ കോമഡി ആണ്. ഫസ്റ്റ് ഹാൾഫിൽ ഒരു ഡൈലോഗ്സ് പോലും ഇല്ലാത്ത ചൈനീസ് വില്ലൻ. റോബോട് പോലെ എന്തൊക്കെയോ പറയുന്ന വില്ലൻ. രജനിയുടെ ഒപ്പം നിൽക്കാൻ കെല്പുള്ള ഒരു വില്ലൻ ഇല്ല ഇതിൽ. മിക്കവാറും ചിമ്പുദേവന് സംഭവിച്ച പോലെ ഈ പടം കഴിയുമ്പോൾ രഞ്ജിത്ത് ഫീൽഡ് ഔട്ട് ആകും. പിന്നെ...വിമാനത്തിൽ രജനിയുടെ പടം ഒട്ടിച്ചു പ്രോമോട് ചെയ്യാൻ ഒക്കെ ക്യാഷ് ഉള്ള പ്രൊഡ്യൂസറെ...എന്തുകൊണ്ട് ഫ്ലാഷ്ബാക്ക് രജനിയുടെ വിഗ് ഇത്ര ബോർ ആക്കി? അതിൽ കുറച്ചു കാശ് ചിലവാക്കി കൂടായിരുന്നോ? ഇതു സുൽത്താന്റെ റെക്കോർഡ് ഒന്നും പൊട്ടിക്കാൻ പോണില്ല. ഫസ്റ്റ് ഡേ കൊളേളക്ഷൻ റെക്കോർഡ് മാത്രം കാണും. പിന്നെ എല്ലാം ഗുദാവാ. 150 കോടി എങ്കിലും share വേണം നഷ്ടം ഇല്ലാത്തവൻ എന്നിരിക്കെ ഇതു മിക്കവാറും ഒപ്പിച്ചു രക്ഷപ്പെടും. ലിംഗയുടെ അത്രയും മോശം അല്ല...പക്ഷെ ഇത്ര വല്യ ഹൈപ് ഉള്ളോണ്ട് ആളുകൾക് നല്ല പ്രാക്ടീക്ഷ ഉണ്ട്..അത് നിലനിർത്താൻ ആയില്ല. ഒരു രജനി ഫാൻ എന്ന നിലയിൽ നല്ല വിഷമം ഉണ്ട്...രഞ്ജിത്തിനോട് കലിപ്പും...അതുകൊണ്ട് റിവ്യൂ അല്പം കടുത്തു പോയാൽ ക്ഷമിക്കണം...തീറ്ററെ'ൽ നിന്നും നേരെ വീട്ടിൽ എത്തിയപ്പോൾ എഴുതിയതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം..പടം ബുജികൾക് പിടിച്ചില്ലെങ്കിലും സാധാരണ ആരാധകനു ഇഷ്ടപ്പെട്ടാൽ ഇതു ഒരു മെഗാ ബ്ലോക്കബ്സ്റ്റർ ആയേനെ...തെറി ഒക്കെ അങ്ങനെ ആയിരുന്നല്ലോ. ഇതു പക്ഷെ സാധാരണ പ്രേക്ഷകനിൽ നിന്നും വളരെ അകന്നു നിൽക്കുന്ന സിനിമ ആണ്....മലേഷ്യൻ തമിളൻമാർക് ചിലപ്പോ relate ചെയ്യാൻ പറ്റും..ബാക്കി ഉള്ളവർക്കു പറ്റും എന്ന് തോന്നുന്നില്ല. എന്ന് ഒരു ദുഖിതനായ രജനി ആരാധകൻ, PS:നേരുപ്പു ഡാ, നെരുങ്ങു ഡാ..എന്നൊക്കെ പറഞ്ഞു പ്രൊമോട്ട് ചെയ്തിട്ട്...ആദ്യത്തെ 15 മിനിറ്റ്'ൽ എല്ലാ നേരുപ്പും തീരും. പിന്നെ..
Crowd response okke kuzhappam illa...maximum claps and cheers okke undu...pakshe padam kazhittu aarum angu satisfied ayi thonniyilla...pinne rajni movie ayondu kuttam parayaanum pattilla...2-3 divasam kazhinjal ariyam etra pokum ennu