1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review 3 in 1 review.. Vismayam, Ann Maria Kalippilanu, Guppy.. By Vivek

Discussion in 'MTownHub' started by VivekNambalatt, Aug 7, 2016.

  1. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    രണ്ടു ദിവസം, മൂന്നു നല്ല സിനിമകൾ.
    'വിസ്മയം', 'ആൻ മരിയ കലിപ്പിലാണ്', 'ഗപ്പി'..
    ഏതു സിനിമക്ക് പോകണം എന്ന് സംശയിച്ച നിൽക്കുന്നവർ ഫേസ്ബുക് നെഗറ്റീവ് റിവ്യൂ വായിച്ചിട്ട് പോകാതിരിക്കരുത്. കാരണം ഓരോരുത്തർക്കും അവരവരുടെ വ്യൂ ഉണ്ട്. അവർക്കു ഇഷ്ടപെടാത്ത സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം. മൂന്നും കാണേണ്ട സിനിമകൾ ആണ്.
    'വിസ്മയം' ത്രില്ലെർ ഇനത്തിലും, 'ആൻ മരിയ കലിപ്പിലാണ്' കോമഡി ഇനത്തിലും, 'ഗപ്പി' ഡ്രാമ ഇനത്തിലും പെടുന്നു.

    'ഗപ്പി' എന്ന സിനിമയെ അതിന്റെ എല്ലാ അണിയറ പ്രവർത്തകരുടെയും കൂട്ടായ്മയുടെ വിജയം ആയി കാണുന്നു. ഓരോ സീനിലും മനസ്സിന് തൃപ്തി നല്കുന്ന സിനിമ. അഭിനയം, സംവിധാനം, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം തുടങ്ങിയ എല്ലാ മേഖലയിലും മികവ് പുലർത്തിയിട്ടുണ്ട്.
    അതിലെ അഭിനേതാക്കളുടെ കാര്യം പറയുകയാണെങ്കിൽ ആദ്യം പറയേണ്ടത് മാസ്റ്റർ ചേതൻ(മുന്നറിയിപ്പ്, 5 സുന്ദരികൾ) എന്ന ബാലതാരത്തിന്റെയും ടോവിനോയുടെയും മിന്നുന്ന പ്രകടനം തന്നെ ആണ്.
    അലൻസിയർ, ശ്രീനിവാസൻ, ദിലീഷ് പോത്തൻ, രോഹിണി, ബാലതാരങ്ങൾ അങ്ങനെ എല്ലാവരും നന്നായിരുന്നു. ഒരു ഘട്ടത്തിൽ നായക-പ്രതിനായക സങ്കൽപ്പങ്ങളെ മാറ്റി മറിച്ച ഒരു പ്രത്യേക മേക്കിങ്. ആരാണ് നായകൻ ആരാണ് വില്ലൻ എന്ന് സംശയിച്ചു നിൽക്കുമ്പോൾ രണ്ടുപേരും നായകന്മാരാണ് എന്ന് കാണിക്കുന്ന ക്ലൈമാക്സ്. രണ്ടാം പകുതിയിൽ കുറച്ചു നേരം ബോറടിച്ചത് ഒഴിച്ചാൽ എല്ലാവർക്കും കണ്ടിരിക്കാവുന്ന ഒരു സിനിമ.
    സിനിമ കഴിഞ്ഞപ്പോൾ കയ്യടി ഉണ്ടായിരുന്നു.

    7.5/10


    'ആൻ മരിയ കലിപ്പിലാണ്'
    കോമഡിക്ക് വേണ്ട പ്രാധാന്യം കൊടുത്ത്‌ ഒരു നല്ല സന്ദേശം തരുന്ന ഒരുപാടു നല്ല പ്രകടനങ്ങൾ ഉള്ള ഒരു സിനിമ. അഭിനയം ആരും മോശം ആക്കിയില്ല. സണ്ണി വെയ്‌നിന്റെ ഇതുവരെ കാണാത്ത കോമഡി-സീരിയസ് റോൾ.
    ദൈവതിരുമകൾ, സൈവം എന്നീ സിനിമകളിലൂടെ നമ്മളെ ഞെട്ടിച്ച ബാലതാരം സാറ അർജുൻ ഇതിലും നന്നായി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആണ് പോരായ്മ ആയി തോന്നിയുള്ളൂ. അജു വർഗീസ് ആണ് ജനപ്രിയ കൊമേഡിയൻ എന്ന് പിന്നെയും തെളിയിച്ചു. സിദ്ധിക്ക് ഇക്ക ഒരു റോൾ ചെയ്താൽ ഒരു സെന്റി സീൻ അത് നിർബന്ധാ. അത് അദ്ദേഹം പൊളിച്ചടക്കി കയ്യടി വാങ്ങിയിരിക്കും. നല്ല റോൾ അതിന്റെ പെർഫെക്ഷനോട് കൂടി ചെയ്തു. ഇതും കയ്യടിയോടെ ആണ് അവസാനിച്ചത്.
    'ആട് ഒരു ഭീകര ജീവിയാണ്' ചെയ്ത മിഥുൻ മാനുൽ തോമസ് കുറെ പഴികൾ ഏറ്റു വാങ്ങേണ്ടി വന്നതാണ്. അദ്ദേഹത്തിന്റെ മറുപടി ആണ് ആൻ മരിയയുടെ ഈ കലിപ്പ്. പ്രൊഡ്യൂസറുടെ ഫാമിലി ഫ്രണ്ടും മമ്മൂക്കയുടെ വിതരണ കമ്പനി ആയിട്ടും ദുൽഖർ എന്ന നടനെ ഉപയോഗിച്ചു എങ്കിലും അദ്ദേഹത്തിന്റെ താര മൂല്യം ചൂഷണം ചെയ്തിട്ട് പോസ്റ്റർ ഒട്ടിക്കുകയോ പ്രമോഷന് ഉപയോഗിക്കുകയോ ചെയ്യാത്തതു സിനിമയിൽ ഉള്ള ആത്മവിശ്വാസം ആയിരിക്കാം.

    6.5/10


    'വിസ്മയം'
    ലാലേട്ടന്റെ അടുത്ത് ഇറങ്ങിയ സിനിമകളിലെ റോൾ വച്ച് നോക്കിയാൽ അഭിനയ പ്രാധാന്യം ഉള്ള റോൾ. അത് നല്ല രീതിയിൽ തന്നെ ചെയ്തു. സിനിമയിലെ 4 കഥകളിൽ ഒന്ന് മാത്രം ആയി ചുരുങ്ങി പോയപ്പോൾ മികച്ചു നിന്നത് ലാലേട്ടന്റെ കഥ തന്നെ ആണ് എന്ന് പറയാം. ഒരു ഗംഭീര കഥ ഒന്നും തോന്നിയില്ലെങ്കിലും നാലിൽ മൂന്ന് കഥസന്ദർഭം ഒരുക്കിയതിലും തിരക്കഥാകൃത് വിജയിച്ചിട്ടുണ്ട്. കുറച്ചു പേരുടെ അഭിനയം ഒഴിച്ചാൽ ബാക്കി എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ചിലപ്പോൾ പോരായ തോന്നിയത് ഇത് തെലുങ്കു മൊഴിമാറ്റ ചിത്രം ആയത് കൊണ്ട് ആയിരിക്കാം.
    ഒരു ചെറിയ അഭിപ്രായം നേരത്തെ ഇട്ടിരുന്നെങ്കിലും അതിൽ പോരായ്മ മാത്രമേ കണ്ടുള്ളു എന്ന് തെറ്റിദ്ധരിക്കപ്പെട്ടത് കൊണ്ട് എനിക്ക് തോന്നിയ കുറച്ചു നല്ല അഭിപ്രായം കൂടി കൂട്ടി ചേർത്തു..

    6/10

    ഇതിൽ മൂന്നു സിനിമകളിലും ശ്രദ്ധിക്കപ്പെട്ട കാര്യം ഇതിലെ ബാലതാരങ്ങളുടെ പ്രകടനം ആണ്. മാസ്റ്റർ ചേതന് ബാലതാരം എന്ന പരിമിതി ഇല്ലാതെ മികച്ച നടനുള്ള അവാർഡ് കിട്ടട്ടെ.

    [​IMG]
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks good one :)
     
  3. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks Vivek....nice reviews...!!!
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thxxx macha
     
  5. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
    Thanks vivek
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx vivek...:Yes:
     

Share This Page