oozham : Good Revenge Drama ഒരു ശരാശരി കഥ... വളരെ മികച്ച രീതിയില്‍ ഫീല്‍ നിലനിറുത്തി എഴുതിയ തിരകഥ .. മികവുറ്റ അവതരണം ... അതാണ് ഈ ജീത്തു ചിത്രം അദ്ദേഹം എഴുതുന്ന തിരകഥയില്‍ എല്ലാം , ഒരു തിരകഥാകൃത്ത് എന്നതില്‍ ഉപരി ഒരു പ്രേക്ഷകന്‍ ആയി ചിന്തിക്കാറുണ്ട്.. അതായതു പല logic ഇല്ലായ്മകളേം തൊട്ടു അടുത്തുള്ള ഏതേലും സംഭാഷണങ്ങള്‍ വഴി കവര്‍ ചെയ്യുകയും.. മാത്രമല്ല... സിനിമ അവസാനികാറാകുമ്പം ഇനി എന്ത് എന്നൊരു സംശയം പ്രേക്ഷകന് കൊടുത്ത് ഒരു അപ്രതീക്ഷിത ട്വിസ്റ്റ് അല്ലെങ്കില്‍ സന്ദര്‍ഭം ഉണ്ടാക്കും ... ഒരു revenge സിനിമയ്ക്കു വേണ്ട ഒരു പ്രധാനപ്പെട്ട ഘടകം അതിലെ revenge ഇന്റെ പ്രസക്തിയാണ് ... അത് വളരെ ബംഗി ആയിട്ടാണ് ജീത്തു അവതരിപ്പിച്ചിരിക്കുന്നത് ... അവരുടെ കുടുമ്പവും ആ സ്നേഹവും ഒക്കെ വളരെ മികച്ച രീതിയില്‍ ഒരുക്കാന്‍ അദേഹത്തിന് ആയി ... അതുകൊണ്ട് തന്നെ നായകന്‍റെ revenge പ്രേക്ഷ്കരുടെം revenge ആയി മാറുന്നു ഫ്ലാഷ്ബാക്ക് to present സീന്‍ cuts ... കിടിലം അല്ല അതുക്കും മേലെ ആയിരുന്നു... ഒഴുകി ഒഴുകി ആണ് സീനുകള്‍ നീങ്ങിയത് .. ജീത്തുവിന്റെ അവതരണം ആണ് ഊഴത്തെ ഒരു നല്ല ചിത്രം ആക്കുന്നത്... പ്രകടനങ്ങള്‍ : പ്രിത്വി - സുര്യ എന്ന കഥാപാത്രം ഇവിടെ ഭദ്രം നീരജ് - ഒരു ജീത്തു ചിത്രത്തില്‍ ചെറിയ റോളില്‍ വന്നു മറ്റൊരു ചിത്രത്തില്‍ നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രം ... എന്നത്തേം പോലെ മികച്ച പ്രകടനവും ജയപ്രകാശ് , പശുപതി - രണ്ടു പേരും വില്ലന്മാരായി ജീവിച്ചു രസ്ന , ദിവ്യ , ബാലചന്ദ്രമേനോന്‍ , സീത , ഇര്‍ഷാദ് , കിഷോര്‍ അങ്ങനെ എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗി ആക്കി പോരായ്മ ഒന്നുമല്ല എങ്കിലും... ക്ലൈമാക്സ് അതെങ്ങനെ എന്ന് പിടികിട്ടാത്തവര്‍ക്ക് logical പ്രശ്നം ഉണ്ടായേക്കാം..കുറച്ചും കൂടി വെക്തത കൊണ്ട് വരാന്‍ ശ്രമിക്കാമായിരുന്നു verdict : 3.5 /5 കുടുമ്പത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു നല്ല ത്രില്ലെര്‍ വാല്‍കഷ്ണം : തിയേറ്ററിന്റെ വെളിയില്‍ കേട്ട സംഭാഷണം ആണ്... അളിയാ നിന്‍റെ rating എത്ര ? എന്‍റെ ___ വന്നു വന്നു പടം ഇഷ്ട്ടപ്പെട്ടോ ഇല്ലേ എന്ന് അല്ല.. rating വച്ചായി പടത്തെ അളക്കുന്നത്