Watched #Oppam #Oozham #Irumugan രാവിലെ ഒപ്പവും ഉച്ചക്ക് ഊഴവും വൈകുന്നേരം ഇരുമുഖനും കണ്ടു..... ഒപ്പം ------- ചിരിപ്പിച്ചും ചിന്തിപ്പിച്ചും സന്തോഷിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷകനെ 100 ശതമാനം തൃപ്തനാക്കുന്ന ഒരു സിനിമ. താൻ തന്നെയാണു കമ്പ്ലീറ്റ് ആക്ടർ അതിനൊന്നും ഒരിക്കലും ഒരു കോട്ടവും തട്ടില്ല എന്ന് ലാലേട്ടൻ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ട് വിമർശ്ശകരുടെ വാ അടപ്പിക്കുന്നു.... മോഹൻലാലിലെ അഭിനേതാവിനെ ഒരു മലയാള സിനിമയിലൂടെ തിരിച്ചു കൊണ്ടുവരാൻ അവസാനം അദ്ദേഹത്തിന്റെ ആത്മമിത്രം പ്രിയദർശ്ശൻ തന്നെ വേണ്ടി വന്നു. പ്രിയന്റെ സംവിധാന മികവൊന്നും പോയ്പ്പോവൂല്ല..... അവസാനത്തെ രണ്ടു മൂന്നു സിനിമകൾ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തെ എഴുതി തള്ളിയവരുടെ കരണക്കുറ്റിക്കുള്ള അടിയാണു ഒപ്പം. ലാലേട്ടന്റെ അസാമാന്യ അഭിനയവും പ്രിയന്റെ മാജിക്കൽ സംവിധാനവും ഏകാംഭരത്തിന്റെ മനോഹരമായ ചായാഗ്രഹണവും റോണിന്റെ മികച്ച പശ്ചാത്തല സംഗീതവും ഒത്തു ചേർന്നപ്പോൾ ഒപ്പം മികച്ച ഒരു അനുഭവമായി. അഭിനയിച്ച എല്ലാവരും തന്നെ നന്നായി.... മാമുക്കോയയുടേയും കണാരൻ ഹരീഷിന്റേയും ചെമ്പൻ വിനോദിന്റേയും കോമഡി നംബറുകൾ എല്ലാം തന്നെ തിയ്യേറ്ററിൽ വലിയ തോതിൽ ചിരി പടർത്തി. എല്ലാം തികഞ്ഞൊരു സിനിമ ഒന്നും അല്ലെങ്കിലും നന്നായി ആസ്വദിച്ചു കാണാം ഈ ലാൽ പ്രിയൻ മാജിക്... ഊഴം -------- സാധാരണക്കാരനായ പ്രേക്ഷകനു ദഹിക്കാൻ വലിയ പാടുള്ള സിനിമയാണു ഊഴം. ഹൈ ക്ലാസ് പ്രേക്ഷകനു നന്നായി ഇഷ്ടപ്പെടുകയും ചെയ്യും.... സിനിമയുടെ ഭൂരിഭാഗം സംഭാഷണങ്ങളും ഇംഗ്ലീഷിലും തമിഴിലും ആയത് സാധാരണക്കാരനു ഒരു കല്ലു കടിയാവും.... രണ്ടാം പകുതിയും ക്ലൈമാക്സും നന്നാക്കാമായിരുന്നു.... ജീത്തു ജോസഫിന്റെ മികച്ച സംവിധാനം അനിൽ ജോൺസന്റെ മികച്ച പശ്ചാത്തല സംഗീതം പ്രിത്വിരാജിന്റെ മികച്ച പ്രകടനം..... പിന്നെ എടുത്ത് പറയേണ്ടത് പ്രിത്വിയുടെ അനിയത്തിയായി അഭിനയിച്ച കുട്ടിയുടെ പ്രകടനവും ആണു. ഇതുപോലൊരു ഫെസ്റ്റിവൽ സീസണിൽ ഊഴം പ്രേക്ഷകർ എങ്ങനെ എടുക്കുമെന്നു കണ്ടറിയാം.... ഇരുമുഖൻ --------------- വിക്രമിന്റെ മികച്ച പ്രകടനം ഹാരിസ്സ് ജയരാജിന്റെ മികച്ച പശ്ചാത്തല സംഗീതം.... ശരാശരിയിൽ ഒതുങ്ങുന്ന ഒരു സിനിമ.... എന്നാൽ ഒട്ടും മോശമല്ലതാനും.... നയൻ താര നിത്യ മെനെൻ തമ്പി രാമയ്യ തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.... ഇനി കൊച്ചൗവ്വ പൗലൊ അയ്യപ്പ കൊയ്‌ലൊ പിന്നെ വെൽക്കം റ്റു സെന്റ്രൽ ജയിൽ അതു കഴിഞ്ഞ് ഒരു മുത്തശ്ശി ഗദ ഇതും കൂടെ ഇറങ്ങിയാൽ.... കണ്ടാൽ നോം കൃതാർത്തനായി..... എന്തായാലും ഈ ഓണം ലാലേട്ടനൊപ്പം.....