സൂപ്പര്‍ ഹിറ്റ് ചിത്രമായ മെമ്മറീസിനു ശേഷം പൃഥ്വിരാജും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണു ഊഴം. ജിത്തു ജോസഫ് തന്നെ തിരകഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയായി ദിവ്യ പിള്ള എന്ന പുതുമുഖവും മറ്റ് വേഷങ്ങളില്‍ നീരജ് മാധവ്, പശുപതി, ജയപ്രകാശ് എന്നിവരും അഭിനയിക്കുന്നു. ദൃശ്യത്തിനു ശേഷമെത്തിയ ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി പരാജയമായത് കൊണ്ടും പൃഥ്വിരാജിന്റെ അടുത്തിടെയിറങ്ങിയ സിനിമകള്‍ തരംഗമാവാത്തത് കൊണ്ടും ഒരു മെഗാഹിറ്റില്‍ കുറഞ്ഞ ഒന്നിലും ഇരുവരുടെയും പ്രേക്ഷകര്‍ തൃപ്തരാവുമായിരുന്നില്ല. ഊഴത്തിനു ആ പ്രേക്ഷക പ്രീതി നേടാന്‍ കഴിഞ്ഞോ എന്ന് പരിശോധിക്കാം. കഥ തമിഴ് നാട്ടിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്ന കൃഷ്ണമൂര്‍ത്തി ഒരു വലിയ മരുന്ന് കമ്പനി സമൂഹത്തില്‍ നടത്തുന്ന ചതി തെളിയിക്കാന്‍ ശ്രമിക്കുന്നു. മാരകമായ രോഗം പരത്തുന്ന വൈറസുകളെ കണ്ടെത്തി അത് ആളുകളിലേക്കെത്തിക്കുകയും ആ രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ അതിന്റെ വാക്സിന്‍ ഉത്പാദിപ്പിച്ച് വിറ്റ് കോടികളുണ്ടാക്കുകയും ആണു കമ്പനി ചെയ്യുന്നത്. ഇത് പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയില്‍ കൃഷ്ണ മൂര്‍ത്തിയെയും ഭാര്യയെയും മകളെയും കമ്പനിയുടെ ആളുകള്‍ കൊല്ലുന്നു. അവരോട് കൃഷ്ണമൂര്‍ത്തിയുടെ മകനായ സൂര്യ പ്രതികാരം ചെയ്യുന്നതാണ് ഊഴം. വിശകലനം സംഭവം പഴയ ബോംബ് കഥയാണെങ്കിലും അതില്‍ ഒരു നോണ്‍ ലീനിയര്‍ ടച്ച് കൊണ്ട് വന്ന് ഒരു വ്യത്യസ്ഥത കൈവരുത്തുന്നതില്‍ ജിത്തു ജോസഫ് വിജയിച്ചിട്ടുണ്ട്. ആദ്യ പകുതി നന്നായെങ്കിലും രണ്ടാം പകുതിയില്‍ പ്രതിഭാധനനായ ഒരു സംവിധായകന്റെ ധൂര്‍ത്ത് ധാരാളമായി കാണാം. അതു കൊണ്ട് തന്നെ ആദ്യമേ പറയട്ടെ ദൃശ്യം, മെമ്മറീസ് എന്നീ സിനിമകളെക്കാള്‍ താഴെ നില്ക്കുന്ന ഒരു സിനിമയാണ് ഊഴം. ദൃശ്യത്തേക്കാള്‍ നന്നാവുക അല്ലെങ്കില്‍ ദൃശ്യം പോലെയാവുക എന്ന വെല്ലുവിളി ഇനി കരിയറിന്റെ അവസാനം വരെ ജിത്തു ജോസഫ് നേരിടാന്‍ ഇരിക്കുന്ന ഒന്നാണ്. ദൃശ്യം പോലെയൊരു സിനിമ സ്ഫടികം പോലെ വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുന്നതാണ് അതു കൊണ്ട് തന്നെ അത് ചരിത്രവുമാണ്. ചരിത്രം പ്രഹസനമായി മാത്രമേ ആവര്‍ത്തിക്കാറുള്ളു എന്നത് കൊണ്ടാവണം വീണ്ടുമൊരു ദൃശ്യത്തിനു ജിത്തുജോസഫ് ശ്രമിക്കാത്തത്. എന്നിരുന്നാലും മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് കഥ പറയാന്‍ ശ്രമിക്കുന്നു എന്നത് തന്നെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. പൃഥ്വിരാജ് തിരഞ്ഞെടുക്കുന്ന സിനിമകള്‍ക്ക് എല്ലാം എന്തെങ്കിലുമൊരു പ്രത്യേകത കാണുമെന്ന ഒരു വിശ്വാസം ഇപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ട്. ഊഴത്തിന്റെ കാര്യത്തില്‍ അത് ശരിയാണെങ്കിലും ടോട്ടല്‍ സിനിമയില്‍ വല്ലാണ്ടൊരു അപൂര്‍ണ്ണത സാധാരണ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. ജിത്തു ജോസഫിനെ പോലൊരു സംവിധായകനില്‍ നിന്നുണ്ടാകേണ്ടിയിരുന്ന പെര്‍ഫക്ഷന്‍ ഊഴത്തിനില്ലാതെ പോയി. സാങ്കേതികമായി ശരാശരി നിലവാരത്തില്‍ നിന്നും ഉയര്‍ന്ന പ്രകടനമാണ് ചിത്രം കാഴ്ച്ച വെച്ചിരിക്കുന്നത്. അഭിനേതാക്കളില്‍ നായകനെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് ആര്‍ക്കും കാര്യമായ പെര്‍ഫോമന്‍സിന് വകുപ്പില്ല എന്നതാണ് സത്യം. തന്റെ അഭിനയം നന്നെന്നു പറയാന്‍ മറ്റുള്ളവരെ കൊണ്ടൊക്കെ മോശമായി അഭിനയിപ്പിക്കുന്നു എന്ന് പണ്ട് പഴി കേട്ട ദുല്കറിനിസം പൃഥ്വിരാജിനും പിടിപെട്ടോ എന്ന് ഈ സിനിമ കണ്ട് ആര്‍ക്കെങ്കിലും സംശയം തോന്നിയാലും വലിയ തെറ്റില്ല. ജിത്തു ജോസഫിന്റെ സിനിമയില്‍ ഒരു സസ്പെന്‍സ് ഒളിച്ചിരിക്കുന്നുണ്ടാവും അവസാന നിമിഷം അത് പുറത്തു വരും എന്നാണ് പൊതുവില്‍ വിശ്വാസം. എന്നാല്‍ ഊഴം ഒരു സസ്പെന്‍സ് സിനിമയല്ല. ഇതൊരു ത്രില്ലര്‍ സിനിമയാണ്. ആദ്യാവസാനം വരെ പ്രേക്ഷകര്‍ ത്രില്ലടിച്ചിരിക്കും എന്ന് വിചാരിച്ച് ഉണ്ടാക്കിയ സിനിമ. അതില്‍ 30 ശതമാനം മലയാളവും 30 ശതമാനം തമിഴും ബാക്കി 40 ശതമാനം ഇംഗ്ലീഷുമാണ് സംസാരിക്കുന്നത്. അമിത പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്താതെ പോയാല്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വട്ടം കണ്ടിരിക്കാന്‍ ഉള്ളതേ ഉള്ളു ഊഴം. പ്രേക്ഷക പ്രതികരണം പൂര്‍ണ്ണമായി സംതൃപ്തി ലഭിക്കാത്തതിന്റെ ഒരു അസംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടു. ബോക്സോഫീസ് സാധ്യത ലൈഫ് ഓഫ് ജോസൂട്ടീ എന്ന ഗുണ്ട് പടം വരെ 12 കോടി കളക്ട് ചെയ്തു എന്ന് പറയപ്പെടുന്ന ഈ നാട്ടില്‍ ഊഴം ഒരു ഫ്ലോപ്പ് സിനിമ ആവില്ല റേറ്റിംഗ് : 2.5 /5 അടിക്കുറിപ്പ്: മലയാള സിനിമ എന്ന ഇട്ടാവട്ടത്ത് നിന്ന് നാഷ്ണല്‍ സിനിമ എന്ന തലത്തിലേക്ക് തന്റെ സിനിമകളെ ഉയര്‍ത്താനുള്ള പൃഥ്വിയുടെ ആദ്യ പടിയായി ഈ സിനിമയെ കാണാം..! പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടികളാണല്ലോ..!!!
മലയാള സിനിമ എന്ന ഇട്ടാവട്ടത്ത് നിന്ന് നാഷ്ണല്‍ സിനിമ എന്ന തലത്തിലേക്ക് തന്റെ സിനിമകളെ ഉയര്‍ത്താനുള്ള പൃഥ്വിയുടെ ആദ്യ പടിയായി ഈ സിനിമയെ കാണാം..! Ezra,tiyaan to follow
Thanks.. Abinayam ardem moshamayi thonniyilla.. Sis nannayi cheythittund.. Balachandra Menon okke acting ulla role anu..
തന്റെ അഭിനയം നന്നെന്നു പറയാന്‍ മറ്റുള്ളവരെ കൊണ്ടൊക്കെ മോശമായി അഭിനയിപ്പിക്കുന്നു എന്ന് പണ്ട് പഴി കേട്ട ദുല്കറിനിസം പൃഥ്വിരാജിനും പിടിപെട്ടോ എന്ന് ഈ സിനിമ കണ്ട് ആര്‍ക്കെങ്കിലും സംശയം തോന്നിയാലും വലിയ തെറ്റില്ല. Ingane okke DQnu ethire aropanam undayirunno? Aadyamaayi aanu kelkunnath. Anyways, thanks for the review.
Jeethu movies I'll okke cgi okke katta bore aayanu kanikkarullathu.Ithilum athinu mattamilla ennanu rvws vayichittu manassilakunne.Anyway thanks NS