Oppam - The Legend Is Back ആദ്യമേ ചിത്രത്തിന്റെ പേരിനൊരു കയ്യടി... ഈ ചിത്രത്തിന് ഇതിലും മികച്ചൊരു പേര് ചിന്തിക്കാന്‍ പാടാണ് ... ഒരുപാട് ചിത്രങ്ങളില്‍ നമ്മളെ പൊട്ടിച്ചിരിപ്പിച്ച , നൊമ്പരപ്പെടുത്തിയ , അത്ഭുതപ്പെടുത്തിയ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനയമായ പ്രിയപ്പെട്ട പ്രിയന്റെ അവസാന രണ്ടു പടങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ ആകാം... ഈ ചിത്രം announce ചെയ്ത അന്ന് തൊട്ടേ പല സ്ഥലത്തും പുച്ഛം നിറഞ്ഞ കമന്റ്റുകള്‍ കണ്ടിരുന്നു... അവര്‍ക്കെല്ലാം ഉള്ള അദ്ദേഹത്തിന്റെ മറുപടി ആണ് ' ഒപ്പം ' .. വെത്യസ്തമായ ഒരു പ്ലോട്ട് ,ലോജിക്കുകള്‍ക്കും കുറച്ചൊക്കെ പ്രാധാന്യം നല്‍കിയ നല്ല തിരകഥ , മികവുറ്റ പശ്ചാത്തലം , ചായാഗ്രഹണം ...എല്ലാത്തിലും മേലെ പ്രിയന്റെ കയ്യൊപ്പ് ....സ്ഥിരം പ്രിയന്‍ പടങ്ങളില്‍ നിന്നും ഒപ്പത്തെ വെത്യസ്ത്മാക്കുന്നത് അതിന്റെ genre ഇല്‍ മാത്രമാണ് .. ബാക്കി എല്ലാ മേഖലയിലും പ്രിയന്റെ കയ്യൊപ്പ് പതിഞ്ഞ നൂറു ശതമാനവും ഒരു പ്രിയന്‍ ചിത്രം തന്നെ ആണ് ഒപ്പം വളരെ മെല്ലെ തുടങ്ങി പതുക്കെ പതുക്കെ സ്പീഡ് കൂടി.. ഒരു മികച്ച ഇന്റെര്‍വല്‍ പഞ്ച് .. അത് കഴിഞ്ഞു ... 'ഒപ്പം ' തന്നെ പിന്തുടരുന്ന കുറ്റവാളിയെ എങ്ങനെ കണ്ടുപിടിക്കും എന്ന ആകാംഷ... ഒരു നല്ല ക്ലൈമാക്സ് ..അതാണ് ' ഒപ്പം ' ഒരു പക്കാ ഫാമിലി മൂഡില്‍ തുടങ്ങി ത്രില്ലിംഗ് സ്വഭാവത്തിലേക്കു പടം മാറുമ്പോഴും.. പ്രിയന്റെ ട്രേഡ് മാര്‍ക്ക് ആയ കോമഡിയും അദ്ദേഹം മറന്നില്ല... ഇന്റെര്‍വല്‍ കഴിഞ്ഞു കുറച്ചു സമയം ഒരു കിടിലം കോമഡി സീനും ഉണ്ട് പ്രകടനങ്ങള്‍ : മോഹന്‍ലാല്‍ - അന്ധനായി അദ്ദേഹം ജീവിക്കുക ആയിരുന്നു ... കണ്ണാടി വക്കാതെ കൃഷ്ണമണി മേലോട്ട് ഒന്നും ആക്കാതെ ഇത്രേം സ്വാഭാവികതയില്‍ അഭിനയിക്കാന്‍... indeed he is a complete actor ... മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലാകും ഒപ്പത്തിലെ ജയരാമൻ .. ഒപ്പത്തിന്റെ ക്യാമറക്ക് മുന്നിലെ പ്രധാന ശക്തി ആ പ്രകടനം തന്നെ സമുദ്രകനി - തികച്ചും ശക്തമായ കഥാപാത്രം .. വളരെ ഭംഗി ആക്കി നെടുമുടി , അനുശ്രീ , വിമല , മീനാക്ഷി , ബാലാജി , ചെമ്പന്‍ , രെഞ്ചി , മീനാക്ഷി , മാമ്മൂക്കോയ , ഹാരീഷ് ഉള്ള്പ്പെടെ എല്ലാവരും നല്ല പ്രകടനം ആയിരുന്നു പ്രിയദര്‍ശന്‍ പടത്തില്‍ , ലാലേട്ടന്‍ പാടുമ്പം ശ്രീയേട്ടന്റെ ശബ്ദം തികച്ചും സന്തോഷം ഉണ്ടാക്കിയ നിമിഷങ്ങള്‍ ആയിരുന്നു ... മുകേഷിനെ ശരിക്കും മിസ്സ് ചെയ്തു പോരായ്മ... വിമല രാമന്‍ ചെയ്ത കഥാപാത്രം costumes, hair dressing കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു ... ഒരു പാട്ടിലെ ആ കഥാപാത്രത്തിന്റെ അമിത സ്വാതന്ത്ര്യവും കല്ലുകടി തോന്നി verdict : 4 / 5 കുടുമ്പസമേതം തിയേറ്ററില്‍ പോയി ആസ്വദിക്കാവുന്ന ഒരു നല്ല ത്രില്ലെര്‍ വാല്‍കഷ്ണം : കുറച്ചു കാലങ്ങള്‍ക്ക് ശേഷം .. ഒരേ ദിവസം സംതൃപ്തി നല്‍കിയ രണ്ടു ചിത്രങ്ങള്‍ അതില്‍ ഒന്ന് ഒരുപാട് 'പ്രിയ'പ്പെട്ട സംവിധായകന്റെ...ഓണം ജംഗ ജഗ ജഗാ.
Thnx Macha.,,, മോഹന്‍ലാല്‍ - അന്ധനായി അദ്ദേഹം ജീവിക്കുക ആയിരുന്നു ... കണ്ണാടി വക്കാതെ കൃഷ്ണമണി മേലോട്ട് ഒന്നും ആക്കാതെ ഇത്രേം സ്വാഭാവികതയില്‍ അഭിനയിക്കാന്‍... indeed he is a complete actor .. Lalettan