1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review വെൽക്കം ടു സെൻട്രൽ ജയിൽ : പാളിപ്പോയ ജനപ്രിയൻ ഫോർമുല.

Discussion in 'MTownHub' started by Rohith LLB, Sep 11, 2016.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    വെൽക്കം ടു സെൻട്രൽ ജയിൽ : പാളിപ്പോയ ജനപ്രിയൻ ഫോർമുല.
    ================================================
    ഓണക്കാലത്ത് കുറച്ച് ചിരിക്കാനും ആസ്വദിക്കാനുമാണ് പൊതുവെ ദിലീപ് സിനിമകൾ തിരഞ്ഞെടുക്കാറ് . പക്ഷെ ദിലീപ് എല്ലായ്പ്പോഴും ആ പ്രതീക്ഷ നിറവേറ്റിക്കൊള്ളണം എന്നില്ല. വെൽക്കം ട്ടു സെൻട്രൽ ജയിലിനെക്കുറിച്ച് പറയുകയാണെങ്കിൽ എവിടെയൊക്കെയോ ചിരിപ്പിച്ചിട്ട് എന്തൊക്കെയോ കാണിച്ചത് പോലെയായി.

    ഉണ്ണിക്കുട്ടൻ ആണ് സിനിമയിലെ നായകൻ (ദിലീപ്) .ജയിലിൽ ജനിച്ചു വീണ അയാൾ വളരുമ്പോൾ അനാഥനാകുന്നു. അച്ഛനും അമ്മയും ജയിലിലായിരിക്കുമ്പോൾ ജയിലിൽ വെച്ച് ഭൂജാതനായതിനാൽ ഉണ്ണിക്കുട്ടൻ ഓരോ കേസ് ഉണ്ടാക്കി വീണ്ടും ജയിലിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നു. ഇങ്ങനെ ജയിലിൽ ക്യാംപസ് ജീവിതം പോലെ ഒരു അടിപൊളി ജീവിതം നയിക്കുന്ന ഉണ്ണിക്കുട്ടൻ ഒരു ശിക്ഷണ കാലാവധി കഴിഞ്ഞ ഇടവേളയിൽ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുന്നതും അവളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതുമൊക്കെയാണ് പ്രധാന കഥ.

    കോമഡി സിനിമയായതിനാൽ യുക്തി ഇവിടെ പരാമർശിക്കുന്നില്ല. ജയിലിൽ ഉള്ള നർമ്മ സംഭാഷണങ്ങൾ ആണ് സിനിമയിൽ അധികവും ചിരി പടർത്തുന്നത് . അതിൽ കുറെയൊക്കെ അശ്ലീലം കടന്നുവരുന്നുണ്ട് .പക്ഷെ അത് കാര്യമായി എടുക്കേണ്ട കാര്യം ഇല്ല . അശ്ലീല തമാശകൾ മിക്കവയും നമ്മൾ ചിന്തിച്ചു ചിരിക്കുന്നവയാണ് (ചിന്ത മാറ്റിയാൽ മതി) പക്ഷെ അച്ഛനെയും അമ്മയെയും വെച്ചുള്ള തമാശകൾ വളരെ അരോചകമാണ്. അമ്മയെ തല്ലിക്കൊന്നെന്നും അച്ഛൻ ചെറിയമ്മയെ കെട്ടിയെന്നുമൊക്കെ പറഞ്ഞു ചിരിക്കുന്നത് അത്ര നല്ല കാര്യമായി ഞാൻ കരുതുന്നില്ല ..
    *****പ്രധാന ഗുണങ്ങൾ ..****
    # ദിലീപിൻറെ കോമഡി നമ്പറുകൾ ...കൂടെ ഹരീഷ് എന്ന നല്ല ഹാസ്യനടനും
    # ബാക് ഗ്രൗണ്ട് മ്യൂസിക്ക്
    ****ദോഷങ്ങൾ ******
    # യാതൊരു പുതുമകളും ഇല്ലാത്ത കഥ
    # അലോസരപെടുത്തുന്ന കോമഡികൾ
    # ക്ലൈമാക്സ് .
    ******അവസാന വാക്ക് *************
    ഈ സിനിമയ്ക്ക് ഓണക്കാലത്ത് വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിയും എന്ന് തോന്നുന്നില്ല. 2 വർഷം മുൻപത്തെ ഓണം റിലീസ് ആയ ശൃംഗാര വേലൻ എന്ന സിനിമയുടെ അത്ര പോലും നിലവാരം ഇല്ലാത്ത സിനിമ. പക്ഷെ ഒരു വർഷം മുൻപേ ഇറങ്ങിയ വില്ലാളിവീരനേക്കാൾ കൊള്ളാം ... ഇത്രയൊക്കെയേ ലളിതമായി എനിക്ക് പറയാൻ കഴിയൂ :D
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx megastar RKP
     
  3. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Thanks brotha..

    അമ്മയെ തല്ലിക്കൊന്നെന്നും അച്ഛൻ ചെറിയമ്മയെ കെട്ടിയെന്നുമൊക്കെ പറഞ്ഞു ചിരിക്കുന്നത് അത്ര നല്ല കാര്യമായി ഞാൻ കരുതുന്നില്ല ..

    Valare shariyaanu. Itharam ooLatharangal engane aanu ezhuthi cherkunne enn palapozhum thonniyittund. Sringaravelanile baburaj character pole pala cinemakalil kaanaam ithu pole serious vishayangal valara laghavathode eduth thamasha aakunnath. Irresponsible idiots.
     
    Don Mathew and Mark Twain like this.
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks....
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks good one.
     
  6. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks Rohith...
     

Share This Page