1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review pulimurugan - festival for fans , The hunt begins

Discussion in 'MTownHub' started by sheru, Oct 7, 2016.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    pulimurugan - festival for fans , The hunt begins


    വളരെ ചുരുങ്ങിയ കാലത്തില്‍ കഴിവ് തെളിയിച്ച വൈശാഖ് എന്ന സംവിധായകന്റെ രണ്ടു വര്‍ഷത്തോളം ഉള്ള അധ്വാനം ..അതാണ്‌ സിനിമയില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ ഉള്ള പ്രധാന കാരണം

    വൈശാഖ് സിനിമകളില്‍ രണ്ടു- മൂന്നു സിനിമകള്‍ ഒഴികെ ബാക്കി ഉള്ള സിനിമകള്‍ തിരകഥാപരമായി സംതൃപ്ത്തി തന്നവ ആയിരുന്നില്ല.. എന്നാല്‍ എല്ലാ പടങ്ങളുടെം അവതരണം മികച്ചവ ആയിരുന്നു ... ഇവിടെ ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന തിരകഥയെ വൈശാക് തന്‍റേതായ ശൈലിയില്‍ മികവുറ്റൊരു ദ്രിശ്യഅനുഭവം ആക്കുന്നു..

    സ്ഥിരം ഉദയ സിബി ഫോര്‍മുലയെ കാടിന്റെ പശ്ചാത്തലത്തില്‍ ദ്രിശ്യഭംഗിയില്‍ ..ക്യാമറക്ക് മുന്നില്‍ മികച്ച പ്രകടനവും ആയി മോഹന്‍ലാലും ...പിന്നില്‍ മികവുറ്റ പ്രകടനമായി സംവിധായകന്‍ വൈശാഖും..അതാണ്‌ പുലിമുരുഗന്‍

    സിനിമയുടെ തുടക്കം മുരുഗന്‍ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം ... കടുവയോടു revenge എടുക്കാന്‍ പോകുന്ന സീന്‍ ഉണ്ട്... ആ കുട്ടിയെ വച്ചു രോമാഞ്ചവും ..മാസ്സും ക്രിയേറ്റ് ചെയ്യുക എന്നത് ചില്ലറ കാര്യം അല്ല... ആ ഒറ്റ സീന്‍ മതി .. മാസ്സ് ക്രിയേറ്റ് ചെയ്യാന്‍ ഉള്ള സംവിധായകന്റെ മികവു മനസിലാക്കാന്‍

    ശരാശരിയില്‍ നില്‍ക്കുന്ന തിരകഥ ... വളരെ ഭംഗിയുള്ള ചായാഗ്രഹണം ... സിനിമയ്ക്കു ആവേശവും രോമാഞ്ചവും എല്ലാം പകര്‍ന്ന മികവുറ്റ പശ്ചാത്തലം ...കൃത്യമായ എഡിറ്റിംഗ് ... എല്ലാത്തിനും ഉപരി വൈശാഖ് എന്നാ സംവിധായകന്റെ കയ്യൊപ്പ്

    പുലിമുരുഗന്‍ അന്നൌന്‍സ് ചെയ്ത അന്ന് തൊട്ടേ കേള്‍ക്കുന്ന പേര് ആണ് ...പീറ്റര്‍ ഹെയ്ന്‍ ... ആ പേര് മലയാള സിനിമയ്ക്കു എന്നും ഓര്‍ത്തിരിക്കാന്‍ തക്കതായ action സീനുകള്‍ ഈ സിനിമയില്‍ ഉണ്ട്.. പ്രതേകിച്ചു ക്ലൈമാക്സ്സില്‍ ... അടി കൊണ്ട് കൊടുക്കാന്‍ പറ്റിയ ഒരു നടനെ കൂടി കിട്ടിയപ്പോള്‍ ശരിക്കും ഭംഗി ആക്കി action സീനുകള്‍
    എടുത്തു പറയേണ്ട ഒരു കാര്യം..പുലിയുടെ orginality ... ഗ്രാഫിക്സ് മലയാള സിനിമയുടെ പരിമിതമായ budjet ഇല്‍ എന്നും ഗ്രാഫിക്സ് ഒരു പോരായ്മ ആകാറുണ്ട്... ഇവിടെ കളര്‍ ടോണ്‍ മാറ്റിയും...മരങ്ങള്‍ക്കിടയിലും മാറ്റും സ്ഥലങ്ങള്‍ വച്ചും..വളരെ നന്നായി പുലിയെ അവതരിപ്പിച്ചിട്ടുണ്ട്

    പ്രകടനങ്ങള്‍ :
    മോഹന്‍ലാല്‍ - ക്യാമറക്ക് മുന്നില്ലെ നട്ടെല്ല് ഇദ്ദേഹം ആണ്... ഇവിടെ സേതുവോ രമേശനോ പോലുള്ള വൈകാരികമായ പ്രകടനം അല്ല..മറിച്ചു കാടിന്റെ പുത്രനായ മുരുഗന്റെ action -oriented പെര്‍ഫോര്‍മന്‍സ് ആണ് ..ഈ പ്രായത്തിലും ഇത്തരത്തില്‍ ഒരു റോള്‍ ചെയ്യാന്‍ ഇദ്ദേഹം കാണിച്ച ധൈര്യം അസാധ്യം ആണ് ..സിനിമ ഇറങ്ങുന്നതിനു മുന്നേ സംവിധായകന്‍ പറഞ്ഞ പല കാര്യങ്ങളിലും കാര്യമായ കാര്യം ഉണ്ട് എന്ന് സിനിമ തെളിയിച്ചു
    വിനു മോഹന്‍ - സമീപകാലത്തെ ട്രോളുകളിലെ നിറസാനിധ്യം .. നിഷ്കളങ്കമായ കഥപാത്രം ഇവിടെ ഭദ്രം
    ലാല്‍ ,കമാലിനി , ജഗപതി ,ഗോപകുമാര്‍ , ബാല , സുരാജ് , നോബി , ദേശ്പ്പാണ്ടേ , സിദ്ദിക് ..അങ്ങനെ എല്ലാവരും തങ്ങളുടെ ഭാഗം ഭംഗി ആക്കി


    പോരായ്മ തോന്നിയത്...ഒരു മാസ്സ് സിനിമയില്‍ കോമഡിക്ക് വേണ്ടി കോമഡികള്‍ ഇടേണ്ടത് ഇല്ലായിരുന്നു .. പലപ്പോഴും അവയെല്ലാം നല്ല ചളികളും ആയി തോന്നി..നമിതയുടെ കഥപാത്രവും അനാവശ്യമായി തോന്നി


    verdict - മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു മികച്ച അനുഭവം ആകും ഈ വൈശാക് ചിത്രം ....
    ദ്രിശ്യ ഭംഗിയും അവതരണപ്പെരുമ കൊണ്ടും തീര്‍ച്ചയായും നിരാശയാക്കില്ല പുലിമുരുഗന്‍

    വാല്‍കഷ്ണം : പ്രിയപ്പെട്ട ഫാന്‍സ്‌ സുഹുര്‍ത്തുക്കളെ... മലയാള സിനിമയുടെ അഭിമാനമായ രണ്ടു താരങ്ങള്‍ നായകന്‍ ആകുന്ന രണ്ടു പടങ്ങള്‍ ഒരേ ദിവസം ഇറങ്ങുന്നു.. സ്ഥിരം തമ്മില്‍ തല്ലു മറന്നു ഒറ്റക്കെട്ടായി രണ്ടു പടത്തേം വിജയിപ്പിക്കാന്‍ ശ്രമിക്കു ... നന്ദി നമസ്ക്കാരം


    read more reviews at
    https://www.facebook.com/malayalamfilmreviews/
     
    Last edited: Oct 7, 2016
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha !:clap:
     
  3. Hari Anna

    Hari Anna Established

    Joined:
    Dec 5, 2015
    Messages:
    726
    Likes Received:
    223
    Liked:
    454
    Trophy Points:
    28
    Thanks macha
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks macha..
     
  5. unnikuttan

    unnikuttan Fresh Face

    Joined:
    Dec 14, 2015
    Messages:
    198
    Likes Received:
    49
    Liked:
    24
    Trophy Points:
    1
    Thanks my dear....
     
  6. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
  7. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
  8. Tintu Mon

    Tintu Mon Debutant

    Joined:
    May 12, 2016
    Messages:
    39
    Likes Received:
    13
    Liked:
    16
    Trophy Points:
    1
    Thanks Sheru..another good review
     
  9. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    welcome frnds :)
     
  10. Karmah

    Karmah Fresh Face

    Joined:
    Dec 4, 2015
    Messages:
    150
    Likes Received:
    62
    Liked:
    66
    Trophy Points:
    3

Share This Page