തീയേറ്റർ - എറണാകുളം കവിത ഷോ - 8 a m ഫാൻസ് ഷോ സ്റ്റാറ്റസ് - ഹൗസ്‌ഫുൾ അങ്ങനെ മലയാളത്തിന്റെ സ്വന്തം താരചക്രവർത്തിയെ കാണാൻ ആയുള്ള കാത്തിരിപ്പിന് വിരാമം വന്നിരിക്കുന്നു. കാടിറങ്ങി പ്രേക്ഷകർക്ക് മുന്നിൽ മുരുഗൻ അവതരിച്ചപ്പോൾ കാത്തിരുന്ന് കിട്ടിയ സൗഭാഗ്യത്തിന് മധുരം ഇരട്ടി ആയി കാടിന്റെ കഥ പറയുന്ന ഒരു ചിത്രം ആണ് പുലിമുരുഗൻ. കാട്ടിൽ ജീവിക്കുന്ന മൃഗങ്ങളും ഒപ്പം താമസിക്കുന്ന മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെയും , സ്നേഹത്തിന്റെയും, ശത്രുതയുടെയും എല്ലാം ആഴം ആണ് പുലിമുരുഗൻ എന്ന ചിത്രം നിങ്ങളോടു പറയുന്നത്. മുരുഗൻ എന്ന സാധരണകാരൻ എങ്ങനെ പുലിമുരുഗൻ ആകുന്നു എന്നതും, അതിനു ശേഷം ഉണ്ടാകുന്ന സംഭവ വികാസങ്ങളും എല്ലാം ഒത്തു ചേർത് , ഒരു മികച്ച ആഘോഷ ചിത്രം ആണ് പുലിമുരുഗൻ. പ്രകടനങ്ങൾ ലാലേട്ടൻ - ഇന്ത്യയിലെ മികച്ച നടന്റെ അഭിനയ പ്രകടനം വിലയിരുത്താൻ ഞാൻ വളർന്നിട്ടില്ല. എന്നാൽ പുലിമുരുഗൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ ഇന്ന് സിനിമാലോകത്തു ഈ മനുഷ്യന് മറ്റൊരു പകരക്കാരൻ ഇല്ല എന്ന് നിസംശയം പറയാം. ആക്ഷൻ രംഗങ്ങളിൽ ഈ മനുഷ്യന്റെ മെയ്‌വഴക്കവും പ്രകടന ചാരുതയും സ്വായത്തം ആകാൻ ഇന്നത്തെ കാലത്തേ യുവകോമളന്മാർക്ക് പതിറ്റാണ്ടുകൾ നീണ്ട തപസ്സു കൊണ്ട് പോലും പറ്റുമോ എന്നത് സംശയം ആണ്. മീശ പിരിച്ചു, മുണ്ടു മടക്കി കുത്തി ലാലേട്ടൻ കളത്തിൽ ഇറങ്ങിയാൽ എതിർത്തു ഒന്ന് മത്സരിക്കാൻ പോലും യോഗ്യത ഉള്ള ആണൊരുത്തൻ ഇനിയും കേരളത്തിൽ ജന്മം എടുത്തിട്ടില്ല എന്ന് പുലിമുരുഗൻ അടിവര ഇട്ടു ഉറപ്പിക്കുന്നു. ഈ മുരുഗഅവതരത്തിനു മുന്നിൽ ബോക്സ് ഓഫീസ് തല കുനിക്കുമ്പോൾ, ഒപ്പത്തിനൊപ്പം, ആരാധാലക്ഷ്ങ്ങളിൽ ഒരുവൻ ആയി ഞാനും പ്രണാമം അർപിക്കുന്നു. ലാലെട്ടാ...നിങ്ങൾ ഒരു സംഭവട്ടോ.... ബാക്കി എല്ലാവരും അവരവരുടെ ഉത്തരവാദിത്തം ഭംഗി ആയി നിറവേറ്റി. ലാലേട്ടന്റെ ഭാര്യ ആയി കമാലിനി മുഖർജിയുടെ പ്രകടനം മികച്ചു നിന്നു. ഇവർ മികച്ച ഒരു ജോഡി തന്നെ ആണ്. ലാൽ, സിദ്ധിഖ്, ജഗത്പതി ബാബു, ബാല, വിനു മോഹൻ, അങ്ങനെ എല്ലാവരും തങ്ങളിൽ അർപ്പിച്ച ജോലികൾ ഭംഗിയാകി. പോസിറ്റീവ്സ് പ്രൊഡ്യൂസർ - ഈ സിനിമ ചെയ്യുന്നു എന്ന തീരുമാനം ധൈര്യപൂർവം എടുത്ത നിങ്ങൾ തന്നേ ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യം. ഡയറക്ടർ - ഈ കപ്പലിന്റെ അമരക്കാരൻ ഇദ്ദേഹം തന്നെ, ഇദ്ദേഹം തന്നെ, ഇദ്ദേഹം തന്നെ... നിങ്ങള്ക്ക് എന്റെ വിനീതം ആയ കൂപ്പു കൈ. ക്യാമറ , സംഗീതം, സ്റ്റണ്ട് കൊറിയോഗ്രഫി - ഇവയെല്ലാം മലയാള സിനിമയിൽ മുൻപ് കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത,അനുഭവം പ്രേക്ഷകന് പകർന്നു നൽകുന്നു. പ്രതിഭയുടെ കൈയൊപ്പുകൾ തെളിനീര് പോലെ വ്യക്തം. ഗ്രാഫിക്സ് - മലയാളികൾക്ക് ഇത് പുത്തൻ കാലത്തേ പുതു പുത്തൻ അനുഭവം. നെഗറ്റീവ്സ് എനിക്ക് അങ്ങനെ എടുത്തു പറയാൻ ആയി പ്രത്ത്യേകിച്ചു ഒന്നും തന്നെ തോന്നിയില്ല. ഒരു മോഹൻലാൽ മാസ്സ് സിനിമയിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചതു എനിക്ക് ലഭിച്ചു. പിന്നെ മാസ്സ് സിനിമ കണ്ടാൽ അതിൽ രണ്ടു കുറ്റം കണ്ടു പിടിച്ചില്ലേൽ ബുദ്ധിജീവി ആയി മലയാളിസമൂഹം അംഗീകരിക്കാത്ത കൊണ്ട് ഞാനും പറയാം രണ്ടെണ്ണം. എഡിറ്റിംഗ് കുറച്ചു കൂടെ മികച്ചത് ആകാമായിരുന്നു, അത് പോലെ തന്നെ ചില അനാവശ്യ കഥാപത്രങ്ങളേം, അനവസരത്തിൽ ഉള്ള ചില ഹാസ്യ സീനുകളും വെട്ടി ചുരുകാമായിരുന്നു. റേറ്റിംഗ് - 4/5 കലി എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഈ നിരൂപണം ഞാൻ എഴുതുമ്പോൾ തന്നെ തകർന്നിട്ടുണ്ടാകണം. കൂടാതെ ദൃശ്യം, ഒപ്പം തുടങ്ങിയ ചിത്രങ്ങൾ കരുതി ഇരിക്കുക. പുലി നിങ്ങളെ കടിച്ചു കീറാൻ വരുന്നുണ്ട്.