പുലിമുരുഗൻ : ആനക്കാട്ടിൽ ചാക്കോച്ചിയുടെ റിവ്യൂ മലയാളത്തിന്റെ ലാലേട്ടന്റെ മെഗാ മെഗാ മജ് ബഡ്ജറ്റ് സിനിമ പുലിമുരുഗൻ. ആരാധകർ ആവേശത്തോടെ മാസങ്ങളായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം. വൈശാഖ്-ഉദയകൃഷ്ണ സിനിമ ആയതു കൊണ്ട് ലോജിക് ഒക്കെ വീട്ടിൽ വെച്ച് ഒരു പക്കാ മാസ്സ് പടം കാണാൻ തന്നെ ആണ് പോയത്. നിരാശപ്പെടുത്തിയില്ല എന്ന് തന്നെ പറയാം. ഒരു മസാല മാസ്സ് പടത്തിൽ വേണ്ട എല്ലാ ചേരുവകളും കൃത്യമായി ചേർത്തിട്ടുണ്ട് വൈശാഖ്. അവിടിവിടെ കൊറേ കല്ല് കടികൾ ഉണ്ടെങ്കിലും സിനിമ ഹാളിൽ പോയി ആർപ്പു വിളിച്ചു കാണാൻ പറ്റിയ ഒരു ചിത്രം. സത്യം പറയാമല്ലോ...കാണുന്നതിന് മുൻപ് നല്ല പേടി ഉണ്ടായിരുന്നു...നല്ല ബോർ ആകാൻ വളരെ അധികം സാധ്യത ഉണ്ടായിരുന്നു എന്നത് കൊണ്ട് തന്നെ. എന്നാൽ സിനിമ തുടങ്ങി പതിനഞ് മിനിറ്റ് കഴിന്നപ്പോൾ ആ പേടി മാറി. പിന്നെ..പുലിമുരുഗൻ എന്ന പേരു വെച്ച് പുലി സിനിമയിലെ ഇല്ലെങ്കിൽ പണി പാളുമായിരുന്നു ..എന്നാൽ അങ്ങനെ അല്ല..ലാലേട്ടൻ കഴിഞ്ഞാൽ പുലി തന്നെ ആണ് മെയിൻ. സിനിമയിലെ പ്രതിനായകനും പുലി തന്നെ ആണ്. ആദ്യത്തെ പതിനഞ്ച് മിനിറ്റ്: മാസ്സ് എന്ന് പറഞ്ഞാൽ പോരാ....വേറെ ലെവൽ മാസ്സ്. മോഹൻലാലിൻറെ കുട്ടിക്കാലം അഭിനയിച്ച ആ കൊച്ചു പയ്യൻ....അപാര പ്രകടനം ആയിരുന്നു. ടൈറ്റിൽ കാർഡ് എഴുതുന്നത് വരെ ഉള്ള രംഗങ്ങൾ എല്ലാം ഉഗ്രൻ,,,അത്യുഗ്രൻ ആയിരുന്നു. അടുത്ത കാലത് കണ്ട ഏറ്റവും രോമാഞ്ചം ഉണ്ടാക്കുന്ന രംഗങ്ങൾ. അവിടെ തന്നെ വൈശാഖ് വിജയിച്ചു. ഗോപി സുന്ദർ'ന്റെ പശ്ചാത്തല സംഗീതം പൊളിച്ചു. ഈ ലെവലിൽ പടം മുഴുവൻ പോയിരുന്നെങ്കിൽ...എന്നാശിച്ചു പോയി. കഥയിൽ കാര്യമായി ഒന്നും തന്നെ ഇല്ല...പക്ഷെ അത് ഒരു വലിയ കുറവായി കാണുന്നില്ല...ഈ സിനിമ ഉദ്ദേശിക്കുന്നതും അതല്ല. ആദ്യത്തെ പകുതി എനിക്ക് നല്ലോണം ഇഷ്ടമായി. നമിതയുടെ രംഗങ്ങൾ ആവശ്യം ഉണ്ടായിരുന്നോ എന്ന ഒരു ചോദ്യം ഉണ്ട്. വെറുതെ തമാശ കുത്തിക്കെറ്റാൻ വേണ്ടി മാത്രം കൊറേ രംഗങ്ങൾ ഉണ്ടായിരുന്നു. രണ്ടാമത്തെ പകുതിയിലും ഇതേ രംഗങ്ങൾ വീണ്ടും കൊണ്ട് വന്ന വെറുപ്പിച്ചു കളഞ്ഞു. കമാലിനിയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. പക്ഷെ ചിലപ്പോഴൊക്കെ ആ കഥാപാത്രം ഒൺ -സൈഡഡ് ആയി പോയോ എന്നൊരു സംശയം...ലാലേട്ടൻ കള്ളുകുടിക്കുന്നതിനും നമിതയെ നോക്കുന്നതിനും അടി ഉണ്ടാക്കി ദേഷ്യപ്പെടുക മാത്രം ആണ് പടം മുഴുവൻ ചെയ്യുന്നത്,,,,പിന്നെ സ്നേഹം ആകും. പക്ഷെ കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ തക്കതായ നല്ല രംഗങ്ങക്കും ഉണ്ട്. ലാലേട്ടൻ-ലാൽ രംഗങ്ങൾ നന്നായിരുന്നു. ഒരു വിധം തമാശകൾ ഒക്കെ ചിരിപ്പിച്ചു, സുരാജ് പഴയ പോലെ വെറുപ്പിച്ചു. ആ വൈക്കോലിൽ മൂടി കൊണ്ട് പോകുന്ന രംഗം ഒക്കെ എന്തിനായിരുന്നു.വില്ലൻ ആയി വന്ന ജഗ്ഗാപതി ബാബു നന്നായിരുന്നു. ലാലേട്ടനിലേക്കു വരാം. 55 വയസായ ഒരു മനുഷ്യന്റെ ഫ്ളെക്സിബിലിറ്റി കാണുമ്പോൾ നാണമാവുന്നു....എന്താ മെയ്വഴ ക്കം. പുലിമുരുഗൻ ആയി ലാലേട്ടൻ തകർത്തു. ലാലേട്ടൻ തന്നെ ആണ് എല്ലാം. കൂടുതൽ ഒന്നും പറയാൻ ഇല്ല. ഛായാഗ്രഹണം വളരെ നന്നായിരുന്നു. മലയാള സിനിമയിൽ ഇത് വരെ കാണാത്ത രീതിയിൽ ഉള്ള ആക്ഷൻ രംഗനാൽ ഒക്കെ കാണാം ഇതിൽ. ഗ്രാഫിക്സ് ശെരിക്കും അലഭുതപ്പെടുത്തി. ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ വെച്ച് ഇത്രയും നന്നായി ചെയ്തില്ലേ. ഒരിടത്തു പോലും പുലിയുടെ രംഗങ്ങൾ ബോറായില്ല. എന്തിനേറെ...250 cr കൊടുത്തു ഉണ്ടാക്കിയ ബാഹുബലിയിലെ പല രംഗങ്ങളുടെ നിലവാരം..അല്ലെങ്കിൽ അതിനും മുകളിൽ ഉണ്ടായിരുന്നു. ഇതിലെ പുലി ബാഹുബലിയിലെ കാളയേക്കാളും കൊള്ളാം ഗാനങ്ങൾ രണ്ടും നന്നായി. ടൈറ്റിൽ താരാട്ടു പട്ടു നല്ല ഫീൽ ഉളവാക്കി. ആക്ഷൻരംഗങ്ങൾ തന്നെ ആണ് പ്രധാന ഹൈലൈറ്. ക്ലൈമാക്സ് ആക്ഷൻ ഒക്കെ അടിപൊളി ആയിരുന്നു. ലാലേട്ടന്റെ ഇൻട്രോ സെന്ററും കിടു. പിന്നെ ആ സുധീർ കരമന..കായിക്ക ..അങ്ങേരുടെ വീട്ടിൽ പോയി മയിൽവാഹനം തിരിച്ചു എടുക്കുന്ന രംഗം ഒക്കെ രോമാഞ്ചം ഉണ്ടാക്കി. പക്ഷെ ആ വിനു മോഹനെ പൊക്കി എടുത്തുകൊണ്ടുള്ള രംഗങ്ങൾ...കുറച് ..അല്ല അത്യാവശ്യം നല്ല ഓവർ ആയിരുന്നു. ബാക്കി ഉള്ള ആക്ഷൻ രംഗങ്ങൾ എല്ലാം മലയാള സിനിമ ഇതുവരെ കാണാത്ത ലെവൽ ആയിരുന്നു...പുലി ഉള്ള എല്ലാ രംഗങ്ങളും. ചുരുക്കത്തിൽ ഇങ്ങനത്തെ ഒരു മാസ്സ് സിനിമയിൽ നിന്നും വേണ്ടത് എല്ലാം തരുന്നുണ്ട് പുലിമുരുഗൻ. മെഗാ ബ്ലോക്കബ്സ്റ്റർ ഒന്നും ആയില്ലെങ്കിലും ഒരു ബ്ലോക്കബ്സ്റ്റർ എന്തായാലും പ്രതീക്ഷിക്കാം . അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കിൽ...ഒപ്പം കഴിഞ്ഞു ഒരു ബ്ലോക്കബ്സ്റ്റർ കൂടി ലാലേട്ടന്റെ പേരിൽ. ഒരേ ഒരു പ്രശ്നമേ ഉള്ളു..ഇത് ഒപ്പം, ദൃശ്യം പോലെ അല്ല....ഡീഗ്രേഡിങ് തൊഴിൽ ആയി ഏറ്റെടുത്ത സഹോരന്മാർക് ചാകര ആണ് ഈ സിനിമ. എത്രത്തോളം ഡീഗ്രേഡിങ് ഉണ്ടക്കയം എന്ന് കാത്തിരുന്നു കാണാം. Rating: 3/5 BO Prediction: 25-30cr
Thanks chackochi...lelam2 onnu vegam eduthirunnel...oru onnonnara initial athinum kanamayirunnu... Sent from my HUAWEI P7-L10 using Forum Reelz mobile app
valiya prateeksha illa...king and commishioner okke pole aakan aanu chance..pinne SG'kku pullu vila aanu ippol in BO.