Ithinte directorude oru interview kandirunnu,Ella cinemakalilum nalla jolly aayaanu campus,Pakshe pullide campus jeevitham uniform ittum pakka strictum aaya atmosphere-l aayirunnennu.Angerude personal experience vachulla setup akumappol.ENikkum trailer kandappol thonni Buji pillerude tour ennu
പേരു സൂചിപ്പിക്കും പോലെ ആദ്യം മുതൽ അവസാനം വരെ കണ്ണിനും കാതിനും മനസ്സിനും ആനന്ദം പകരുന്ന സിനിമയാണ് നവാഗതനായ ഗണേഷ് രാജ് ഒരുക്കിയ ‘ആനന്ദം’. ക്യാംപസ് സിനിമകൾ അനവധിയിറങ്ങിയിട്ടുള്ള മലയാള ചലച്ചിത്രലോകത്തെ കാലികമായ കാലോചിതമായ കാര്യമാത്ര പ്രസക്തമായ ക്യാമ്പസ് ചിത്രം. ഒരു പ്രൊഫഷനൽ കോളജിലെ കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് അഥവാ ഐ.വി ആണ് ഇൗ സിനിമയുടെ കഥാപശ്ചാത്തലം. ആർട്സ് കോളജുകളിലെ പോലെ കോളജ് ടൂർ എന്ന ആഡംബരം അന്യമായ പ്രൊഫഷനൽ കോളജുകളിലെ വിദ്യാർഥികൾ അവരുടെ ടൂറിനെ വിളിക്കുന്ന ഒാമനപ്പേരാണ് ഇൗ ഐവി. ക്യാമ്പസ് സിനിമയാണെന്ന് കരുതി 4 കൊല്ലം നീളുന്ന കോളജ് ജീവിതത്തിന്റെ കഥ പറയാതെ 4 ദിവസം മാത്രം നീളുന്ന ഐവി എന്ന ചെറിയ ക്യാൻവാസിലേക്ക് ചിത്രത്തെ ഒതുക്കി ഒരുക്കിയ അണിയറക്കാർക്ക് അഭിനന്ദനങ്ങൾ.... സൗഹൃവും പ്രണയവും കൊച്ചു കൊച്ചു പിണക്കങ്ങളുമൊക്കെയാണ് കോളജ് ടൂറുകളെ മനോഹരമാക്കുക. അതൊക്കെ ആനന്ദത്തിലും മനോഹമരമായ അവതരിപ്പിച്ചിരിക്കുന്നു. ഒരു കവിത വായിക്കുന്ന സുഖത്തോടെ അല്ലെങ്കിൽ ശ്രുതിമധുരമായ ഒരു പാട്ട് കേൾക്കുന്ന അനുഭൂതിയോടെ ആനന്ദം നമുക്ക് കാണാം ചിരിക്കാനും രസിക്കാനുമുള്ള വക ആവോളമുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 7 പേരും (അരുൺ, തോമസ്, വിശാഖ്, റോഷൻ, സിദ്ധി, അനു അനാർക്കലി) തുടക്കക്കാരുടെ പരിമിതികളിൽ നിന്നു കൊണ്ട് തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി..