സ്‌ക്രീനിൽ നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കാൻ തോന്നാത്ത വിധത്തിൽ ഒരു സിനിമയുണ്ടാക്കുക എന്നത് ഒരൽപം പ്രയാസമുള്ള കാര്യമാണ് .ഗണേഷ് രാജ് എന്ന സംവിധായകൻ അതിൽ വിജയിച്ചു എന്ന് തന്നെ നിസ്സംശയം പറയാം . എടുത്തു പറയാൻ സീരിയസ്സായ ഒരു കഥ ഈ സിനിമയിൽ ഇല്ല. ഇനി അടുത്തതെന്ത് സംഭവിക്കും എന്ന മട്ടിൽ അന്തം വിട്ടിരിക്കാൻ പാകത്തിൽ സസ്‌പെൻസും ഇല്ല. ഗ്രൂപ് ഡാൻസ് , ഇടി തുടങ്ങിയ ചേരുവകളും സിനിമയിൽ ഇല്ല ... പക്ഷേ കണ്ണെടുക്കാതെ സ്‌ക്രീനിൽ നോക്കിയിരിക്കാൻ പാകത്തിൽ ഒരു അടിപൊളി ക്യാംപസ് ജീവിതം നല്ല ഭംഗിയായി പകർത്തി വെച്ചിട്ടുണ്ട് സിനിമയിൽ ... ചേതൻ ഭാഗത്തിന്റെ നോവൽ വായിക്കുമ്പോഴോ അപൂർവം ഹിന്ദി സിനിമകൾ കാണുമ്പോഴോ കിട്ടുന്ന ഒരു ഫീലാണ് സിനിമ നമുക്ക് സമ്മാനിക്കുന്നത് .. ഈ സിനിമ പറയുന്നത് ഇൻഡസ്ട്രിയൽ വിസിറ്റിന് പോകുന്ന ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളുടെയും 2 ടീച്ചർമാരുടെയും 4 ദിവസത്തെ ജീവിതമാണ് . എന്തായാലും കോളേജിൽ പഠിച്ചിട്ടുള്ള ... മനസ്സിൽ ചെറുപ്പമുള്ള എല്ലാവർക്കും ഇഷ്ടമാകുന്ന സിനിമ . പ്രധാനപ്പെട്ട കാര്യം : ഞാൻ മുകളിൽ പറഞ്ഞത് തന്നെ ... ഒരുപാട് പ്രായം ഉള്ളവർക്കും(മനസ്സിൽ ) ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടുന്ന ഫ്രീഡം കണ്ടിട്ട് മുഖം ചുളിക്കുന്നവർക്കും ഇഷ്ടമായിക്കൊള്ളണം എന്നില്ല ... ആ പറഞ്ഞവർ ഒരൽപ്പം മാറിനിൽക്കുക ... ഇത് നിങ്ങൾക്കുള്ള സിനിമയല്ല