ഒരേ മുഖം കണ്ടു. രാവിലെ 10.30 ആയിരുന്നു ഷോ. തിയേറ്ററിൽ അത്യാവശ്യം ആളുണ്ടായിരുന്നു. സ്ഥലം കാസറഗോഡ് Mehaboob. ഒരു നവാഗത സംവിധായകനായ പ്രജിത് ജഗത്നന്ദൻ സംവിധാന ചെയ്ത ഒരേ മുഖം കാണാൻ പോവുമ്പോൾ അത്ര വലിയ Expectation ഒന്നും ഇല്ലായിരുന്നു. ഒരു സാധാരണ ക്യാമ്പസ് പടം, അവിടെ നടക്കുന്ന സംഭവങ്ങൾ, അങ്ങനെ അങ്ങനെ.. ഇതായിരുന്നു പ്രതീക്ഷ. പക്ഷെ പടത്തിൽ ഇതിൽ കൂടുതൽ ഉണ്ടായിരുന്നു. പടം തുടങ്ങുന്നദ് ഒരു കൊലപാതകത്തിൽനിന്നാണ്. നിങ്ങൾ ട്രയ്ലറിൽ കണ്ട അതെ കൊലപാതകം. സകരിയ പോത്തൻ ആണ് കൊന്നദ് എന്ന് പോലീസ് സംശയിക്കുന്നു. അതിനെ തുടർന്ന് ഉണ്ടാകുന്ന അന്വേഷണങ്ങളും, ഒരു ന്യൂസ് റിപ്പോർട്ടിന് വേണ്ടി റിപ്പോർട്ടർ സക്കറിയയുടെ കോളേജ് ജീവിതത്തിലൂടെ കടന്നു പോവുന്നദാണ് ഒരേ മുഖം എന്നാ സിനിമയിലെ Plot. ആ കൊലപാതകം ചെയ്തത് സകരിയ ആണോ, ആണെങ്കിൽ എന്തിന് വേണ്ടി? അല്ല ഇനി വേറെ ആരെങ്കിലും?? ഇങ്ങനെ പടം engaging ആയി ക്ലൈമാക്സിൽ എത്തും. എന്നെ സംബന്ധിച്ച ക്ലൈമാസ് ആണ് ഈ സിനിമയിലെ Main Positive. എല്ലാവർക്കും ദാഹിച്ചെന്നു വരില്ല.. Stricly My Openion. Cast: ധ്യാൻ as സകരിയ പോത്തൻ. ധ്യാൻ തന്റെ Previous സിനിമകളെക്കാളും നല്ല അഭിനയമാന് ഒരേ മുഖത്തിൽ കാഴ്ചവെച്ചത്. ക്യാമ്പസ് ഹീറോ ആയി ധ്യാൻ തിളങ്ങി. Outstanding എന്നൊന്നും പറയാനില്ലെങ്കിലും നല്ലപോലെ ചെയ്തിട്ടുണ്ട്. അജു വർഗീസിന്റെ സിനിമ ജീവിത്തിൽ ഇതുവരെ കണ്ടതിൽ വെച്ച് ഒരു നല്ല കഥാപാത്രം ആണ് ദാസ്. എൻട്രി, കോമെഡിക് ഒക്കെ നല്ല കയ്യടി ആയിരുന്നു തിയേറ്ററിൽ. അരവിന്ദൻ, പ്രകാശ് ആയി അഭിനയിച്ച ആക്ടർസും നല്ല പെര്ഫോ ആയിരുന്നു. പ്രായക മാർട്ടിൻ എന്ന സുന്ദരിക്ക് ഒരേ മുഖത്തിലൂടെ കൊറേ ഫാൻസ് കൂടി കിട്ടും. അഭിനയവും ആ ചിരിയും എല്ലാം കൊള്ളാം. പിന്നെ ഒരു സംശയം, ഒരു മുറയ് വെന്തു പാർത്തായ യിലെ പ്രേതം ഇതുവരെ പ്രായക യെ വിട്ടിട്ടില്ലേ എന്ന്. ഗായത്രി സുരേഷും നല്ല അഭിനയം കാഴ്ചവെച്ചു. ഒരേ മുഖം എന്ന സിനിമയിലെ ഒരു പോസിറ്റീവ് ഫാക്ടർ ആണ് Casting. Perfect എന്ന് പറയാം. Crew: നവാഗത സംവിധായകൻ എന്ന നിലയിൽ പ്രജിത് നല്ല ഒരു സിനിമ ആണ് ചെയ്ത. ചില flaws ഉണ്ട്, എന്നാലും അത് കണ്ടില്ലെന്ന് വെക്കാം. ഒട്ടും Lag ഫീൽ ചെയ്തില്ല. പാട്ടുകളും BGM ഒക്കെ കൊള്ളാമായിരുന്നു. Art Direction, Costume ഒക്കെ ശ്രദ്ധിച്ചു ചെയ്തിട്ടുണ്ട്. Rating: 3/5 പടം എനിക്കിഷ്ടപ്പെട്ടു. ഒരു variety ക്ലൈമാക്സ് ആണ് ഒരേ മുഖത്തിനു. നിങ്ങൾക്കു ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. ഒരു നവാഗത സംവിധായകന്റെ നല്ല തുടക്കമാണ് ഒരേ മുഖം.