1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Ezra – A Malayalam horror cinema with international standards

Discussion in 'MTownHub' started by sheru, Feb 10, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    Ezra – A Malayalam horror cinema with high standards

    ജയ് കെ , ആ പേര് ഓര്‍ത്ത്‌ വച്ചോളു , അരങ്ങേറ്റം മനോഹരം ആക്കിയ മറ്റൊരു സംവിധായകന്‍ കൂടി

    എസ്ര കാണാന്‍ ഉള്ള പ്രധാന ആകര്‍ഷണം അതിന്റെ ട്രൈലേര്‍ ടീസര്‍ ഒക്കെ ആയിരുന്നു , ടെക്നിക്കല്‍ സൈഡിലെ മികവു അതില്‍ പ്രകടം ആയിരുന്നു , പിന്നെ ഇടക്കാലത്തെ സിനിമ തിരഞ്ഞെടുപ്പില്‍ മുന്നിട്ടു നില്‍ക്കുന്ന പ്രിട്വി എന്ന പേരും

    നികൂടതയില്‍ ആണ് സിനിമ തുടങ്ങുന്നത് , അവിടെന്നു ഒരുപാട് ഞെട്ടിക്കുന്ന സന്ദര്‍ഭങ്ങളിലൂടെ കുറച്ചൊക്കെ പേടിപ്പിച്ചു വേഗതയില്‍ നീങ്ങി , സെക്കന്റ്‌ ഹാഫില്‍ എല്ലാം ഒളിപ്പിച്ചു ഇന്റെര്‍വല്‍ ,അവിടെന്നു അങ്ങോട്ട്‌ ആരാണ് എസ്ര എന്ന ആകാംഷ , ആരും പ്രതീക്ഷിക്കാന്‍ സാധ്യത ഇല്ലാത്ത ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ , ഇനിയൊരു ഭാഗത്തിന് വേണ്ടി ഉള്ള സാധ്യത നിലനിറുത്തി ending

    എസ്ര മലയാള സിനിമ ഹൊറര്‍ genre ഇല്‍ ഒരു പുത്തന്‍ അനുഭവം ആയിരക്കും , വെള്ള സാരീ പ്രേത സങ്കല്‍പ്പത്തില്‍ നിന്നും ഒരു മാറ്റം , ഏറ്റവും മികച്ച മലയാള ഹൊറര്‍ സിനിമ പറയാന്‍ പറഞ്ഞാല്‍ , ഭാര്‍ഗവീനിലയം , ആകാശ ഗംഗ തുടങ്ങി ഓരോ കാലഘട്ടത്തിലേം ആള്‍കാര്‍ക്ക് പലതു ആകും ആയിരിക്കും , ഇനി ആ ലിസ്റ്റില്‍ എസ്രയും ഉണ്ടാകും


    എസ്രയുടെ ടെക്നിക്കല്‍ സൈഡ് വളരെ മികച്ചത് ആണ് , ഒരു നല്ല തിരകഥ ഉണ്ടായിരുന്നാല്‍ പോലും അവതരണം ലേശം പാളിയാല്‍ എല്ലാം കയ്യ്വിട്ടു പോകുന്ന genre , അവിടെ ആണ് സംവിധായകന്‍റെ വിജയം , ഒരു പുതുമുഖ സംവിധായകന്‍ ആണ് സിനിമ ചെയ്തത് എന്ന് വിശ്വസിക്കാന്‍ പാടാന് , അത്രേം മികച്ചു നില്‍ക്കുന്നു അവതരണം . ചായാഗ്രഹണം , സുജിത് വാസുദേവ് , കഴിവ് പല പ്രാവശ്യം തെളിയിച്ചിട്ടുള്ള പുള്ളിയെ കുറിച്ച് എഴുതി മുഷിപ്പിക്കുന്നില്ല , പശ്ചാത്തലം , ചിത്രസംയോജനം , കലാസംവിധാനം എല്ലാം ചിത്രത്തോടെ ചേര്‍ന്ന് നിന്ന്

    പ്രകടനങ്ങള്‍ :
    പ്രിത്വി – രഞ്ജന്‍ എന്ന കഥാപാത്രം , ഭയവും ഉള്‍ക്കണ്ടയും എല്ലാം അവിടെ ഭദ്രം
    പ്രിയ ആനന്ദം – മറ്റു അന്യഭാഷ നടികളെ അപേക്ഷിച്ച് മലയാളത്തില്‍ തന്നെ നല്ല ഭാവി ഉള്ള നടി
    ടോവിനോ – മലയാള സിനിമയിലെ പുത്തന്‍ താരോദയം
    സുദേവ് – വളരെ പ്രാധാന്യം ഉള്ള ഒരു കൊച്ചു റോള്‍
    സുജിത് – മഹേഷിലെ ജിംസണ്‍ , ഹൊറര്‍ സിനിമകളില്‍ ക്ലൈമാക്സില്‍ പ്രാധാന്യം വരുന്ന കഥാപാത്രം , വളരെ നന്നായി
    വിജയ രാഘവന്‍ , അലന്‍സിയര്‍ ,പ്രതാപ് പോത്തന്‍ അങ്ങനെ ഒരുപാട് പേരും അവരുടെ ഭാഗങ്ങള്‍ നന്നാക്കി

    പോരായ്മ ആയി തോന്നിയത് , ആദ്യ പകുതിയുടെ താളം രണ്ടാം പകുതിയില്‍ നിലനിറുത്താന്‍ ആയില്ല

    verdict : 3.5 /5
    മലയാള സിനിമയ്ക്കു കിട്ടിയ ലക്ഷണം ഉള്ളൊരു ഹൊറര്‍ ത്രില്ലര്‍ .. പ്രിത്വി തന്നെ ഫേസ്ബുക്ക്‌ ലൈവില്‍ പറഞ്ഞ പോലെ കുടുമ്പം ഒത്തു പോകാന്‍ കൊള്ളാം , തീര കൊച്ചു പിള്ളേരെ കഴിയുന്നതും ഒഴിവാക്കുക :)
     
    Last edited: Feb 10, 2017
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Bhai!

    Sent from my Lenovo K50a40 using Tapatalk
     
  3. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Thanks Sheru
     
  4. Karmah

    Karmah Fresh Face

    Joined:
    Dec 4, 2015
    Messages:
    150
    Likes Received:
    62
    Liked:
    66
    Trophy Points:
    3
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks Sheru :Thnku:
     
  6. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thanks sheru

    Sent from my ONEPLUS A3003 using Tapatalk
     
  8. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks sheru
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     

Share This Page