ningalu enthokke aanu Bhai parayunnathu pinne vegatha kuthane idiyunnu yanthrikamaya over detailing thengakola sadhayam okke kidilam padam aanu aa cinema athrem vegathile edukkan pattoo valare vegathil eduthal aa cinema enthinu kollam, ottum nadakeeyatha illathe valare realistic aayanu director eduthirikkunnathu ,climax il pillere kollunnathu bayangara heavy scene aanu pakshe loneliness, depression olla oru manushyan sneham kittathe society de puchavum parihasavum eattu valarnnu vanna orupaadu bitter experience olla oru manushyan angane ullavar odd aayirikkum unpredictable aayirikkum avarkku anger issues undavum avar eathu extend vareyum povum ,samoohathil ninnum aa kuttikalude chechikkundaya anubavam sathyanathanu undaya anubavam athonnum aa kuttikalkku undavaruthe enna chinthayil aanu sathyanathan angane cheyunnathu athil maathu vekthamayi parayunnunde sathyettan avare rekshikkukayanu cheythathu ennu MT ude outstanding story n screenplay aanu pinne sibi de kidu making um chumma oronnu paranju oru mikacha cinemaye keeri murikkathe
sathyanathante kuttikalathu oru kochu payyante thala kallu kond adichu pottikkunna oru scene oormayundo ? nedumudi chodhikkunnunde ingane adichal aa payyan chathu poville ennu aa scene kandittu sathyanathan normal aanennu thonniyo machanu?
Ningal ee paranjathu ellam point anu......Agreed..... Sathya nathante murderinu ayalkku nyayanagalundu.............athu valare convincing anu.... Mrigeeyamaya reethiyil aa rangagal picturise cheyyenda avashyam undayirunnilla.... ithu personal opinion anu.....marichu abiprayangal ullavar undayirikkam.....
Mrigeeyamaaya reethi anivaryam alle? Oro manushyante ullilum ee brutality undennulla oru picture aanu tharunnath. Brutal allengil oru impact undaakilla.
1992 ഫെബ്രുവരി 14 നു റീലീസ് ആയി, ആ വർഷം സൂപ്പർ ഹിറ്റ് ആയ ആദ്യ മലയാള സിനിമ.... ഫെബ്രുവരി 14 നു റീലീസ് ചെയ്ത കൗരവർ തീരുവനന്തപുരം ധന്യ-രമ്യ കോംപ്ലെക്സിൽ 100 ദിവസം പ്രദർശിപ്പിച്ചു... കുട്ടേട്ടന്റെ പരാജയത്തിനു ശേഷം മമ്മൂട്ടി -ലോഹി-ജോഷി കൂട്ടു കെട്ടിന്റെ ശക്തമായ രണ്ടാം വരവ്*.... അധോലോക പശ്ചാത്തലത്തിൽ ലോഹിതദാസ് എഴുതിയ ആദ്യ തിരക്കഥ... കൈതപ്രം -SP വെങ്കിടേഷ് ടീമിന്റെ 3 ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ സ്ഥാനം നേടി... മമ്മൂട്ടി,തിലകൻ, വിഷ്ണു വർദ്ധൻ, മുരളി, ബാബു ആൻറണി, ഭീമൻ രഘു, അസീസ്, അഞ്ജു, ശാന്തി കൃഷ്ണ എന്നിവർ ഉൾപ്പെട്ട മികച്ച കാസ്റ്റിംഗ്. തുടക്കത്തിൽ, പ്രതികാര ദാഹിയായി കൗരവ പക്ഷത്തു നിൽകുന്ന ആന്റണിക്കു പിന്നീട് സംഭവിക്കുന്ന മാനസിക പരിവർത്തനത്തെ മമ്മൂട്ടി തന്റെ സ്വത സിദ്ധമായ ശൈലിയിൽ വിശാസയോഗ്യമാക്കി ഇതിലെ അലിയാർ എന്ന കഥാപാത്രം തിലകൻ എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നായി കണക്കാക്കുന്നു... ലോഹിതദാസിന്റെ കെട്ടുറപ്പുള്ള തിരക്കഥ ഗംഭീരമായി ജോഷി സ്ക്രീനിലേക്ക് പകർത്തി. മലയാളത്തിലെ അധോലോക പശ്ചാത്തലമായ സിനിമകളിൽ നിന്നും കൗരവറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ മാനുഷിക മുഖമാണ്. അലിയാർ എന്ന പ്രതികാര ദാഹിയായ കഥാപാത്രത്തെപോലും പ്രേക്ഷകന് ഉൾകൊള്ളാൻ കഴിയുന്നതും അതു കൊണ്ട് തന്നെ. ക്രിമിനൽ എന്ന ലേബലിൽ നിന്നും മുക്തിയാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ മലയാള സിനിമയിൽ മുഖ്യധാരാ സമൂഹത്തിലേക്ക് തിരിച്ചു വരുന്ന പതിവില്ല....(ആര്യൻ, അഭിമന്യു, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, സാമ്രാജ്യം, അതിരാത്രം....etc) എന്നാൽ ചെയ്ത തെറ്റുകൾക്കു ശിക്ഷ ഏറ്റു വാങ്ങി, പ്രതികാര മോഹം ഉപേക്ഷിച്ചു ആന്റണി പുത്തൻ ജീവിതത്തിലേക്കു പ്രവേശിച്ചുകൊണ്ട് സിനിമ അവസാനിക്കുമ്പോൾ മലയാളത്തിലെ ഗ്യാങ്സ്റ്റർ സിനിമകളിൽ പുതിയൊരു അധ്യായം ആവുകയാണ് കൗരവർ.
മനുഷ്യ മനസ്സുകളുടെ സങ്കീർണതയും പരിവർത്തനവുമാണ് ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് തന്റെ സിനിമയ്ക്ക് വിഷയമാക്കാറുള്ളത്. ഇവിടെയും ആന്റണി എന്നയാളുടെ മാനസിക പരിവർത്തനമാണ് സിനിമയുടെ വിഷയം. എന്നാൽ വലിയ ക്യാൻവാസിൽ അധോലോക കഥയുമായി എത്തുമ്പോൾ സിനിമയ്ക്കു വലിയൊരു പുതുമ കൈവരുന്നു. ചിത്രത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം കാസ്റ്റിംഗ് ആണ്. തിലകനും ഭീമൻ രഘുവും ബാബു ആന്റണിയും ചേർന്ന ഗ്യാങ്, മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രതയേറിയ ഗ്യാങ് !!! തിലകനും മമ്മൂട്ടിയും ഒരുമിച്ചുള്ള രംഗങ്ങൾ സിനിമയുടെ ഹൈലൈറ് ആണ്. അഭിനയത്തെ കുറിച്ച പറയുന്നത് ആവർത്തന വിരസതയായി പോകും !!!