1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ☣ "Angamaly diaries " ☣ ✍ Chemban ░ ♛ Lijo Jose Pellissery ░ Getting tremendous Response▶◀

Discussion in 'MTownHub' started by Mark Twain, Mar 7, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Heavy Booking :Yahoo:

    Screenshot_113.png Screenshot_114.png Screenshot_115.png Screenshot_116.png
     
    Joker, Mayavi 369 and Mark Twain like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Van Rprt Aan Padathinu.. :clap: :clap: :Yahoo:
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    അങ്കമാലി ഡയറീസ്

    ക്യാപ്‌ഷൻ കട്ട ലോക്കൽ പടം എന്നാണേലും ഭാവിയിൽ കൾട്ട് ലോക്കൽ പടം ആവും എന്ന് ഉറപ്പാണ്. നല്ല ഒന്നാന്തരം പോർക്ക് ഫ്രൈ പോലത്തെ അടാറ് പടം. കേരളത്തിൽ അഭിനയിക്കാൻ അറിയാവുന്ന ഇത്രേം പുതുമുഖങ്ങളോ എന്നാണ് അത്ഭുതം. അടുത്ത തവണ മികച്ച സഹനടന് ഉള്ള CPC അവാർഡ് മികച്ച സഹനടന്മാർക്ക് ഉള്ള അവാർഡ് ആക്കണം എന്ന് പറഞ്ഞാലും അതിശയോക്തി ഇല്ല . നടിമാരും ഉഷാറായിട്ടുണ്ട്. അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കണ മാതിരിയുള്ള ക്യാമറ വർക്ക്. അടിപൊളി പാട്ടുകളും കിടിലോൽകിടിലൻ ഇടിയും. എഡിറ്റിങിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട ( അതെന്താ എഡിറ്റിംഗ് ഇല്ലേ ? ആ അവസാനം ഒന്നും അതില്ല ) . അങ്കമാലി കമ്പനികളും ഇടിയും പ്രേമോം പോർക്കും , അതാണ് ഡയറിയിലെ പ്രധാന ഐറ്റംസ്.
    മൊത്തത്തിൽ നല്ല കട്ട സ്റ്റാൻഡേർഡ് നിലവാരത്തിൽ ഉള്ള ഒരു കട്ട ലോക്കൽ പടം. എന്നാലും ലിജോ പല്ലിശേരി അണ്ണൻ മുത്താണ് , എഴുതിയ ചെമ്പൻ വിനോദ് ചേട്ടൻ 'ചക്കര'യും
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    86 പുതുമുഖങ്ങളെയും ചെമ്പൻ വിനോദിന്റെ ഡൗൺ-റ്റു-എർത്ത് സ്ക്രിപ്റ്റിനെയും കൈമുതലാക്കി ലിജോ പെല്ലിശേരി എന്ന് unpredictable ചുള്ളൻഗഡി സംവിധാനിച്ചിരിക്കുന്ന 'അങ്കമാലി ഡയറീസ്' കട്ടലോക്കൽ എന്ന tag line നോട് മാക്സിമം ലെവലിൽ നീതി പുലർത്തുന്നു..
    സിറ്റി ഓഫ് ഗോഡിലും ആമേനിലും ഡബിൾ ബാരലിലും കണ്ട ലിജോയെ അങ്കമാലിയിൽ കാണുകയേ ഇല്ല.. റിയലിസത്തിന്റെ പരകോടിയിൽ സംവിധായകന്റെ സാന്നിധ്യം എവിടെയും മുഴച്ചുനിൽക്കുകയോ ഫീൽ ചെയ്യിപ്പിക്കുക പോലുമോ ചെയ്യാത്തത്രയ്ക്കും സിനിമയുമായി സിങ്കായിക്കൊണ്ടുള്ള ഒരു പുതിയ ക്രാഫ്റ്റുമായാണ് മച്ചാന്റെ പുതിയ വരവ്..
    തിരക്കഥ തന്നെ ആണ് അങ്കമാലി ഡയറീസിന്റെ നട്ടെല്ല്. എണ്ണം പറഞ്ഞ റോളുകളിലൂടെ പലവട്ടം വിസ്മയിപ്പിച്ചിട്ടുള്ള ചെമ്പൻ എഴുത്തുകാരൻ എന്ന നിലയിൽ ഞെട്ടിക്കുന്നു.. അമ്പരപ്പിക്കുന്ന മെലോഡ്രാമയോ ട്വിസ്റ്റുകളോ ഹീറോയിസമോ മറ്റേതെങ്കിലും മസാല എലിമന്റുകളോ അല്ല, സിനിമയെന്നുതന്നെ തോന്നിപ്പിക്കാത്രത്തയ്ക്കും നാച്ചുറലായ ഒഴുക്കും സംഭാഷണങ്ങളുമാണ് ഈ ഡയറിയെ വേറിട്ടതാക്കുന്നത്..
    സാങ്കേതികതയുടെ കാര്യവും അങ്ങനെ തന്നെ.. മരത്തെക്കാൾ വളർന്ന ചില്ലകൾ എവിടെയുമില്ല...
    86പുതുമുഖങ്ങളിൽ ഒരാൾ പോലും സിനിമാ നടൻ/നടി എന്ന് തോന്നിപ്പിച്ചില്ല. അഭിനയിപ്പിക്കുകയാണെന്ന് പറയിപ്പിച്ചുമില്ല.. പ്രധാന കഥാപാത്രങ്ങളെന്ന് പറയാവുന്ന പെപ്പെയെയും ലിച്ചിയെയും ചെയ്തത് ആന്റണി , രേഷ്മ എന്നിവരാണെന്ന് ലാസ്റ്റ് ക്രെഡിറ്റ് ലിസ്റ്റിൽ വായിച്ചു.. യൂക്ലാമ്പ് രാജൻ, രവി എന്നീ അസാധ്യമൊതലുകളുടെ ഒന്നും ശെരിപ്പേര് വായിക്കാൻ കിട്ടിയുമില്ല..
    പരിചയമുള്ളതെന്ന് പറയാൻ ഉള്ള ഒറ്റമുഖം ഒറ്റ ഫ്രെയിമിൽ ചെമ്പനായിത്തന്നെ വരുന്ന ചെമ്പന്റെതാണ്.. അതിൽ പോലും പറയുന്നത് മൊട ഡയലോഗാണ് താനും..
    തമിഴിലൊക്കെ പരിചിതമെങ്കിലും മലയാളത്തെ വച്ച് നോക്കുമ്പോൾ ഒരു വിപ്ലവമാണ് അങ്കമാലി ഡയറീസ്... 86പുതുമുഖങ്ങളായിട്ടും കേരളത്തിൽ 96തിയേറ്റർ കിട്ടിയെന്നത് അതിലും വലിയ വിപ്ലവം..
    മുല്ലവള്ളിയും ഫുക്രിയും ജോമോനുമൊക്കെ കണ്ട് പുളിച്ച ഏമ്പക്കം വിട്ടിരിക്കുന്നവർക്ക് ഒരു പ്രായശ്ചിത്തം ആവാം...
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    അങ്കമാലിയുടെ സംസ്കാരവും ഭാഷയും ആചാരനുഷ്ഠാങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു സംഘം ചെറുപ്പക്കാരുടെ കൂടെ ഈ പാവം ഒറ്റപ്പാലക്കാരനും കൂടി ...അവരോടൊപ്പം ജീവിച്ചു കുറച്ചു നേരം... ഇതാണ് അങ്കമാലി ഡയറീസ് റിയലിസ്റ്റിക്ക് മേക്കിംഗ് ലിജോ ജി $$ ടീം തകർത്തു.. ''പുതുമുഖങ്ങൾ തകർത്തു 99 ശതമാനവും പുതുമുഖങ്ങൾ തന്നെ.. ചെമ്പൻജി ടെ തിരക്കഥ യും മികച്ചത് ''ഒറ്റഷോട്ടിൽ തീർത്ത ക്ലെമാക്സ് മിന്നിച്ചു ... സൗഹൃദം, കലഹം ,ഇണക്കം പിണക്കം... പ്രണയങ്ങൾ ,,, എല്ലാം ചേർന്ന ഒരു നാടിന്റെ പച്ചയായ ജീവിതം അതിഭാവകത്വം ഇല്ലാതെ കൊച്ചു കൊച് സംഭവങ്ങളിലുടെ എല്ലാവർക്കും രസിക്കും വിധത്തിൽ ദ്വയാർത്ഥ പദങ്ങളോ തെറി വിളിയോ അശ്ലീലമോ ഇല്ലാത്ത എൻറർ ടെയ്നർ ..അൻറണി വർഗീസ് ,ശരത് , വിനീത് ടിറ്റോ 'രേഷ്മ ,ബിന്നി ,അമ്യത .. ഇവർ നാളെയുടെ താരങ്ങൾ ഉറപ്പ്.'' നന്ദി ഫ്രൈഡേ ഫിലീംസ് ... 7.5/10 ....
     
    Mark Twain, ANIL and Mayavi 369 like this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    അങ്കമാലി ഡയറീസ് - ഒറ്റ വാക് ~ ഗംഭീരം

    വളരെ നാളു കൂടിയാണു ഒരു സിനിമ കണ്ടിട്ട് പൂർണ ത്രിപ്തിയോടെ തീയേറ്റർ വിടുന്നത്. ലിജോ ജോസഫ് പെല്ലിശ്ശെരി - നിങളാണു മലയാള സിനിമയ്ക്ക് ഈ പതിറ്റാണ്ടിന്റെ സമ്മാനം. ഒരു കോംബർമൈസും ചെയ്യാതെ പൂർണമായും ഒരു സംവിധായകന്റെ സിനിമ എന്നു തീർത്തും അവകാശപ്പെടാൻ പറ്റുന്ന മേക്കിങ്. ആന്റണി - വിനീത് വിശ്വം & പള്ളിയങാടി ടീംസ് എല്ലാം കിടുക്കി. പിന്നെ രവിയും രാജനുമായി അഭിനയിച്ചവർ ,അവരു ജീവിക്കുകയായിരുന്നു. അത്രയും കാസ്റ്റിൽ ഒരാൾ പോലും ബോറാക്കിയില്ല. Prasanth pillai യുടെ മികച്ച ബി ജി എമും ഗിരീഷ് ഗങാധരന്റെ കിടിലം സിനിമാറ്റൊഗ്രഫിയും കൂടെ ചേരുംബോൾ അങ്കമാലി ഡയറീസ് വേറെ ഒരു ലെവലിൽ എത്തുന്നു..
    അങ്കമാലിക്കാരുടെ നൊസ്റ്റാൽജിയ എന്ന് ചുമ്മാ പറഞ്ഞ്് വിടാൻ പറ്റുന്ന ഒരു കധയെ ഇത്രയും മികച്ചതാക്കിയതിന്റെ ക്രെഡിറ്റ് ലിജോയ്ക് മാത്രം അവകാശപ്പെട്ടതാണു. ആ 12 മിനിറ്റിൽ ഒറ്റ ഷോട്ടിൽ തീർന്ന ക്ലൈമാക്സ് ഷോട്ട് അവസാനിക്കുംബൊ തീയേറ്ററിൽ ഉയർന്ന കയ്യടി.. അതാണു ഒരു സംവിധായകന്റെ വിജയം.
    ഒരിക്കലും കമ്മട്ടിപ്പാടവുമായി കംബയർ ചെയണ്ട പടം അല്ല അങ്കമാലി. ഇത് അങ്കമാലിക്കാരുടെ പച്ചയായ ജീവിതമാണു. പോർക്കിറച്ചി വറുത്തരച്ച പോലെ നല്ല നൈസ് പടം.
     
    ANIL and Mayavi 369 like this.
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    കണ്ണഞ്ചിപ്പിക്കുന്ന കോടികളുടെ കണക്ക് പറയുന്ന നിലയിലേക്ക് 'മോളിവുഡ്' മാറി കഴിഞ്ഞു. അതിനിടയിലും 'മലയാള സിനിമ ഡാ' എന്ന്‍ പറഞ്ഞു ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്ന ഒരു സിനിമ, അങ്കമാലി ഡയറീസിനെ കുറിച്ച് ആദ്യം പറയാന്‍ തോന്നുന്നത് അതാണ്.

    ഒരു നാടിന്‍റെ കഥ പറയുന്ന സിനിമകള്‍ മലയാളത്തില്‍ കുറവാണ്. അക്കൂട്ടത്തിലേക്കാണ് അങ്കമാലി ഡയറീസ് എത്തുന്നത്. പേര് പോലെ തന്നെ അങ്കമാലിയിലെ കുറെ ഏടുകള്‍, കുറെ ജീവിതങ്ങള്‍. എറണാകുളത്തേക്ക് ട്രെയിനില്‍ വരുമ്പോള്‍ അങ്കമാലി/കാലടി എന്നൊരു ബോര്‍ഡ് കാണാറുണ്ട് എന്നതൊഴിച്ചാല്‍ അങ്കമാലിയെ പറ്റി കൂടുതല്‍ ഒന്നും എനിക്കറിയില്ലായിരുന്നു. സിനിമ കണ്ടിറങിയപ്പോള്‍ ഞാനും ഒരു അങ്കമാലിക്കാരനായപോലെ. അങ്കമാലിയിലെ കപ്പയും ബീഫും പോര്‍ക്ക് കറിയും ആഘോഷങ്ങളും എല്ലാം എന്‍റേത് കൂടെയായത് പോലെ.. പെപ്പെയും 10ml ജോസും അപ്പാനി രവിയും യൂ ക്ലാംപ് രാജനും ഭീമനുമൊക്കെ കൂടെ ഉണ്ടായിരുന്ന പോലെ.

    താരങ്ങള്‍ അല്ല തിരക്കഥയാണ് സിനിമയുടെ യഥാര്‍ത്ഥ നായകന്‍ എന്ന്‍ ഒരിക്കല്‍ കൂടെ തെളിയുകയാണ്. Chemban Vinod Jose ചേട്ടന്‍റെ നല്ല നട്ടെല്ലുള്ള തിരക്കഥ. മെയിക്കിങ് രീതികള്‍ കൊണ്ട് ഇത്തവണയും Lijo Jose Pellissery ചേട്ടന്‍ ഞെട്ടിച്ചു. എടുത്തു പറയേണ്ടത് മറ്റൊരു കാര്യമാണ്. 85 പുതുമുഖങ്ങളെ വെച്ചു ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ച നിര്‍മ്മാതാവ് Vijay Babu ചേട്ടാ.. സല്യൂട്ട്. നല്ല സിനിമകള്‍ ഇനിയും ഫ്രൈഡേ ഫിലിംസില്‍ നിന്നും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു..

    #MustWatch
     
    Mark Twain, ANIL and Mayavi 369 like this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    ഒരു നാട്ടിലെ കുറച്ചാളുകളുടെ ജീവിതം, അതിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ആ പ്രശ്നങ്ങളോട് അവർ പ്രതികരിക്കുന്ന രീതി എന്നിവ അങ്കമാലി എന്ന സ്ഥലവുമായി ബന്ധിപ്പിച് ചടുലമായ ആഖ്യാന ശൈലിയിൽ പറഞ്ഞു പോകുന്ന ഒരു റിയലിസ്റ്റിക് സിനിമ - ഇതാണ് Angamaly Diaries

    തുടക്കം തന്നെ ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകന്റെ കൈയൊപ്പോടു കൂടെ ആയത് വരാനിരിക്കുന്ന typical trademark മേക്കിങിന്റെ ഒരു സാമ്പിൾ മാത്രം ആയിരുന്നു. പിന്നീടങ്ങോട്ട് കത്തി കയറിയ സിനിമ അവസാനം ഒരു പള്ളിപ്പെരുന്നാളിന്റെ കൊട്ടിയാഘോഷം പോലെ അവസാനിച്ചപ്പോൾ ശ്വാസം നേരെ ആക്കി നല്ലൊരു സിനിമ കണ്ട സംതൃപ്തിയോടെ ഇറങ്ങി.

    വെടിക്കെട്ടു വൺ ലൈനെർസ് തൊട്ടു സാധാരണ കാണുന്ന സംഭവങ്ങൾ സിനിമയ്ക്ക് വേണ്ടി മോഡി പിടിപ്പിക്കാതെ അവതരിപ്പിച്ച രീതി ഉൾപ്പെടെ Angamaly Diaries എല്ലാ അർത്ഥത്തിലും ഒരു Director 's movie ആണ് . പാട്ടുകൾ ഒന്നും കല്ലുകടി ആവാതെ sync ചെയ്ത മാസ്റ്റർ ക്രാഫ്റ്റ് making എടുത്തു പറയേണ്ടതാണ് . ചെമ്പൻ വിനോദ് ജോസ് എഴുതിയ കഥ അതിന്റെ സത്ത കളയാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ നൂറു ശതമാനം വിജയിച്ചു. ഇത് പോലെ ഉള്ള ഒരു project ചെയ്ത Vijay Babu പ്രത്ത്യേക പ്രശംസ അർഹിക്കുന്നു. Must watch for those who loved 'Nayakan', 'City of God' and other realistic movies.

    PS: പുതുമുഖങ്ങൾ, പുതുമുഖങ്ങൾ ആണെന് തോന്നിപ്പിക്കാതെ അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി.

    Kudos to the whole team behind Angamaly Diaries.
     
    Mark Twain and Mayavi 369 like this.
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Watching angamaly... Intervel aayi... Mikka dialoguesum clear alla.... Potta theateril :doh:
     
    ANIL and Mayavi 369 like this.
  10. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087

Share This Page