1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review വിസ്മയിപ്പിക്കുന്ന അങ്കമാലി കാഴ്ചകൾ ....

Discussion in 'MTownHub' started by Mark Twain, Mar 3, 2017.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    നല്ളൊരു തിരക്കഥയെ കൃത്യമായ തലത്തിലേക്ക് പ്ലേസ് ചെയ്താൽ അത് കൂടുതൽ മികച്ച അനുഭവം ആകും. ഇവിടെ അങ്കമാലിയിലൂടെയാണ് ലിജോ കഥ പറയുന്നത്. അവിടുള്ള ആളുകൾ, സംസ്‍കാരം, ഭക്ഷണം, അങ്ങിനെ ഈ നാടിൻറെ നെടുഛേദമാണ്‌ (cross section)ഈ സിനിമ.

    പ്രവചനങ്ങൾക്കതീതമായ കഥ പറച്ചിലാണ് ലിജോ ജോസ് സിനിമകളുടെ സൗന്ദര്യം. ഒരു ഫ്രെയ്മിൽ നിന്ന് അടുത്ത ഫ്രയ്മിലേക്ക് കടക്കുന്നതിനിടയിൽ തന്നെ പ്രേക്ഷകനിൽ ഈ ക്യൂരിയോസിറ്റി ഉണർന്നിരിക്കും.സിനിമയിലെ പാട്ടുകൾ പോലും ഇത്തരത്തിലുള്ളതാണ്. ഒരു പ്രത്യേക ജോണറിലുള്ള സിനിമ ചെയ്യുന്ന ആളല്ല ലിജോ. ഒരുപാട് ജോണറുകളുടെ മിക്സിങാണ് ലിജോ സിനിമകൾ. അങ്കമാലി ഡയറീസും അങ്ങനെ തന്നെ . ടാഗ് ലൈൻ തന്നെ ആണ് ഈ പടത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ വാക്കുകൾ. നല്ല കട്ട ലോക്കൽ സിനിമ. ചിത്രത്തിൻറെആഖ്യാന ശൈലിയോട് ചേർന്നു കാമറ ചലിപ്പിക്കുമ്പോളാണ് ഒരാൾ നല്ല ക്യാമറമാൻ ആകുന്നത്. ശാരീരികമായും മാനസികമായും ഒരുപാട് അധ്വാനവും അർപ്പണബോധവും വേണ്ട പണിയാണ് ഗിരീഷ് വളരെ ഭംഗി ആയി കൈകാര്യം ചെയ്തത്.

    അങ്കമാലി ഭാഷയിൽ പറഞ്ഞാൽ കുഞ്ചുവിന്റെ കടയിലെ കപ്പയും മൊട്ടയും പോലെ നല്ല ആടാർ കോംബോ ആണ് ലിജോയും പ്രശാന്തും.. അങ്കമാലിയിലെ സംഗതിയും സംഗീതവുമെല്ലാം ചേർത്ത് നല്ല കട്ട ലോക്കൽ പാട്ടുകളും കട്ട ലോക്കൽ ബാഗ്രൗണ്ട്‌ സ്കോറിങ്ങും.

    നടി-നടന്മാരുടെ പെർഫോമൻസ് ആണ് സിനിമയ്ക്കുള്ള മറ്റൊരു മുതൽകൂട്ട്. നായകനും സഹനടന്മാരും തങ്ങൾ ആദ്യ സിനിമ ആണ് അഭിനയിക്കുന്നതെന്ന തോന്നൽ ഉളവാക്കാതെയുള്ള ഗംഭീര പ്രകടനം. എങ്കിലും വില്ലൻ അപാനി രവിയാണ് എന്റെ ഹൃദയം കവർന്നത്.

    ആൾകൂട്ടത്തെ ചിത്രീകരിക്കാൻ ഇന്നുള്ളതിൽ ഏറ്റവും മികച്ച സംവിധായകനാണ് താനെന്നു മുൻസിനിമകൾ തെളിയിച്ചതാണ് അതിനെ വീണ്ടും അടിവരയിട്ട് കൊണ്ടുള്ള ക്ലൈമാക്സ് രംഗം അതും ഒറ്റ ഷോട്ടിൽ....ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ക്ലാസിക് ഷോട്ട് !!!

    സിനിമ സ്‌നേഹികൾക്ക് ഉഗ്രൻ ട്രീറ്റ് ആണ് അങ്കമാലി ഡയറീസ്. ഹരിതാഭയും പച്ചപ്പും ഊഷ്മളതയും തേടി ആരും ഈ വഴിക്കു വരണ്ട... സാധാരണക്കാർ നയിക്കുന്ന അങ്കമാലി ഡയറീസ് പോലുള്ള വിപ്ലവം കണ്ടില്ലെന്നു നടിച്ചാൽ പ്രാന്തന്മാർ നയിക്കുന്ന ഡബിൾ ബാരൽ പോലുള്ള വിപ്ലവം കാണേണ്ടിവരും.

    4/5
     
  2. KrishnA

    KrishnA Star

    Joined:
    Dec 4, 2015
    Messages:
    1,081
    Likes Received:
    1,237
    Liked:
    1,073
    thanks bhai
     
    Mark Twain likes this.
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Thanx Maarkan :Giveup:
     
    Mark Twain likes this.
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx fujji :clap:
     
    Mark Twain likes this.
  5. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Thanks Markettaa :clap:

    Sent from my ONEPLUS A3003 using Tapatalk
     
    Mark Twain likes this.
  6. Manu

    Manu Fresh Face

    Joined:
    Jul 4, 2016
    Messages:
    140
    Likes Received:
    74
    Liked:
    160
    Thanks man
     
    Mark Twain likes this.
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
  8. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Thanks macha!!
     
    Mark Twain likes this.
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Aaah padam kanan vendi nadanna karyam enik mathre ariyu.. Next time jkil nokkam...
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Allah Markkika :OMG:

    kollam da :urgreat:
     

Share This Page