കവൻ - തീർച്ചയായും തിയറ്ററിൽ കാണേണ്ട പടം കവൻ ഫാസ്റ്റ് ഹാഫ് കിടിലോൽകിടിലം മീഡിയ കോർപറേറ്റുകളെ കൊന്നു കൊലവിളിച്ചിട്ടുണ്ട് പവർ സ്റ്റാർ ശ്രീനിവാസൻ ഇനി വെറും കോമഡി പീസ് അല്ല, respect ഇന്റർവെൽ sequence വേറും കൊലകൊല്ലികൊല്ലാകൊലമാസ്സ് വിജയ് സേതുപതി പൊളിച്ചെടുക്കുന്നു "അടി വാങ്ങിയെ ഹീറോ ആനവൻ, ഇതെല്ലാം പഴകിപ്പൊച്ച്" കവൻ ഇതാണ് പടം ഇങ്ങനെ ആകണം പടം ഒരു ഒന്നൊന്നര അല്ല രണ്ടര രണ്ടേമുക്കാൽ സെക്കൻഡ് ഹാഫ് & ക്ലൈമാക്സ് കവൻ കയ്യടിച്ച് കയ്യടിച്ച് കൈ വേദനിക്കുന്നു കത്തിക്ക് ശേഷം ഇത്രേം കയ്യടി സീൻസ് & ഡയലോഗുകൾ ഇപ്പോഴാ കെ വി ആനന്ദ് ശുഭ വൈരമുത്തു ടീം കലക്കൻ സ്ക്രിപ്റ്റ് കിടിലൻ സംവിധാനം സാധാരണ പ്രേക്ഷകന്റെ പൾസ് അറിഞ്ഞ പടം വിജയ് സേതുപതി ടി രാജേന്ദർ വിക്രാന്ത്
ഡോറ ശരാശരിക്കും താഴെ നിൽക്കുന്ന ആദ്യ പകുതി, ഭേദപ്പെട്ട രണ്ടാം പകുതി നയൻതാരയുടെ താരമൂല്യം കൊണ്ട് മാത്രം നഷ്ടം വരാതെ നിർമാതാക്കൾ രക്ഷപ്പെട്ടേക്കാം ഒരു നല്ല പ്ലോട്ട് ഉണ്ടായിരുന്നു. പക്ഷെ സ്ക്രിപ്റ്റ് മോശം സെക്കൻഡ് ഹാഫിലെ ചില നല്ല സീൻസ്, നയൻതാരയുടെ 2-3 മാസ്സ് സീൻ മാറ്റിനിർത്തിയാൽ ഒന്നുമില്ലാത്ത പ്രവചനാത്മകമായ ഒരു പടം ഡിവിഡിക്കായി കാത്തിരിക്കൂ
കവൻ വീണ്ടും കണ്ടു സൂപ്പർ മൂവി 95%+ സ്റ്റാറ്റസ് സെക്കൻഡ് ഷോയ്ക്ക് Throughout കയ്യടി ഫോർ കിടു ഡയലോഗ്സ് & ട്വിസ്റ്റ്സ് ലാസ്റ്റ് കിടിലൻ ക്ലാപ്*സ് തമിഴ്*നാട്ടിൽ sure ബ്ലോക്കബ്സ്റ്റർ
രാമന്റെ ഏദൻതോട്ടം സ്ത്രീകൾക്കും സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്മാർക്കും ഉള്ള ചിത്രം രഞ്ജിത് ശങ്കറിന്റെ ഏറ്റവും ഒതുക്കവും കയ്യടക്കവും ഉള്ള തിരക്കഥയും സംവിധാനവും എന്നു നിസംശയം പറയാം കഥയിലേക്കൊന്നും കടക്കുന്നില്ല, ആദ്യപകുതി ആണ് കൂടുതൽ ഇഷ്ടമായത്, മധു നീലകണ്ഠൻ ശരിക്കും ഏദൻതോട്ടം ഒപ്പിയെടുത്തിട്ടുണ്ട് Matured Romance എന്നൊന്നുണ്ടോ എന്നൊന്നും അറിയില്ല, പക്ഷെ സ്*ക്രീനിൽ രാമനും മാലിനിയും രണ്ടു സുഹൃത്തുക്കളെ പോലെ പെരുമാറുന്ന ആ സീനുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ പല ചിത്രങ്ങളിലും കൊട്ടിഘോഷിക്കപ്പെട്ട പല റൊമാൻസ് സീനുകളെക്കാൾ ഒരുപാട് പടി ഉയരത്തിലാണ് അഭിനേതാക്കളുടെ പ്രകടനം ആണ് മറ്റൊരു സവിശേഷത. പുഴ പോലെ ഒഴുകുന്ന എന്നൊക്കെ പറയാവുന്ന പെർഫോമൻസ് ആയിരുന്നു ചാക്കോച്ചന്റേത്, നോട്ടമായാലും ചിരി ആയാലും, അയാൾ ഒരു സീനിലും കരയുന്നില്ല, പക്ഷെ അയാളുടെ ഉള്ളിലെ വിഷമം പ്രേക്ഷകനിൽ എത്തിക്കുന്നതിൽ അയാൾക്ക് ചില വളരെ പ്ലെയിൻ ആയ നോട്ടമോ ഡയലോഗോ മതി. അനു സിതാരയ്ക്ക് ഇത് career best റോൾ ആണ്. ഒരു താരതമ്യേന പുതുമുഖത്തിന് കിട്ടാവുന്ന ഏറ്റവും നല്ല heavy റോൾ അതിമനോഹരമായി ചെയ്തിട്ടുണ്ട്, ഒരു പക്ഷെ ടേക്ക് ഓഫിലെ പാർവതിക്കൊപ്പം കിട പിടിക്കാവുന്ന ഒന്ന് ജോജുവിനും ഇതൊരു break ആണ്. നല്ല ഉഗ്രൻ പ്രകടനം. രമേഷ് പിഷാരടി കൗണ്ടറുകളുമായി നിറഞ്ഞു നിന്നു, ശ്രീജിത്ത് രവിയും മുത്തുമണിയും നന്നായി. ഒരല്പം ഏച്ചുകെട്ടൽ അജു വർഗീസിന്റെ കഥാപാത്രം മാത്രം. ഗാനങ്ങൾ നന്നായിരുന്നു, അവസാന സീനിലെ പശ്ചാത്തല സംഗീതം ഒഴികെ ആ വിഭാഗം അതിമനോഹരം ഒരു ചെറിയ കഥ, നല്ല തിരക്കഥയും പാത്രസൃഷ്ടികളും സംവിധാനവും അവസാന 10 മിനിറ്റ് ടിപ്പിക്കൽ മലയാള സിനിമ സങ്കല്പങ്ങളിലേക്ക് പോയില്ല എന്നത് പ്ലസ് & മൈനസ് ആകുന്ന കാഴ്ച്ച ആണ് ഡയലോഗുകൾ നന്നായിരുന്നു, പ്രത്യേകിച്ചു രാമനും മാലിനിയും ഒന്നിച്ചുള്ളത് Divorce എന്നതിനെ പോസിറ്റീവ് ആയി പറയുന്ന ഡയലോഗ് അന്യായം - നമ്മൾ സ്നേഹിക്കാത്ത ആ വീടിനെക്കാൾ സ്നേഹമുള്ള 2 ലോകം നമ്മുടെ കുട്ടിക്ക് എന്ന line was refreshing ഒരു 30 കൊല്ലം മുമ്പ് പദ്മരാജൻ സർ മോഹൻലാലിനെ രാമനായും ശോഭനയെ മാലിനിയായും വെച്ചു എടുത്തിരുന്നുവെങ്കിൽ എന്നു ആഗ്രഹിപ്പിക്കുന്ന തരത്തിൽ ഒരു പടം, ആരുകണ്ടു ഒരു 30 കൊല്ലം കഴിഞ്ഞു ഇത് cult ആവില്ല എന്ന്
വിക്രം വേദ ഒരു സാധാരണ കഥയുടെ അസാധാരണ ലെവലിൽ ഉള്ള തിരക്കഥ & ആഖ്യാനവും അതിനെ കവച്ചു വയ്ക്കുന്ന അഭിനയ മുഹൂർത്തങ്ങളും വിജയ് സേതുപതി നിറഞ്ഞാടിയിട്ടുണ്ട്, മാധവൻ വളരെ സങ്കീർണമായ ഒരു കഥാപാത്രത്തെ വളരെ അനായാസമായി അവതരിപ്പിച്ചുകൊണ്ട് ഒപ്പം. ഒരു കഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കുന്നു എന്നതാണ് ഒരു സിനിമയുടെ വിജയം, സിനിമ തന്നെ കഥ കഥപറച്ചിൽ എന്ന രീതിയിലും തുടർന്ന് കഥാപാത്ര രൂപീകരണത്തിലും ഒക്കെ മാറുന്ന നല്ല ഉഗ്രൻ സ്ക്രിപ്റ്റ് ബി ജി എം കിടിലൻ തിയറ്ററിൽ നിന്ന്* ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയുള്ള രസികൻ ഗ്യാങ്സ്റ്റർ ചിത്രം